കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ വീണ്ടും ഗവര്‍ണര്‍. എത്ര സമ്മര്‍ദമുണ്ടായലും ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൊച്ചിയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും ഭരണഘടനാവിരുദ്ധമായ കാര്യത്തിന് ഭരണഘടനാ സ്ഥാപനമായ നിയമസഭയെ ഉപയോഗിച്ചതിലാണ് വിയോജിപ്പെന്നും ഗവർണർ വ്യക്തമാക്കി.
Read Also: ഇത് യുദ്ധകാഹളമോ? ഇറാനിലെ മോസ്‌കിനു മുകളില്‍ ചുവപ്പു കൊടി ഉയര്‍ത്തി
തെരുവിലിറക്കില്ലെന്ന് ഭീഷണിയുണ്ടായതു മുതൽ താൻ പുറത്ത് യാത്ര ചെയ്യുന്നുണ്ട്. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റും. സംസ്ഥാന സർക്കാരിനു തെറ്റ് പറ്റിയാൽ അത് ചൂണ്ടിക്കാട്ടും. സർക്കാരുമായി മറ്റ് പ്രശ്‌നങ്ങൾക്കൊന്നുമില്ല. ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബിനെപ്പോലുള്ളവരുടെ അഭിപ്രായമാണ് സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
Read Also: ലങ്കാ ദഹനത്തിന് ഇന്ത്യ; ടീമിൽ സഞ്ജുവിന്റെ സാധ്യത ഇങ്ങനെ
അതേസമയം, പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് വിശദീകരിക്കാൻ ബിജെപി ഗൃഹസമ്പർക്ക പരിപാടി ആരംഭിച്ചു. കേന്ദ്രമന്ത്രി കിരൺ റിജിജു പങ്കെടുത്ത ആദ്യഗൃഹസമ്പർക്കത്തിൽ തന്നെ നിയമത്തിനെതിരെ വിമർശനമുയർന്നു. പത്ത് വീടുകളിൽ കേന്ദ്ര മന്ത്രിയെ പങ്കെടുപ്പിക്കാനായിരുന്നു തീരുമാനമെങ്കിലും എതിർപ്പുയർന്നതോടെ ഒരു വീട് മാത്രം സന്ദർശിച്ച് പരിപാടി അവസാനിപ്പിക്കുകയായിരുന്നു. കേരള നിയമസഭ പാസാക്കിയ പ്രമേയം രാഷ്ട്രീയ ഗിമ്മിക്കാണെന്ന് കിരൺ റിജിജു പറഞ്ഞു. വീടുകൾ തോറും കയറിയിറങ്ങി ബോധവത്‌കരണം നടത്താനാണ് ബിജെപിയുടെ തീരുമാനം.