Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

പ്രതിഷേധക്കാരോട് കേരള പൊലീസ് സംയമനം പാലിക്കുന്നു; പ്രശംസിച്ച് ഗവര്‍ണര്‍

അതേസമയം, ഗവർണർ സ്വീകരിക്കുന്ന നിലപാടിനെ വിമർശിച്ച് ഭരണപക്ഷവും പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്

Kerala Governor, കേരള ഗവര്‍ണര്‍, Governor Arif Mohammad Khan, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, Governor Arif Mohammad Khan against Kerala legislative assembly resolution, പൗരത്വനിയമ ഭേദഗതിക്കെതിരായ നിയമസഭാ പ്രമേയത്തിനെതിരെ ഗവര്‍ണര്‍,  Kerala legislative assembly, കേരള നിയമസഭ, Anti CAA Protest, പൗരത്വവിരുദ്ധ പ്രക്ഷോഭം, CM Pinarayi Vijayan, മുഖ്യമന്ത്രി പിണറായി വിജയൻ, Indian History Congress, ഇന്ത്യൻ ചരിത്ര കോൺഗ്രസ്, IE Malayalam, ഐഇ മലയാളം

തൃശൂര്‍: കേരള പൊലീസിനെ പ്രശംസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിഷേധക്കാരെ നേരിടുമ്പോഴും കേരള പൊലീസ് സംയമനം പാലിക്കുന്നു. ഇത് മാതൃകയാണ്. പ്രതിഷേധക്കാർ ശത്രുക്കൾ അല്ല, അവരോടും മാനുഷികമായ സമീപനമാണ് വേണ്ടത്. ഈ സമീപനം കേരള പൊലീസിനുണ്ടെന്ന് നേരിൽ ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഗവര്‍ണര്‍ തൃശൂരിൽ പറഞ്ഞു.

തൃശൂരിലെ ചേറൂർ പൊലീസ് അക്കാദമിയിൽ ഫൊറൻസിക് സയൻസ് ശിൽപശാല ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  പൗരത്വ ഭേദഗതി നിയമത്തിനെതിരായി സംസ്ഥാനത്ത് നിരവധി പ്രതിഷേധ പരിപാടികൾ നടന്നിരുന്നു. എന്നാൽ, ഇതിനെയെല്ലാം പൊലീസ് സംയമനത്തോടെയാണ് നേരിട്ടത്.  ഈ പശ്ചാത്തലത്തിലാണ് ഗവർണറുടെ പ്രശംസ.

Read Also: പാസ് കാണിക്കില്ല, നീ പോയി പരാതി കൊടുക്ക്; വനിതാ കണ്ടക്ടറോട് ദേഷ്യപ്പെട്ട് സൂപ്രണ്ട്, വീഡിയോ

അതേസമയം, ഗവർണർ സ്വീകരിക്കുന്ന നിലപാടിനെ വിമർശിച്ച് ഭരണപക്ഷവും പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.  പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്‌ക്കുന്ന നിലപാടാണ് ഗവർണറുടേത്.  ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കഴിഞ്ഞ ദിവസം സിപിഎം രൂക്ഷഭാഷയിൽ വിമർശനമുന്നയിച്ചിരുന്നു. ഭരണഘടനയുടെ അന്തസത്തയ്ക്കു നിരക്കാത്ത ജല്‍പ്പനങ്ങളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

നിയമസഭ പാസാക്കിയ പ്രമേയം നിയമ വിരുദ്ധമാണെന്നാണ് ഗവർണർ പറയുന്നത്. ഏതു നിയമത്തിന്റെ ലംഘനമാണ്‌ നിയമസഭ നടത്തിയതെന്ന്‌ ചൂണ്ടിക്കാണിക്കാന്‍ ഗവർണർക്ക് സാധിക്കുമോയെന്ന് സിപിഎം വെല്ലുവിളിക്കുന്നു. ഏതു നിയമത്തിന്റെ പിന്‍ബലത്തിലാണ്‌ ഗവർണർ നിയമസഭാ നടപടിയെ വിമര്‍ശിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും കോടിയേരി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala governor about kerala police citizenship amendment act protest

Next Story
പാസ് കാണിക്കില്ല, നീ പോയി പരാതി കൊടുക്ക്; വനിതാ കണ്ടക്ടറോട് ദേഷ്യപ്പെട്ട് സൂപ്രണ്ട്, വീഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com