Latest News

ഉത്പന്നങ്ങളുടെ ലഭ്യതക്കുറവ്; സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയില്‍

ഓഗസ്റ്റ് 16-ാം തീയതിക്കുള്ളില്‍ സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യക്കിറ്റ് നല്‍കണം എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം

Onam kit, Onam kits, Onam kits for all cardholders, ഓണം കിറ്റ്, Onam kits 2021

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയില്‍. ഉത്പന്നങ്ങളുടെ ലഭ്യതക്കുറവ് മൂലം തിരുവോണത്തിന് മുന്‍പ് ഭക്ഷ്യക്കിറ്റ് വിതരണം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നാണ് സപ്ലൈകോ അധികൃതര്‍ അറിയിക്കുന്നത്.

“അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പരമാവധി പേര്‍ക്ക് കിറ്റ് നല്‍കുക എന്നതാണ് ലക്ഷ്യം. ഓണത്തിന് ശേഷവും വിതരണം തുടരുന്നതായിരിക്കും. ബിപിഎല്‍ കാര്‍ഡ് കൈവശമുള്ള ഭൂരിഭാഗം പേര്‍ക്കും കിറ്റ് നല്‍കിയിട്ടുണ്ട്,” സപ്ലൈകോ സിഎംഡി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഓഗസ്റ്റ് 16-ാം തീയതിക്കുള്ളില്‍ സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യക്കിറ്റ് നല്‍കണം എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ ഏലയ്ക്ക, ശര്‍ക്കരവരട്ടി എന്നിവയുടെ ലഭ്യതക്കുറവ് വിതരണത്തെ പ്രതികൂലമായി ബാധിച്ചു.

85 ലക്ഷം കിറ്റുകളാണ് ഈ ഓണക്കാലത്ത് വിതരണം ചെയ്യാനായി പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇതുവരെ 48 ലക്ഷം ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഭക്ഷ്യക്കിറ്റ് ലഭിച്ചിട്ടുള്ളത്. ഇത് 60 ലക്ഷത്തിലേക്ക് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സപ്ലൈകോ.

Also Read: സേമിയ മുതൽ സാമ്പാർ പൊടി വരെ 13 സാധനങ്ങൾ; ഓണക്കിറ്റ് 2021

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala governments onam kit distribution in crisis

Next Story
വാഹന രജിസ്ട്രേഷൻ: പരിവാഹൻ വെബ്സൈറ്റിൽ മൊബൈൽ നമ്പർ നൽകണംMotor Vehicle Department amp
The moderation of comments is automated and not cleared manually by malayalam.indianexpress.com