scorecardresearch

Latest News

മാസ്കില്‍ മാത്രം വിട്ടുവീഴ്ചയില്ല; സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി നിലനിന്നിരുന്ന കൊവിഡ് നിയന്ത്രണങ്ങളാണ് പിന്‍വലിച്ചിരിക്കുന്നത്

Omicron, Covid19, Covid19 restrictions, Thiruvananthapuram Covid19 restrictions, public meetings banned in Thiruvananthapuram Covid19, gatherings banned in Thiruvananthapuram Covid19 Omicron Thiruananthapuram, Omicron cases Kerala, more Omicron cases reported in Kerala, Omicron symptoms, Covid19 restrictions Kerala, Omicron cases India, coronavirus india, Covid19 India, Covid19 Omicron variant, coronavirus omicron india, omicron variant cases in india, new covid variant omicron symptoms, coronavirus omicron india latest update, coronavirus vaccine, coronavirus active cases in india today, coronavirus variants, coronavirus treatment, coronavirus prevention tips, coronavirus india update, covid-19 latest update india, coronavirus live news, Omicron world health organization, Omicron WHO, omicron symptoms, omicron severity,Covid19 delta variant, coronavirus latest news, coronavirus updates, covid -19 recent news, covid vaccinations, covid news, covid cases, corona live tracker, covid live news, coronavirus information, covid-19 latest information, coronavirus prevention, covid vaccines, Omicron variant, B.1.1.529, Covid guidelines, kerala news, latest news, malayalam news, news in malayalam, indian express malayalam, ie malayalam

തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി നിലനിന്നിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇനി മുതല്‍ പൊതു ഇടങ്ങളില്‍ ആള്‍കൂട്ട നിയന്ത്രണമുണ്ടാകില്ല. സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണമെന്നുള്ളതടക്കമുള്ള നിബന്ധനകളാണ് പിന്‍വലിച്ചിരിക്കുന്നത്. എന്നാല്‍ മാസ്ക് ധരിക്കണമെന്നും വ്യക്തശുചിത്വം പാലിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 291 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു എറണാകുളം 73, തിരുവനന്തപുരം 52, കോട്ടയം 36, കോഴിക്കോട് 30, തൃശൂര്‍ 19, കൊല്ലം 16, ആലപ്പുഴ 15, പത്തനംതിട്ട 13, ഇടുക്കി 9, മലപ്പുറം 9, കണ്ണൂര്‍ 9, വയനാട് 5, കാസര്‍ഗോഡ് 3, പാലക്കാട് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,531 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസത്തില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള ഒരു മരണവും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 34 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,264 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 323 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 39, കൊല്ലം 8, പത്തനംതിട്ട 23, ആലപ്പുഴ 16, കോട്ടയം 54, ഇടുക്കി 13, എറണാകുളം 68, തൃശൂര്‍ 27, പാലക്കാട് 2, മലപ്പുറം 12, കോഴിക്കോട് 39, വയനാട് 7, കണ്ണൂര്‍ 10, കാസര്‍ഗോഡ് 5 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2398 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

Also Read: Russia-Ukraine War News: ‘ബുച്ച സംഭവം രണ്ടാം ലോകമഹായുദ്ധകാലത്തെ നാസി കുറ്റകൃത്യങ്ങളെ ഓര്‍മിപ്പിക്കുന്നു’

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala government withdrawn covid restrictions in the state