തിരുവനന്തപുരം: ബജറ്റിനു മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരായ എതിര്‍പ്പുകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിലപാട് നയപ്രഖ്യാപന പ്രസംഗത്തിലും സര്‍ക്കാര്‍ ആവര്‍ത്തിക്കും.

വിയോജിപ്പ് നീക്കം ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിക്കും. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഗവര്‍ണര്‍ക്ക് മറുപടി നല്‍കുക. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് ഇത്. നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിലപാടുകൾ സർക്കാർ ഉൾപ്പെടുത്തുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

Read Also: Horoscope of the Week (Jan 26 -Feb 01 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

അതേസമയം, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഗവർണറെ തിരികെ വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിയമസഭയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന പ്രവൃത്തികളാണ് ഗവർണറുടേതെന്നും അദ്ദേഹത്തെ തിരികെ വിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടുകൊണ്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ സ്പീക്കർ ശ്രീരാമകൃഷ്ണനോട് അനുമതി തേടി കത്ത് നൽകിയതായും ചെന്നിത്തല പറഞ്ഞു.

കേരള നിയമസഭയുടെ ഭാഗമായ ഗവർണർ, പൗരത്വ ഭേദഗതി നിയമത്തിനെതിരായി നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ തള്ളിയതും നിയമസഭാ നടപടികളെ അവഹേളിച്ചതും തെറ്റാണെന്ന് ചെന്നിത്തല പരഞ്ഞു. നിയമസഭാ നടപടികളെ വെല്ലുവിളിക്കുകയും നിയമസഭയുടെ അന്തസ് വരെ ചോദ്യം ചെയ്യുന്ന നിലപാടുകൾ സ്വീകരിക്കുന്ന ഗവർണറെ വച്ചു പൊറുപ്പിക്കാനാകില്ലെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു.

Read Also: പിണറായി വിജയന്‍ നയിക്കുന്ന മനുഷ്യ മഹാ ശൃംഖല; 620 കിലോമീറ്റര്‍, ലക്ഷങ്ങള്‍ അണിനിരക്കും

“സം​സ്ഥാ​ന നി​യ​മ​സ​ഭ ഇ​തി​ന് മു​മ്പും പ്ര​മേ​യ​ങ്ങ​ൾ പാ​സാ​ക്കി​യി​ട്ടു​ണ്ട്. അ​പ്പോ​ഴൊ​ന്നും ഇ​ല്ലാ​ത്ത പ്ര​ശ്ന​മാ​ണ് പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​മേ​യ​ത്തി​ൽ ഗ​വ​ര്‍​ണ​ര്‍ സ്വീ​ക​രി​ക്കു​ന്ന​ത്. നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി​യ ന​ട​പ​ടി ച​ട്ട​വി​രു​ദ്ധ​വും തെ​റ്റു​മാ​ണെ​ന്ന ഗ​വ​ര്‍​ണ​റു​ടെ നി​ല​പാ​ട് അ​നു​ചി​ത​മാ​ണ്. സ്പീ​ക്ക​റു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് നി​യ​മ​സ​ഭ പ്ര​മേ​യം പ​രി​ഗ​ണ​നയ്​ക്ക് എ​ടു​ത്ത​തും ഐ​ക്യ​ക​ണ്ഠേ​ന പാ​സാ​ക്കി​യും. അ​ത് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ വി​കാ​ര​മാ​ണ്” ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. മുഖ്യമന്ത്രിക്ക് ഗവർണറെ ഭയമാണെന്നും അദ്ദേഹത്തിന്റെ നിശബ്ദത അതിന് തെളിവാണെന്നും ചെന്നിത്തല വിമർശിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.