നിയമസഭാ തിരഞ്ഞെടുപ്പ്: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്‌ക്കണമെന്ന് സർക്കാർ

ഈ മാസം 17 ന് തുടങ്ങുന്ന പരീക്ഷ മാറ്റിവയ്‌ക്കണമെന്നാണ് ആവശ്യം

SSLC, എസ്എസ്എൽസി, SSLC Exam, എസ്എസ്എൽസി പരീക്ഷ, Plus Two, പ്ലസ് ടു, Plus Two Exam, , പ്ലസ് ടുപരീക്ഷ, SSLC Higher Secondary Exams Time Table, New Time Table SSLC Plus Two Exam, എസ്എസ്എൽസി പ്ലസ് ടു പുതുക്കിയ പരീക്ഷക്രമം, എസ്എസ്എൽസി പ്ലസ് ടു പരീക്ഷ ടെെം ടേബിൾ, എസ്എസ്എൽസി പുതിയ ടെെം ടേബിൾ, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്‌ക്കണമെന്ന് സംസ്ഥാന സർക്കാർ. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കണമെന്ന് സംസ്ഥാന സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ മാസം 17 ന് തുടങ്ങുന്ന പരീക്ഷ മാറ്റിവയ്‌ക്കണമെന്നാണ് ആവശ്യം. വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്നാണ് സർക്കാർ നിലപാട്. അധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാലാണ് പരീക്ഷകൾ മാറ്റിവയ്‌ക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്. ഇക്കാര്യം ഇടത് അധ്യാപക സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ഇലക്‌ടറൽ ഓഫീസർ സർക്കാരിന്റെ കത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്.

Read Also: മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പ്: അബ്‌ദുള്ളക്കുട്ടി ബിജെപി സ്ഥാനാർഥി, സിപിഎമ്മിനായി വീണ്ടും സാനു

ഏപ്രിൽ ആറിനാണ് കേരളത്തിൽ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുക. മേയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും. ഒറ്റഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക.

അതേസമയം, സംസ്ഥാനത്ത് കോവിഡ് പ്രോട്ടോകോൾ പാലിച്ച് പത്ത്, പ്ലസ് ടു പരീക്ഷകൾ നടത്തണമെന്ന് തന്നെയാണ് സർക്കാർ തീരുമാനം.

Web Title: Kerala government urges to postpone sslc plus two exams

Next Story
ആഴക്കടൽ മത്സ്യബന്ധനം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഹൈബി ഈഡൻhibi eden, ഹൈബി ഈഡൻ, congress, കോൺഗ്രസ്, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express