കൊച്ചി: ആലുവ കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വന്ന ജനസേവ ശിശുഭവൻ സർക്കാർ ഏറ്റെടുത്തു. ജോ മാവേലിയുടെ നേതൃത്വത്തിൽ രണ്ട് പതിറ്റാണ്ടോളമായി പ്രവർത്തിച്ച് വന്ന സ്ഥാപനമാണ് സർക്കാർ ഏറ്റെടുത്തത്. തെരുവിൽ അലഞ്ഞുതിരിയുകയും ബാലവേലയ്ക്കും ബാലപീഡനത്തിനും ഇരകളായ കുട്ടികളെയുമാണ് ഇവിടെ വളർത്തിക്കൊണ്ടുവന്നിരുന്നത്.

ഇവിടുത്തെ 160 ഓളം കുട്ടികളെ സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് തീരുമാനം. ഇന്നലെ നടത്തിയ പരിശോധനയിൽ ഇവിടെ പല രേഖകളും ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്. കോടതി നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ