scorecardresearch
Latest News

ജേക്കബ് തോമസിനെ ഉടൻ തിരിച്ചെടുക്കില്ല; ട്രിബ്യൂണൽ വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിലേക്ക്

ജേക്കബ് തോമസിനെ തിരിച്ചെടുക്കണമെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ വിധിച്ചിരുന്നു

Jacob Thomas, Kerala Govt, Pinarayi Vijayan, Thomas Isaac

തിരുവനന്തപുരം: സസ്‌പെൻഷനിലുള്ള ഡിജിപി ജേക്കബ് തോമസിനെ ഉടൻ തന്നെ സർവീസിലേക്ക് തിരിച്ചെടുക്കേണ്ടയെന്ന് സർക്കാർ തീരുമാനം. ജേക്കബ് തോമസിനെ തിരിച്ചെടുക്കണമെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ വിധിച്ചിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.

വിധി പരിശോധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയ ശേഷമാകും സർക്കാർ സുപ്രീം കോടതിയെ സമീപിക്കുക. നിലവിൽ വിധി സർക്കാരിനെതിരാണ്. ട്രിബ്യൂണൽ വിധി നടപ്പിലാക്കിയാൽ സസ്പെൻഷൻ ഉൾപ്പടെയുള്ള സർക്കാർ നിലപാട് ശരിയല്ലെന്ന് സർക്കാർതന്നെ സമ്മതിക്കുന്നതിന് തുല്യമാകുമെന്നും കരുതുന്നു.

Also Read: ജേക്കബ് തോമസിനെ സര്‍വീസിലേക്ക് തിരിച്ചെടുക്കണമെന്ന് ഉത്തരവ്

ജേക്കബ് തോമസിനെ എത്രയും പെട്ടെന്ന് തിരിച്ചെടുക്കണമെന്ന് ട്രിബ്യൂണൽ ഉത്തരവിലുണ്ട്. ട്രിബ്യൂണൽ എറണാകുളം ബഞ്ചാണ് ഉത്തരവിട്ടത്. കേരള കാഡറിലുള്ള ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. 2017 ഡിസംബര്‍ മുതലാണ് ജേക്കബ് തോമസ് സസ്‌പെന്‍ഷനിലായത്.

കാരണം പറയാതെ സർവീസിൽ നിന്ന് മാറ്റി നിർത്തിയ സർക്കാർ നടപടിയെ ചോദ്യം ചെയ്താണ് ജേക്കബ് തോമസ് ട്രിബ്യൂണലിനെ സമീപിച്ചത്. തുടർച്ചയായുള്ള സസ്പെൻഷൻ നിയമവിരുദ്ധമാണെന്ന് ട്രിബ്യൂണൽ ഉത്തരവിൽ പറയുന്നു. യോഗ്യതയ്ക്ക് തുല്യമായ പദവി നൽകണമെന്ന് ട്രിബ്യൂണൽ ബഞ്ച് ഉത്തരവിട്ടിട്ടുണ്ട്. 1985 ബാച്ചുകാരനായ ജേക്കബ് തോമസിന് ഒന്നര വര്‍ഷത്തെ സര്‍വീസ് ഇനിയും ബാക്കിയുണ്ട്. ഓഖി ദുരിതാശ്വാസത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരെ സംസാരിച്ചതിനെ തുടര്‍ന്നാണ് ജേക്കബ് തോമസിനെ ആദ്യം സസ്‌പെന്‍ഡ് ചെയ്തത്.

Also Read: ആര്‍എസ്എസ് വേദിയില്‍ വത്സന്‍ തില്ലങ്കേരിക്കൊപ്പം ജേക്കബ് തോമസ്

നീതിന്യായ വ്യവസ്ഥ സുദൃഢമാണെന്ന് ട്രിബ്യൂണലിന്റെ ഉത്തരവിന് ശേഷം ജേക്കബ് തോമസ് പ്രതികരിച്ചു. സർക്കാർ വകുപ്പിലുള്ളവർ അഴിമതി തുറന്നു പറയണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്വയം വിരമിക്കലിനും ജേക്കബ് തോമസ് അപേക്ഷ നൽകിയിട്ടുണ്ട്. ഇനി രാഷ്ട്രീയത്തിലേക്ക് എന്ന സൂചനയാണ് ജേക്കബ് തോമസ് നൽകുന്നത്. ഡൽഹിയിൽ പോയി ചില ബിജെപി നേതാക്കളെ ജേക്കബ് തോമസ് കണ്ടിരുന്നു. അതുകൂടാതെ ആർഎസ്എസ് പരിപാടിയിലും ജേക്കബ് തോമസ് പങ്കെടുത്തിട്ടുണ്ട്. ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാനാണ് ജേക്കബ് തോമസ് സ്വയം വിരമിക്കൽ അപേക്ഷ നൽകിയതെന്നാണ് സൂചന.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala government to supreme court on dgp jacob thomas suspension issue