മുഖ്യമന്ത്രിയുടെ മാധ്യമ, പൊലീസ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍

ജോണ്‍ ബ്രിട്ടാസിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലും രമണ്‍ ശ്രീവാസ്തവയെ ചീഫ് സെക്രട്ടറി പദവിയിലുമാണ് നിയമിച്ചിരുന്നത്

John brittas, pinarayi vijayan, john brittas, raman sreevastava, ldf, government, latest malayalam news, പിണറായി വിജയന്‍, ജോണ്‍ ബ്രിട്ടാസ്, രമണ്‍ ശ്രീവാസ്തവ, എല്‍ഡിഎഫ്, സര്‍ക്കാര്‍, പുതിയ മലയാളം വാര്‍ത്തകള്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മാധ്യമ , പൊലീസ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിക്കുന്നു. മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ എന്നിവരുടെ സേവനം അവസാനിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാലാണ് മാർച്ച് ഒന്നിന് സേവനം അവസാനിപ്പിക്കുന്നതായി വ്യക്തമാക്കി ഉത്തരവിറക്കിയത്.

ജോണ്‍ ബ്രിട്ടാസിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലും രമണ്‍ ശ്രീവാസ്തവയെ ചീഫ് സെക്രട്ടറി പദവിയിലുമാണ് നിയമിച്ചിരുന്നത്. സർക്കാരിന്‍റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ചതെന്നാണ് പൊതുഭരണ വകുപ്പിന്‍റെ വിശദീകരണം.

Also Read: കെഎസ്ആർടിസി മൾട്ടി ആക്സിൽ, എസി ലോഫ്ലോർ ബസുകളിൽ ടിക്കറ്റ് നിരക്കിൽ ഇളവ്

മുന്‍ സംസ്ഥാന പൊലീസ് മേധാവിയും ബി എസ് എഫ് ഡയറക്ടര്‍ ജനറലുമായിരുന്നു രമണ്‍ ശ്രീവാസ്തവ. 1991 ഡിസംബര്‍ 15ന് പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ 11 കാരിയായ സിറാജുന്നിസ കൊല്ലപ്പെടാനിടയായ പോലിസ് വെടിവയ്പിന് ഉത്തരവിട്ടത് രമണ്‍ ശ്രീവാസ്തവയാണെന്നായിരുന്നു റിപ്പോര്‍ട്ട്.

2016 ജൂണിലായിരുന്നു ബ്രിട്ടാസിന്റെ നിയമനം. 2017 ഏപ്രിലില്‍ രമണ്‍ ശ്രീവാസ്തവയും നിയമിതനായി. അതേസമയം കേരള ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു സര്‍ക്കാര്‍ പോലീസ് ഉപദേശകനെയും മാധ്യമ ഉപദേശകനെയും നിയമിക്കുന്നത്. അതുകൊണ്ട് നിയമനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും, വിവാദത്തിന് വഴിയൊരുക്കുകയും ചെയ്തിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala government stop service of media and police advisers of cm

Next Story
കെഎസ്ആർടിസി മൾട്ടി ആക്സിൽ, എസി ലോഫ്ലോർ ബസുകളിൽ ടിക്കറ്റ് നിരക്കിൽ ഇളവ്ksrtc, kochi metro
The moderation of comments is automated and not cleared manually by malayalam.indianexpress.com