തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായവർക്ക് ഓണം പ്രമാണിച്ച് 1,000 രൂപ നൽകാൻ സർക്കാർ ഉത്തരവ്. 2019-20 വർഷങ്ങളിൽ നൂറ് ദിവസം ജോലി ചെയ്‌തവർക്കാണ് പണം നൽകുക. തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായ 12 ലക്ഷത്തോളം പേർക്ക് ഈ ആനുകൂല്യം ലഭിക്കും. സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെൻഷനും വിരമിച്ചവർക്കുള്ള സർവീസ് പെൻഷനും ഇന്നലെ മുതൽ വിതരണം ആരംഭിച്ചു.

Read Also: പ്രമേയം അവതരിപ്പിച്ച് ഇറങ്ങിപ്പോകരുത്, വോട്ടെടുപ്പിൽ കൂടി പങ്കെടുക്കണം; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് സിപിഎം

അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉത്സവബത്തയും അനുവദിച്ച് നേരത്തെ ഉത്തരവിറങ്ങിയിരുന്നു. 27,360 രൂപയില്‍ താഴെ ശമ്പളമുളളവര്‍ക്ക് 4,000 രൂപ ബോണസ് ലഭിക്കും. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2,750 രൂപ ഉല്‍സവബത്ത നൽകും. ജീവനക്കാർക്ക് ഓണം അഡ്വാന്‍സായി 15,000 രൂപ അനുവദിക്കും.

ഓണം അഡ്വാൻസായി ലഭിക്കുന്ന 15,000 രൂപ പിന്നീട് ഗഡുക്കളായി തിരിച്ചടയ്‌ക്കണം. പാർട് ടെെം കണ്ടിൻജന്റ് ജീവനക്കാർക്ക് ഉൾപ്പെടെ 5,000 രൂപ മുൻകൂർ ഉണ്ടാകും. ഓഗസ്റ്റ് 24,25,26 തിയതികളിൽ വിതരണം പൂർത്തിയാക്കും. പാർട് ടെെം കണ്ടിൻജന്റ്, കരാർ, ദിവസവേതനക്കാർ, സർക്കാർ വകുപ്പുകൾക്ക് പുറത്ത് നിയമിക്കപ്പെട്ടവർ തുടങ്ങി എല്ലാവർക്കും 1,200 രൂപ ഉത്സവബത്ത ഇനത്തിൽ ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.