Latest News

തര്‍ക്കം മൃതദേഹത്തോട് വേണ്ട; സഭാ തര്‍ക്കത്തില്‍ ഇടപെട്ട് സര്‍ക്കാര്‍

മൃതദേഹം മുന്നില്‍വച്ച് ഇരു വിഭാഗങ്ങളും തമ്മില്‍ തര്‍ക്കിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്

തിരുവന്തപുരം: ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന വിഷയത്തില്‍ നിയമ നിര്‍മാണം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി ഉടന്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

മൃതദേഹം മുന്നില്‍വച്ച് ഇരു വിഭാഗങ്ങളും തമ്മില്‍ തര്‍ക്കിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ഇടപെടല്‍. പള്ളികളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം മൃതദേഹങ്ങള്‍ സംസ്ക്കരിക്കുന്നതിന് തടസം ആകരുതെന്നതാണ് നിയമത്തിന്റെ കാതല്‍.

Read Also: പ്രിയങ്ക ഗാന്ധി സഞ്ചരിച്ച സ്‌കൂട്ടറിന് പിഴ: തുക താനടയ്ക്കുമെന്നു വാഹനമുടമ

കുടുംബകല്ലറ ഏത് പള്ളിയിലാണോ അവിടെ സംസ്ക്കരിക്കാന്‍ അനുവാദമുണ്ടാകും. പ്രാര്‍ഥനയും മറ്റ് ചടങ്ങുകളും പുറത്ത് നടത്തണം. മൃതദേഹം വെച്ച് തര്‍ക്കിക്കുന്നതും വിലപേശുന്നതും ശരിയല്ല. ഇത് കുടുംബങ്ങള്‍ക്കും സമൂഹത്തിനും വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്ന സംഭവങ്ങളല്ല ഇതെന്നും മന്ത്രിസഭായോഗത്തിൽ വിലയിരുത്തലുണ്ടായി. ഈ സാഹചര്യത്തിലാണ് നിയമ നിർമാണം നടത്താനുള്ള സർക്കാർ തീരുമാനം.

എന്നാൽ, ഇതിനെതിരെ ഓർത്തഡോ‌ക്‌സ് വിഭാഗം രംഗത്തുവന്നിട്ടുണ്ട്. സുപ്രീം കോടതി വിധിക്കെതിരായ നീക്കമാണ് സർക്കാരിന്റേതെന്ന വിമർശനമുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala government on orthodox jacobite church dispute issue

Next Story
പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെതിരായ അപേക്ഷയില്‍ ഗവര്‍ണര്‍ നിയമോപദേശം തേടിVigilance, വിജിലൻസ്, Palarivattam Over bridge, പാലാരിവട്ടം മേൽപ്പാലം, palarivattam, VK Ibrahimkunju ,ടി.ഒ.സൂരജ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, Ibrahimkunju, ഇബ്രാഹിംകുഞ്ഞ്, Palarivattam case , ED, പാലാരിവട്ടം അഴിമതി കേസ്, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com