scorecardresearch

എല്ലാ സർക്കാർ ഓഫീസുകളും നാളെ മുതൽ തുറക്കാൻ ഉത്തരവ്; ശനിയാഴ്ചകളിൽ അവധി തുടരും

എല്ലാ സർക്കാർ ജീവനക്കാരും ഹാജരാകണമെന്നാണ് നിർദേശം

എല്ലാ സർക്കാർ ജീവനക്കാരും ഹാജരാകണമെന്നാണ് നിർദേശം

author-image
WebDesk
New Update
lockdown, working of government offices, kerala, regulations, corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് ശേഷം സർക്കാർ ഓഫീസുകൾ തുറക്കുന്നതിൽ പുതിയ മാർഗനിർദേശവുമായി സംസ്ഥാന സർക്കാർ. നാളെ മുതൽ ഹോട്ട്സ്‌പോട്ടുകൾ ഒഴികയുള്ള സ്ഥലങ്ങളിലെ എല്ലാ സർക്കാർ ഓഫീസുകളും തുറക്കാൻ സർക്കാർ നിർദേശം നൽകി. നേരത്തെ എല്ലാവർക്കും ജോലിക്ക് ഹാജരാകാൻ സാധിക്കാത്ത സാഹചര്യത്തിൽ ഓഫീസുകളുടെ പ്രവർത്തനത്തിന് വ്യത്യസ്തമായ മാർഗനിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിരുന്നു.

GO Ms No 112 2020 dtd 07.06.2020 by The Indian Express on Scribd

Advertisment

ഹോട്സ്പോട്ട്, കണ്ടെയിൻമെന്റ് മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ എല്ലാ സർക്കാർ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളും അർധസർക്കാർ സ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും തിങ്കളാഴ്ച മുതൽ തുറക്കണമെന്നാണ് സർക്കാർ ഉത്തരവ്. എല്ലാ ജീവനക്കാരും ഹാജരാകണം. മറ്റു ജില്ലകളിൽ റിപ്പോർട്ട് ചെയ്തിരുന്നവർ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി ജോലിക്കെത്തണം.

എന്നാൽ ഏഴു മാസം ഗർഭിണിയായവരെ ജോലിയിൽ നിന്ന് ഒഴിവാക്കണം. ഒരു വയസ്സിനു താഴെയുള്ള കുട്ടികളുടെ അമ്മമാർക്കും ഇളവ്. വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കാനും ഉത്തരവിൽ വ്യക്തമാക്കുന്നു. അതേസമയം ഇനി ഉത്തരവുണ്ടാകുന്നതുവരെ ശനിയാഴ്ചകളിൽ അവധി തുടരും.

Government Offices Coronavirus

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: