scorecardresearch

മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍: സര്‍ക്കാര്‍ ഹൈക്കോടതിയില്‍, രാജേന്ദ്രന്‍ എതിര്‍കക്ഷി

ദേവികുളം സബ് കളക്ടര്‍ രേണു രാജിന്റെ സത്യവാങ്മൂലവും റിപ്പോര്‍ട്ടിന്റെ കോപ്പിയും ഹര്‍ജിക്കൊപ്പം നല്‍കിയിട്ടുണ്ട്

ദേവികുളം സബ് കളക്ടര്‍ രേണു രാജിന്റെ സത്യവാങ്മൂലവും റിപ്പോര്‍ട്ടിന്റെ കോപ്പിയും ഹര്‍ജിക്കൊപ്പം നല്‍കിയിട്ടുണ്ട്

author-image
WebDesk
New Update
Magistrate Deepa mohan, മജിസ്‌ട്രേറ്റ് ദീപ മോഹൻ, Advocates locked magistrate in court chamber, മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ പൂട്ടിയിട്ടു, Highcourt registers suo motu case, ഹൈക്കോടതി സ്വമേധയാ കേസെടുത്തു, Magistrate, മജിസ്‌ട്രേറ്റ്, Magistrate Court, മജിസ്‌ട്രേറ്റ് കോടതി, Chamber, ചേംബർ, Advocates, അഭിഭാഷകർ, Latest news, ലേറ്റസ്റ്റ് ന്യൂസ്, IE Malayalam, ഐഇ മലയാളം 

കൊച്ചി: മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അനധികൃത നിര്‍മ്മാണം തടയണമെന്നും നടക്കുന്നത് കോടതി വിധി ലംഘനമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Advertisment

ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ഉള്‍പ്പടെയുള്ളവരെ എതിര്‍കക്ഷിയാക്കിയാണ് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചത്. ദേവികുളം സബ് കളക്ടര്‍ രേണു രാജിന്റെ സത്യവാങ്മൂലവും റിപ്പോര്‍ട്ടിന്റെ കോപ്പിയും ഹര്‍ജിക്കൊപ്പം നല്‍കിയിട്ടുണ്ട്.

എംഎല്‍എയ്ക്കു പുറമെ മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ്, മുന്നാര്‍ മുന്‍ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ പഞ്ചായത്ത് അംഗം, കെട്ടിടത്തിന്റെ കോണ്‍ട്രാക്ടര്‍ എന്നിവരും എതിര്‍കക്ഷികളാണ്. നിര്‍മ്മാണവുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങളും എങ്ങനെയാണ് അവ ലംഘിക്കപ്പെട്ടതെന്നും ഹര്‍ജിയില്‍ വിശദമാക്കുന്നുണ്ട്.

പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന്റെ തീരത്ത് എന്‍ഒസി വാങ്ങാതെ പഞ്ചായത്ത് നടത്തി വന്ന കെട്ടിട നിര്‍മാണത്തിന് റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. കെഡിഎച്ച് കമ്പനി വാഹന പാര്‍ക്കിങ് ഗ്രൗണ്ടിനായി വിട്ടു കൊടുത്ത സ്ഥലത്തെ നിര്‍മാണപ്രവര്‍ത്തനം സംബന്ധിച്ച് പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നായിരുന്നു സബ് കലക്ടര്‍ രേണു രാജിന്റെ നടപടി.

Advertisment

നിര്‍ത്തിവയ്ക്കല്‍ നോട്ടീസ് നല്‍കിയിട്ടും പണി തുടര്‍ന്ന സാഹചര്യത്തിലാണ് നിര്‍മാണം തടയാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സബ് കലക്ടര്‍ നിര്‍ദേശം നല്‍കിയത്. സ്ഥലത്തെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ എംഎല്‍എ തടഞ്ഞു തിരിച്ചയക്കുകയും സബ് കലക്ടര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുകയും ചെയ്തു. അനധികൃത നിര്‍മാണം തടഞ്ഞ സബ് കലക്ടര്‍ രേണു രാജിന് ബോധമില്ലെന്നായിരുന്നു രാജേന്ദ്രന്റെ അധിക്ഷേപം.

Munnar High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: