തി​രു​വ​ന​ന്ത​പു​രം: കേ​ര​ളോ​ത്സ​വം മാ​തൃ​ക​യി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് സം​സ്ഥാ​ന തലത്തിൽ ക​ലാ​കാ​യി​ക മേ​ള സം​ഘ​ടി​പ്പി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള​യി​ൽ, എ​ല്ലാ​ത്ത​രം ഭി​ന്ന​ശേ​ഷി​ക്കാ​ർക്കും പങ്കെടുക്കാനുളള സാഹചര്യം ഒരുക്കുമെന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു.

ജില്ലാതലത്തിൽ മേളകൾ സംഘടിപ്പിച്ച ശേഷമാണ് തിരുവനന്തതപുരത്ത് സംസ്ഥാന തല മേള സംഘടിപ്പിക്കുക. സെ​പ്റ്റം​ബ​ർ/ ഒ​ക്ടോ​ബ​ർ/​ന​വം​ബ​ർ മാ​സ​ത്തി​ലാ​ണ് ക​ലാ​കാ​യി​ക​മേ​ള ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. സി​ഡി​റ്റ് വ​ഴി ഒ​രു ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പ്ലാ​റ്റ്ഫോം ത​യാ​റാ​ക്കി​യാ​ണ് രജിസ്ട്രേഷൻ നടത്തുക.

മേളയിൽ സംസ്ഥാനത്തെ 10000 ഭിന്നശേഷിക്കാർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 40 ശതമാനത്തിന് മുകളിൽ ഭിന്നശേഷി ഉളളവർക്ക് പങ്കെടുക്കാൻ സാധിക്കും. ഭിന്ന ബൗദ്ധിക ശേഷി, ബധിരർ, അന്ധർ തുടങ്ങിയ അ​ഞ്ചു വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യാ​ണ് പ​രി​പാ​ടി നി​ശ്ച​യി​ക്കു​ന്ന​ത്. ഓരോ വിഭാഗത്തിലും 8-11, 12-17, 18-21, 22-55 വ​യ​സ് വ​രെ കാറ്റഗറി തിരിച്ചാണ് മത്സരം. വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സഹായകരമാകും വിധം ഗ്രേസ് മാർക്കും നൽകും. പരാതികൾ തീർപ്പാക്കുന്നതിന് അപ്പീൽ കമ്മിറ്റിയും ഉണ്ടാകും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ