തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്വന്തമായി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നു. സ്ഥിരമായി വാടകയ്‌ക്കെടുക്കുന്നതിന്റെ സാമ്പത്തിക വശം പരിശോധിക്കാന്‍ നാളെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരും. ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത് സംബന്ധിച്ച് ഡിജിപി ശുപാര്‍ശ നല്‍കിയിരുന്നു. ഈ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. അടിയന്തര ഘട്ടങ്ങളില്‍ ഹെലികോപ്റ്റര്‍ ആവശ്യം വരുന്ന സാഹചര്യത്തിലാണ് നീക്കം.

എന്നാല്‍, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഹെലികോപ്റ്റര്‍ സ്ഥിരമായി വാടകയ്ക്ക് എടുക്കാനുള്ള തീരുമാനം വിവാദമാകാനാണ് സാധ്യത. നാളെ ചേരുന്ന യോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനമാകുക.

മാവോയിസ്റ്റ് വിരുദ്ധ പോരാ‍ട്ടത്തിനും പ്രകൃതിക്ഷോഭങ്ങളുമുണ്ടാകുമ്പോള്‍ അടിയന്തര സേവനങ്ങളെത്തിക്കാനും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുകയോ വാങ്ങുകയോ ചെയ്യണമെന്നായിരുന്നു ഡിജിപിയുടെ ശുപാർശ. ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ വിഎസ് സർക്കാരിന്റെ കാലത്തും ആവശ്യമുയർന്നിരുന്നു. എന്നാൽ, അന്ന് ശുപാർശ തള്ളിക്കളഞ്ഞിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ