തിരുവനന്തപുരം: ദേ​​ശീ​​യ ഫു​​ട്ബോ​​ള്‍ താ​​രം സികെ വി​​നീ​​തി​​നു സംസ്ഥാന സർക്കാർ ജോലി നൽകി. വിനീതിനെ സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റായി നിയമിക്കാനാണു സർക്കാർ തീരുമാനിച്ചിരിക്കുന്നത്. രാജ്യാന്തര മലയാളി താരം പി.യു ചിത്രക്ക് പ്രത്യേക സഹായം നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

കഴിഞ്ഞ മേയിൽ അ​​ക്കൗ​​ണ്ട​​ന്‍റ് ജ​​ന​​റ​​ല്‍ ഓ​​ഫീ​​സി​​ലെ ജോലിയിൽനിന്നു വിനീതിനെ പിരിച്ചുവിട്ടിരുന്നു. ഇതേ തുടർന്നാണു സംസ്ഥാന സർക്കാർ വിനീതിനു ജോലി നൽകിയത്. ചിത്രക്ക് പരിശീലനത്തിനായി മാസം 10000 രൂപയും ദിവസം 500 രൂപ ബത്തയും നൽകാനാണ് തീരുമാനം. ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ചിത്രയെ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു.

2012ലാണ് സ്പോർട്സ് ക്വോട്ടയിൽ എജീസ് ഓഫീസിലെ ഓഡിറ്ററായി വിനീത് ജോലിയിൽ പ്രവേശിച്ചത്. പിന്നീട് മതിയായ ഹാജരില്ലാ എന്ന കാരണത്താൽ വിനീതിനെ ജോലിയിൽനിന്നു പി​​രി​​ച്ചു​​വി​​ട്ടുകയായിരുന്നു. 2014 മേയിൽ വിനീതിന്‍റെ പ്രൊബേഷൻ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ ഹാജർ കുറവായതിനാൽ രണ്ടുവർഷകൂടി പ്രൊബേഷൻ നീട്ടി. ഈ കാലാവധി 2016 മേയിൽ അവസാനിച്ചു. പ്രൊബേഷൻ കാലാവധി ഇരട്ടിയിലേറെ നീട്ടാനാവില്ലെന്ന സർവീസ് ചട്ടം പറഞ്ഞാണ് മേയ് ഏഴാം തീയതി വിനീതിനെ പിരിച്ചുവിട്ടതായി ഉത്തരവിറങ്ങിയത്.

ഇതു വലിയ വിവാദങ്ങൾക്കു ഇടയായി. ഇതേതുർന്നു വിനീതിനു സംസ്ഥാന സർക്കാർ ജോലി നൽകുമെന്നു കായിക മന്ത്രി എസി മൊയ്തീൻ അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ