സ്വർണക്കടത്ത്: എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കെതിരായ കേസിനു സ്റ്റേ ഇല്ല

മുഖ്യമന്ത്രിക്കെതിരെയും മറ്റ് മന്ത്രിമാർക്കെതിരെയും മൊഴി നൽകാൻ സ്വപ്‌ന സുരേഷിനെ ഇ.ഡി. ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയെന്ന രണ്ട് വനിതാ പൊലീസുകാരുടെ മൊഴിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്

Swapna Suresh, Gold Smuggling, സ്വർണക്കടത്ത് കേസ്, Thiruvanathapuram Gold Smuggling, തിരുവനന്തപുരം സ്വർണക്കടത്ത്, സ്വപ്ന സുരേഷ്, IE Malayalam, ഐഇ​ മലയാളം

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് കേസിന് തൽക്കാലം സ്റ്റേ ഇല്ല. കേസ് സ്റ്റേ ചെയ്യണമെന്ന  ഇ.ഡി. ആവശ്യത്തിൽ ഹൈക്കോടതി ഇടപെട്ടില്ല. ഹർജിക്കാരനായ ജോയിന്റ് ഡയറക്‌ടർ പി.രാധാകൃഷ്‌ണൻ നിലവിൽ പ്രതിയല്ലെന്ന് സർക്കാർ വ്യക്തമാക്കി. ഉദ്യോഗസ്ഥർക്കെതിരെ അറസ്റ്റ് പോലുള്ള നടപടികൾ ഉണ്ടാവില്ലെന്നും സർക്കാർ അറിയിച്ചു.

സ്വർണക്കടത്ത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയുള്ള കേസ് നിലനിൽക്കില്ലെന്നാണ് എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ വാദിച്ചത്. മജിസ്‌ട്രേറ്റിനു നൽകിയ രഹസ്യമൊഴിയിലാണ് സ്വപ്‌ന സുരേഷ് പ്രമുഖരുടെ പേരുകൾ പറഞ്ഞത്, അല്ലാതെ ഉദ്യോഗസ്ഥർക്കു നൽകിയ മൊഴിയിൽ അല്ല. സ്വപ്‌ന സുരേഷിനൊപ്പം വനിതാ പൊലീസുകാർ ഉണ്ടായിരുന്നില്ല. വനിതാ പൊലീസുകാരുടെ സാന്നിധ്യം ഇല്ലാത്തതിനാൽ സ്വപ്‌ന മജിസ്‌ട്രേറ്റിനു പരാതി നൽകിയിട്ടുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ അറിയിച്ചു.

മുഖ്യമന്ത്രിക്കെതിരെയും മറ്റു മന്ത്രിമാർക്കെതിരെയും മൊഴി നൽകാൻ സ്വപ്‌ന സുരേഷിനെ ഇ.ഡി. ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയെന്ന രണ്ട് വനിതാ പൊലീസുകാരുടെ മൊഴിയിലാണ് ക്രൈംബ്രാഞ്ച് നേരത്തെ കേസെടുത്തത്.

Read Also: മുഖ്യമന്ത്രിക്ക് വിശ്വാസികള്‍ മാപ്പ് നല്‍കില്ല, പിണറായി സര്‍ക്കാരിന് തുടര്‍ഭരണം നല്‍കരുത്: എ.കെ.ആന്റണി

കേസിൽ നിലപാടറിയിക്കുന്നതിന് സർക്കാർ കൂടുതൽ സമയം തേടി. സർക്കാർ സമയം തേടിയ സാഹചര്യത്തിൽ നടപടി ഉണ്ടാവുമെന്ന ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസ് ചൊവ്വാഴ്‌ചത്തേക്ക് മാറ്റി.

എൻഫോഴ്‌സ്‌മെന്റിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായി. ഉദ്യോഗസ്ഥർക്കെതിരെയുള്ള കേസ് നിലനിൽക്കില്ലെന്ന് ഇ.ഡി. വാദിച്ചു. തന്നെ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായി സ്വപ്‌ന കോടതിയിൽ പറഞ്ഞിട്ടില്ല. പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്ന കുറ്റകൃത്യം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയെ പരാമർശിക്കാതെ ആരുടേയോ പേരു പറയാൻ ഭീഷണിപ്പെടുത്തിയെന്നാണ് പ്രഥമവിവര റിപ്പോർട്ടിൽ പറയുന്നതെന്നും സ്വപ്‌ന ആർക്കെതിരെയും എന്തെങ്കിലും പറഞ്ഞതായി പ്രഥമ വിവര റിപ്പോർട്ടിൽ ഇല്ലെന്നും എഫ്ഐആർ നിലനിൽക്കില്ലെന്നും തുഷാർ മേത്ത ചൂണ്ടിക്കാട്ടി.

ഹർജിക്കൊപ്പം മൊഴികളും വാട്‌സാപ്പ് ചാറ്റുകളുടെ പകർപ്പും ഉൾപ്പെടുത്തിയതിൽ കോടതി അതൃപ്‌തി പ്രകടിപ്പിച്ചു. നേരത്തെ മുദ്ര വച്ച കവറിൽ നൽകിയ വിശദാംശങ്ങൾ ഈ ഹർജിക്കൊപ്പം നൽകിയത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു. തെളിവുകളായാണ് വാട്‌സാപ്പ് സന്ദേശങ്ങളടക്കം കോടതിക്ക് കൈമാറിയതെന്ന് സോളിസിറ്റർ ജനറൽ ബോധിപ്പിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala government files case against enforcement directorate

Next Story
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ 88 ശതമാനവും 45 വയസ്സിന് മുകളിലുള്ളവരെന്ന് ആരോഗ്യ മന്ത്രാലയം
The moderation of comments is automated and not cleared manually by malayalam.indianexpress.com