കര്‍ഷകര്‍ക്ക് ആശ്വാസവുമായി സര്‍ക്കാര്‍; കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം നീട്ടി

കര്‍ഷകര്‍ക്ക് വായ്പാ പരിധി രണ്ട് ലക്ഷമാക്കി ഉയര്‍ത്താനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതായി മുഖ്യമന്ത്രി പറഞ്ഞു

Masala bond, മസാല ബോണ്ട്, kerala assembly, കേരള നിയമസഭ, opposition, പ്രതിപക്ഷം, ramesh chennithala, രമേശ് ചെന്നിത്തല, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: കാര്‍ഷിക പ്രതിസന്ധി രൂക്ഷമാകുകയും കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ചുവരികയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആശ്വാസ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. കര്‍ഷക വായ്പകളിലെ മൊറട്ടോറിയം കാലാവധി ദീര്‍ഘിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2014 മാര്‍ച്ച് 31 വരെയുള്ള വായ്പകള്‍ക്കാണ് മൊറട്ടോറിയം ബാധകമാവുക. കാർഷികേതര വായ്പകളുടെ മൊറട്ടോറിയം കാലാവധിയും നീട്ടിയിട്ടുണ്ട്.

കര്‍ഷകര്‍ക്ക് വായ്പാ പരിധി രണ്ട് ലക്ഷമാക്കി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സഭായോഗത്തിലാണ് പുതിയ തീരുമാനം. കാര്‍ഷിക കടശ്വാസ കമ്മീഷന്റെ പരിധിയില്‍ വാണിജ്യ ബാങ്കുകളെ കൂടി ഉള്‍പ്പെടുത്തുന്നത് പരിശോധിക്കാന്‍ കൃഷി ആസൂത്രണ വകുപ്പുകളെ ചുമതലപ്പെടുത്തി.

ഒരു ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷമായാണ് കടാശ്വാസ പരിധി ഉയര്‍ത്തുക. വാണിജ്യ ബാങ്കുകളുടെ വായ്പകളും കടാശ്വാസ കമ്മിഷന്റെ പരിധിയില്‍ കൊണ്ടുവരും. വിള നാശത്തിനുള്ള ധനസഹായം 2015ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരനം നല്‍കിവരുന്നതിന്റെ ഇരട്ടിയാക്കി. പ്രകൃതിക്ഷോഭം മൂലമുള്ള വിള നാശത്തിന് 85 കോടി രൂപ അനുവദിക്കാനും പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ഇത് ഉടന് അനുവദിക്കും. ഇതില്‍ 54 കോടി ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏലത്തിന് ഹെക്ടറിന് നിലവില്‍ നല്‍കുന്ന 18000 രൂപ 25000 ആയി വര്‍ധിപ്പിക്കും. അതേസമയം, സംസ്ഥാനത്തെ കാര്‍ഷക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാര്‍ നയങ്ങളാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇതില്‍ ഇടപെടാന്‍ സംസ്ഥാനത്തിന് പരിമിതികള്‍ ഉണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എങ്കിലും ഇടുക്കിയിലടക്കം കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala government extends farmers moratorium

Next Story
Uppum Mulakum: അയാം ദി സോറി അളിയാ; കിടിലൻ ടീ ഷർട്ടുമായി ലെച്ചുuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com