ഇന്ന് ജീവനക്കാരുടെ സൂചന പണിമുടക്ക്; ഡയസ്നോൺ ബാധകമാക്കി സർക്കാർ

പണിമുടക്ക് ദിവസം അനുമതിയില്ലാതെ ഹാജരാകാതിരിക്കുന്ന താത്കാലിക ജീവനക്കാരെ സര്‍വീസില്‍നിന്ന് നീക്കംചെയ്യും

KAS, Reservation,കെഎഎസ്, സംവരണം, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകള്‍ ഇന്ന് പ്രഖ്യാപിച്ച സൂചന പണിമുടക്കിന് ഡയസ് നോണ്‍ ബാധകമാക്കി സര്‍ക്കാര്‍. അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഡയസ് നോണ്‍ ആയി കണക്കാക്കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ഇതോടെ സമരത്തിന്റെ ഭാഗമായി ജോലിക്ക് ഹാജരാകാതിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ലഭിക്കില്ല. ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാനത്തെ അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും ഇന്ന് സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തുന്നത്.

Also Read: സെക്രട്ടറിയേറ്റിന് സമീപം വീണ്ടും ഉദ്യോഗാർത്ഥികളുടെ ആത്മഹത്യാ ശ്രമം

അക്രമങ്ങള്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവയില്‍ ഏര്‍പ്പെടുന്ന വ്യക്തികളെ പ്രോസിക്യൂട്ട് ചെയ്യും. പണിമുടക്ക് ദിവസം അനുമതിയില്ലാതെ ഹാജരാകാതിരിക്കുന്ന താത്കാലിക ജീവനക്കാരെ സര്‍വീസില്‍നിന്ന് നീക്കംചെയ്യും. ഗസറ്റഡ് ജീവനക്കാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് അവശ്യ സാഹചര്യങ്ങളിലൊഴികെ യാതൊരു വിധത്തിലുള്ള അവധിയും ബുധനാഴ്ച അനുവദിക്കില്ല. വ്യക്തിക്കോ, ഭാര്യ, ഭര്‍ത്താവ്, മക്കള്‍, അച്ഛന്‍, അമ്മ എന്നീ അടുത്ത ബന്ധുക്കള്‍ക്കോ അസുഖം ബാധിച്ചാല്‍ അവധി അനുവദിക്കും.

ഇതിനുപുറമെ ജീവനക്കാരുടെ പരീക്ഷാ സംബന്ധമായ ആവശ്യത്തിനും ജീവനക്കാരിയുടെ പ്രസവാവശ്യത്തിനും മറ്റ് ഒഴിച്ചുകൂടാത്ത സാഹചര്യങ്ങളിലും ജീവനക്കാര്‍ക്ക് അവധി അനുവദിക്കും.

ജില്ലാ കളക്ടര്‍മാരും വകുപ്പുതല മേധാവികളും പണിമുടക്കില്‍ പങ്കെടുക്കാത്തവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ജീനക്കാര്‍ക്ക് ഓഫീസുകളില്‍ എത്താനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സംസ്ഥാന പോലീസ് മേധാവി സംസ്ഥാനത്തെ മുഴുവന്‍ ഓഫീസുകളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala government declares dies non on strike called by employees

Next Story
സെക്രട്ടറിയേറ്റിന് സമീപം വീണ്ടും ഉദ്യോഗാർത്ഥികളുടെ ആത്മഹത്യാ ശ്രമംSuicide Attempt by PSC Rank Holders Protest Near secretariat, Suicide Attempt, PSC Rank Holders, PSC Rank Holders Protest, PSC Rank Holders Protest Near secretariat, ആത്മഹത്യാ ശ്രമം, പിഎസ്‌സി, ഉദ്യോഗാർത്ഥികൾ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com