തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിർത്തി. സംസ്ഥാനത്ത് കോവിഡ് രോഗബാധ കുറഞ്ഞ സാഹചര്യത്തിലാണ് നടപടി.
സംസ്ഥാനത്ത് ഞായറാഴ്ച 223 പേര്‍ക്ക് മാത്രമായിരുന്നു സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഞായറാഴ്ച 50ൽ കുറവ് രോഗബാധകൾ മാത്രമായിരുന്നു സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ച് രണ്ട് വർഷത്തിലധികം കഴിഞ്ഞ ശേഷമാണ് ഇപ്പോൾ കോവിഡ് ബാധകളുടെ പ്രതിദിന കണക്ക് പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ചത്.