scorecardresearch
Latest News

കോവിഡ്: 5600 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ

കോവിഡ് ബാധിച്ച കുടുംബങ്ങൾക്ക് കെഎസ്എഫ്ഇ അഞ്ചു ശതമാനം നിരക്കിൽ ഒരു ലക്ഷം രൂപ വരെ നൽകുന്ന ലോണിന്റെ കാലാവധി സെപ്റ്റംബർ 30വരെ നീട്ടി

Kerala Budget, Kerala Budget 2021, Kerala Budget Updates, covid 19 package, agricultural package, Kerala Budget Live Updates, Kerala Budget News, Kerala Budget Latest, New Budget, KN Balagopal, Pinarayi Vijayan, LDF Government, ie Malayalam

തിരുവനന്തപുരം: കോവിഡ് രണ്ടാംതരംഗത്തെ തുടർന്ന് പ്രതിസന്ധിയിലായ ചെറുകിട വ്യാപാരികൾ വ്യവസായികൾ, കൃഷിക്കാർ തുടങ്ങിയവർക്കായി സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. 5600 കോടിയുടെ പാക്കേജാണ്‌ ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രഖ്യാപിച്ചിരിക്കുന്നത്.

കേന്ദ്ര സംസ്ഥാന ധനകാര്യസ്ഥാപനങ്ങൾ, സംസ്ഥാന ധനകാര്യസ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, വാണിജ്യ ബാങ്കുകൾ എന്നിവയിൽ നിന്നും എടുക്കുന്ന രണ്ടു ലക്ഷമോ അതിൽ താഴെയോ ഉള്ള വായ്പകളുടെ പലിശ ആറുമാസത്തേക്ക് സർക്കാർ വഹിക്കും. ഓഗസ്റ്റ് ഒന്നു മുതൽ എടുക്കുന്ന വായ്പകൾക്ക് ഈ പലിശയിളവ് ബാധകമാവുക.

സർക്കാർ കടമുറികളുടെ വാടക ജൂലൈ മുതൽ ഡിസംബർ 31 വരെ ഒഴിവാക്കി. ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ കെട്ടിടനികുതിയും ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിലേക്ക് ഒഴിവാക്കി. ഈ സ്ഥാപനങ്ങളുടെ ഇലക്ട്രി ഫിക്സഡ് ചാർജ്ജും സർക്കാർ വാടകയും ഒഴിവാക്കും.

കോവിഡ് ബാധിച്ച കുടുംബങ്ങൾക്ക് കെഎസ്എഫ്ഇ അഞ്ചു ശതമാനം നിരക്കിൽ ഒരു ലക്ഷം രൂപ വരെ നൽകുന്ന ലോണിന്റെ കാലാവധി സെപ്റ്റംബർ 30വരെ നീട്ടി. ഇതിനുപുറമെ കോവിഡിൽ പ്രതിസന്ധിയിലായ വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനായി മൂന്നു പദ്ധതികൾ കൂടി മന്ത്രി പ്രഖ്യാപിച്ചു.

ഒരു കോടി രൂപ വരെ കോളാറ്ററൽ സെക്യൂരിറ്റി ഇല്ലാതെ വായ്പ അനുവദിക്കുന്ന ‘സ്റ്റാർട്ടപ്പ് കേരള’ വായ്പാപദ്ധതി, സംസ്ഥാനത്തെ വിവിധ വ്യവസായ എസ്റ്റേറ്റുകളിലെ സംരംഭങ്ങൾക്ക് വായ്പ അനുവദിക്കുന്ന പ്രത്യേക വായ്പാപദ്ധതി. മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിയുടെ രണ്ടാം ഭാഗം എന്നിവയാണ് പ്രഖ്യാപിച്ചത്.

Also read: കോവിഡ് വ്യാപനം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്നെത്തും; വിവിധ ജില്ലകൾ സന്ദർശിക്കും

കോവിഡ് മൂലം തുടരുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, ചെറുകിട വ്യവസായങ്ങൾ, ആരോഗ്യപരിപാലനം, ടൂറിസം എന്നീ മേഖലകളിലുള്ള യൂണിറ്റുകളെ സഹായിക്കുന്നതിനായി ഒരു വർഷത്തെ മൊറട്ടോറിയവും 20 ശതമാനം അധിക വായ്പയും പ്രഖ്യാപിച്ചു.

കെഎസ്എഫ്ഇയുടെ കുറഞ്ഞ പലിശ 9.5 ശതമാനത്തിൽ നിന്ന് 8 ശതമാനമായും ഉയർന്ന പലിശ 12 ശതമാനത്തിൽ നിന്നും 10.5 ശതമാനമായി കുറക്കുകയും ചെയ്തു. കോവിഡ് ഉത്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്കായി ഉദാര വ്യവസ്ഥയിൽ പദ്ധതി ചിലവിന്റെ 90 ശതമാനം വരെ വായ്പ നൽകുന്ന പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.

ഇതിനു പുറമെ രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഓഗസ്റ്റ് മാസം ഒരുമിച്ച് നൽകുമെന്നും. ഓണത്തിന് അനുവദിക്കുന്ന സ്പെഷ്യൽ ഭക്ഷ്യ കിറ്റിനു 526 കോടി രൂപ ചെലവാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala government announced a special package of rs 5600 crore for covid relief