scorecardresearch

സെൻകുമാറിനെ പൊലീസ് മേധാവിയായി സർക്കാർ നിയമിച്ചേക്കും; ബെഹ്റയെ വിജിലൻസ് ഡയറക്ടറായി മാറ്റിനിയമിക്കും

സെൻകുമാറിനെ നിയമിക്കുമ്പോൾ ഇപ്പോഴത്തെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയെ വിജിലൻസ് ഡയറക്ടറായി മാറ്റിനിയമിക്കും

സെൻകുമാറിനെ നിയമിക്കുമ്പോൾ ഇപ്പോഴത്തെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയെ വിജിലൻസ് ഡയറക്ടറായി മാറ്റിനിയമിക്കും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
tp senkumar, dgp

തിരുവനന്തപുരം: സുപ്രീംകോടതി വിധിക്കു പിന്നാലെ ടി.പി.സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി സർക്കാർ വീണ്ടും നിയമിച്ചേക്കും. സെൻകുമാറിനെ നിയമിക്കുനന്തിനൊപ്പം ഇപ്പോഴത്തെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയെ വിജിലൻസ് ഡയറക്ടറായി മാറ്റിനിയമിക്കും. ജേക്കബ് തോമസ് നിർബന്ധിത അവധിയിൽ പോയ സാഹചര്യത്തിൽ ബെഹ്റയാണ് വിജിലൻസ് ഡയറക്ടറുടെ അധികച്ചുമതല വഹിക്കുന്നത്. ഇതു പൂർണചുമതലയാക്കി സർക്കാർ മാറ്റും.

Advertisment

സെൻകുമാറിന്റെ ഔദ്യോഗിക കാലാവധി ജൂൺ 30 വരെയാണ്. അതേസമയം, സംസ്ഥാന പൊലീസ് മേധാവിയായി സെൻകുമാർ വീണ്ടും ചുമതലയേറ്റാൽ അദ്ദേഹത്തിന്റെ രണ്ടുമാസ പ്രവർത്തനങ്ങൾ വെല്ലുവിളി നിറഞ്ഞതായിരിക്കും. സർക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് നിയമപോരാട്ടം നടത്തുകയും വിജയം നേടുകയും ചെയ്ത സെൻകുമാറിനെ സർക്കാർ നയം നടപ്പാക്കാൻ ചുമതലപ്പെടുത്തുക ബുദ്ധിമുട്ടാകും. അഞ്ചു വർഷം കാലാവധിയുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗമായി നിയമിക്കാൻ സെൻകുമാറിനെ സിലക്‌ഷൻ കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. അങ്ങനെയെങ്കിൽ സെൻകുമാർ ഒരുപക്ഷേ സംസ്ഥാന പൊലീസ് മേധാവി സ്ഥാനം ഉപേക്ഷിക്കാനും സാധ്യതയുണ്ട്.

ഡിജിപി സ്ഥാനത്തുനിന്നും സെൻകുമാറിനെ നീക്കിയ സർക്കാർ ഉത്തരവ് ഇന്നലെ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സെൻകുമാറിനെ എത്രയും പെട്ടെന്ന് ഡിജിപിയായി നിയമിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയതിനെ ചോദ്യം ചെയ്ത് ഡിജിപി: ടി.പി.സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് മദന്‍ ബി. ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്.

Supreme Court Tp Senkumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: