മുഖ്യമന്ത്രിക്ക് മെട്രോയും ന്യൂനപക്ഷ ക്ഷേമവും; മന്ത്രിമാരുടെ വകുപ്പുകൾ ഇങ്ങനെ

ഐ.ടി, മെട്രോ, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകൾ മുഖ്യമന്ത്രിക്ക് കീഴിലാണ്

LDF Government, പിണറായി സർക്കാർ, Pinarayi Vijayan Cabinet, പിണറായി വിജയൻ, Cabinet Ministers, Pinarayi Vijayan, KK Shailaja, P Rajeev, MB Rajesh, Veena George, MV Govindan, R Bindhu, ഐഇ മലയാളം, ie malayalam

തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാരിലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വകുപ്പുകൾ നിശ്ചയിച്ച് സർക്കാരിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. സത്യപ്രതിജ്ഞക്ക് ശേഷം ഇന്നലെ രാത്രി വൈകിയാണ് പൊതുഭരണ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഐ.ടി, മെട്രോ, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകൾ ഉൾപ്പടെ ഇരുപതോളം വകുപ്പുകൾ മുഖ്യമന്ത്രിക്ക് കീഴിലാണ്. ബാക്കിയുള്ളവരുടെ വകുപ്പുകൾ താഴെ.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വകുപ്പുകൾ

 • പിണറായി വിജയൻ – പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, ആസൂത്രണം, മെട്രോ, ശാസ്ത്ര–സാങ്കേതിക–പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, വിമാനത്താവളങ്ങൾ, ഫയർ ഫോഴ്സ്, ജയിൽ, സൈനിക ക്ഷേമം, അന്തർ നദീജല, ഇൻലന്റ് നാവിഗേഷൻ, ന്യൂനപക്ഷ ക്ഷേമം, നോർക്ക, ഇലക്ഷൻ തുടങ്ങിയവയും മറ്റു മന്ത്രിമാർക്ക് നൽകാത്ത വകുപ്പുകളും.
 • കെ.എന്‍.ബാലഗോപാല്‍- ധനകാര്യം, ട്രഷറി, ഓഡിറ്റ്, കെഎഫ്സി, ദേശീയ സമ്പാദ്യം, വാണിജ്യ നികുതി, കാർഷികാദായ നികുതി, ലോട്ടറി, ഓഡിറ്റ്, സംസ്ഥാന ഇൻഷുറൻസ്, സ്റ്റാംപ് ഡ്യൂട്ടി
 • വീണ ജോര്‍ജ്– ആരോഗ്യം, കുടുംബ ക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സർവകലാശാല, ആയുഷ്, ഡ്രഗ്സ് കൺട്രോൾ, വനിതാ ശിശു ക്ഷേമം.
 • പി.രാജീവ്- നിയമം, വ്യവസായം, വാണിജ്യം, മൈനിങ് ആന്റ് ജിയോളജി, ഹാന്റ്ലൂം ആന്റ് ടെക്സ്റ്റൈൽ, ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ്, കയർ, കശുവണ്ടി, പ്ലാന്റേഷൻ ഡയറക്ടറേറ്റ്
 • കെ.രാധാകൃഷണന്‍- ദേവസ്വം, പാർലമെന്ററികാര്യം, പിന്നാക്ക ക്ഷേമം
 • ആര്‍.ബിന്ദു– ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവകലാശാലകൾ (കൃഷി, മൃഗസംരക്ഷണം, മെഡിക്കൽ, ഡിജിറ്റൽ സർവകലകൾ ഇല്ല) പ്രവേശന പരീക്ഷ, എൻസിസി, എഎസ്എപി, സാമൂഹികനീതി
 • വി.ശിവന്‍കുട്ടി – പൊതുവിദ്യാഭ്യാസം, തൊഴിൽ, ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്സ്, ഇന്റസ്ട്രിയൽ ട്രൈബ്യൂണൽ, സാക്ഷരത, ഇൻഷുറൻസ് മെഡിക്കൽ സർവീസ്, ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ, ലേബർ കോടതികൾ
 • എം.വി.ഗോവിന്ദന്‍- എക്സൈസ്, തദ്ദേശ സ്വയംഭരണം(പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ), ഗ്രാമ വികസനം, നഗരാസൂത്രണം, കില, ഗ്രാമീണ വികസനം
 • പി.എ.മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം
 • വി.എന്‍. വാസവന്‍– സഹകരണം, രജിസ്ട്രേഷൻ
 • സജി ചെറിയാന്‍- ഫിഷറീസ്, തുറമുഖ എൻജിനീയറിങ്, ഫിഷറീസ് സർവകലാശാല, സാംസ്കാരികം, ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോർപറേഷൻ, യുവജനകാര്യം
 • വി.അബ്ദുറഹ്‌മാന്‍- കായികം, വഖഫ്, ഹജ്ജ് തീർത്ഥാടനം, റയിൽവെ, പോസ്റ്റ് ആൻഡ് ടെലിഗ്രാഫ്
 • കെ.രാജന്‍- റവന്യു, സർവേ, ലാന്റ് റെക്കോർഡ്സ്, ഭൂപരിഷ്കരണം, ഭവന നിർമാണം
 • പി.പ്രസാദ്- കൃഷി, മണ്ണ് സംരക്ഷണം, കാർഷിക സർവകലാശാല, വെയർ ഹൗസിങ് കോർപറേഷൻ
 • ജി.ആര്‍. അനില്‍- ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജി
 • ജെ.ചിഞ്ചുറാണി- ക്ഷീരവികസനം, മൃഗസംരക്ഷണം, ക്ഷീര സഹകരണ സംഘങ്ങൾ, മൃശാല, കേരള വെറ്റററിനറി ആൻഡ് ആനമൽ സയൻസസ് സർവകലാശാല
 • റോഷി അഗസ്റ്റിൻ- ജലവിതരണ വകുപ്പ്, ജലസേചനം, ഭൂഗ ജല വകുപ്പ്, കമാൻഡ് ഏരിയ ഡവലപ്മെന്റ്
 • കെ.കൃഷ്ണന്‍കുട്ടി- വൈദ്യുതി, അനർട്ട്
 • എ.കെ.ശശീന്ദ്രൻ- വനം, വന്യജീവി സംരക്ഷണം
 • ആന്റണി രാജു- റോഡ് ഗതാഗതം, മോട്ടോർ വെഹിക്കിൾ, ജലഗതാഗതം
 • അഹമ്മദ് ദേവര്‍കോവില്‍– തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പുകൾ

Read Also: മുന്നണിയിൽ വെളിച്ചം പരത്തി വിട്ടുവീഴ്ച; വൈദ്യുതി നൽകി സിപിഎം, വനമിറങ്ങി സിപിഐ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala government 2021 list of ministers and their portfolios

Next Story
പുതിയ ന്യൂനമർദം നാളെ; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതrain, kerala rain, cyclone, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express