/indian-express-malayalam/media/media_files/PjUxrYYkJNjNmTJOSeV8.jpg)
Gold Rate Kerala
കൊച്ചി: ആഗോള വിപണിയിലെ മാറ്റങ്ങൾക്കും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവിനും പിന്നാലെ ഇന്ത്യയിലെ സ്വർണ്ണവില റെക്കോർഡ് ഉയരത്തിലെത്തി. ജനുവരി 29-ലെ കണക്കനുസരിച്ച് കൊച്ചി, ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളിൽ സ്വർണ്ണവിലയിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി.
Also Read: സംസ്ഥാന ബജറ്റ് ഒറ്റനോട്ടത്തിൽ; സുപ്രധാന പ്രഖ്യാപനങ്ങൾ
ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് കേരളത്തില്‍ ഇന്ന് ഒറ്റയടിക്ക് 8,640 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,31,160 രൂപയായി. ഗ്രാമിന് 16,395 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 13,414 രൂപയാണ് ഇന്നത്തെ വില. ഇതോടെ പവന് 1,07,312 രൂപയിലെത്തി. 1,43,080 രൂപയാണ് ഇന്ന് പവൻ 24 കാരറ്റ് സ്വർണത്തിന്റെ വില.
Also Read: ശമ്പള പരിഷ്കരണത്തിനായി പുതിയ കമ്മീഷൻ, ജീവനക്കാരുടെ ഡിഎ കുടിശിക പൂര്‍ണമായും നൽകും: ധനമന്ത്രി
ആഗോള സാമ്പത്തിക അനിശ്ചിതത്വം, ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തകർച്ച, സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിനുള്ള വർദ്ധിച്ച ആവശ്യം എന്നിവയാണ് വില കുതിച്ചുയരാൻ കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വരും ദിവസങ്ങളിലും വിപണിയിൽ സ്വർണ വില ഉയരുന്നത് തുടരാൻ സാധ്യതയുണ്ട്.
Read More: തിരുവനന്തപുരം-കാസർകോട് ആർആർടിഎസ് നാലു ഘട്ടമായി; 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us