Latest News
ടൗട്ടെ അതിശക്ത ചുഴലിക്കാറ്റായി, സംസ്ഥാനത്ത് മഴ ഇന്നും തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

വാമനനെക്കുറിച്ചുള്ള പരാമർശം: ധനമന്ത്രി മാപ്പ് പറയണമെന്ന് ബിജെപി

‘മഹാബലിയെ ചതിച്ച വാമനൻ എന്ന’ പരാമർശത്തിനെതിരേയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവർ രംഗത്തെത്തിയത്

kerala state budget 2019-20, kerala state budget 2019 amount, കേരള ബജറ്റ്, kerala budget 2019 total amount, കേരള ബജറ്റ് 2019-2020, kerala budget 2019, kerala budget 2019 amount, finance minister, dr tm thomas isaac, finance minister tm thomas isaac, state budget, kerala state budget, kerala state budget live, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് ഓണാശംസയറിയിച്ച് നടത്തിയ ട്വീറ്റിന്റെ പേരിലുള്ള വിവാദം തുടരുന്നു. ബിജെപി നേതാക്കൾ അടക്കമുള്ളവരാണ് ട്വീറ്റിനെതിരേ രംഗത്തെത്തിയത്.

“ഓണാശംസകൾ! ജാതിയുടെയോ മത വിശ്വാസത്തിന്റെയോ പേരിൽ വിവേചനം കാണിക്കാത്ത മഹാബലിയെ ഞങ്ങൾ ആഘോഷിക്കുന്നു, അദ്ദേഹത്തെ ചതിച്ച വാമനനെയല്ല. കൊയ്ത്തുത്സവത്തിന്റെ ഈ വർഷത്തിൽ ആഘോഷിക്കാൻ ചിലതുണ്ട്. പച്ചക്കറികളിൽ സ്വയംപര്യാപ്തതയ്ക്കായി കേരളം 14 തരം പച്ചക്കറികൾക്ക് തറവില നിശ്ചയിച്ചിട്ടുണ്ട്,” എന്നായിരുന്നു ധനമന്ത്രിയുടെ ട്വീറ്റ്.

ഈ ട്വീറ്റിലെ ചതിച്ച വാമനൻ എന്ന പരാമർശത്തിനെതിരേയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവർ രംഗത്തെത്തിയത്. “ദശാവതാരങ്ങളിലൊന്നായ വാമനമൂർത്തി ചതിയനാണെന്ന് ഐസക്കിന് പറയാൻ കഴിയുന്നതെന്തുകൊണ്ടാണ്? മഹാവിഷ്ണുവിന്റെ അവതാരമാണ് വാമനൻ,” എന്ന് സുരേന്ദ്രൻറെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. “വാമനൻ മഹാവിഷ്ണു തന്നെയാണ്. മഹാവിഷ്ണുവിനെ ചതിയനെന്നു വിളിച്ച് ആക്ഷേപിച്ച തോമസ് ഐസക്ക് വിശ്വാസികളോട് മാപ്പു പറയണം,” എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.

Read More: വാമന ജയന്തി ആശംസകള്‍ നേര്‍ന്ന് അരവിന്ദ് കേജ്‌രിവാൾ; വയലന്റ് ആയി മലയാളികൾ

അതേസമയം തന്റെ ട്വീറ്റ് സംബന്ധിച്ച് തോമസ് ഐസക് ഒരു വിശദീകരണക്കുറിപ്പും പിന്നീട് പങ്കുവച്ചു. “എന്റെ ഓണം ട്വീറ്റിനെക്കുറിച്ച് അസ്വസ്ഥരായ എല്ലാവരോടും: ഓരോ കാര്യത്തിനും പലതരം വശങ്ങൾ ഉണ്ടെന്നത് അംഗീകരിക്കുക. ശ്രീ നാരായണ ഗുരുവിന്റെ അടുത്ത ശിഷ്യനായ സഹോദരൻ അയ്യപ്പൻ പറഞ്ഞതിനെക്കുറിച്ചാണ് ഞാൽ പരാമർശിച്ചത്. നിങ്ങൾക്ക് ബോധ്യമില്ലെങ്കിൽ കേരളത്തിലെ ഏറ്റവും ജനപ്രിയമായ ഓണം ഗാനമായ, അദ്ദേഹത്തിന്റെ ഓണപ്പാട് വായിക്കുക,” എന്ന് ധനമന്ത്രിയുടെ വിശദീകരണക്കുറിപ്പിൽ പറയുന്നു.

എന്നാൽ ഇതിനു ശേഷവും തോമസ് ഐസകിന്റെ ട്വീറ്റിനെതിരായ പ്രചാരണം സാമൂഹ്യ മാധ്യമങ്ങളിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിനു പുറത്തുള്ള ട്വിറ്റർ ഫേസ്ബുക്ക് ഉപഭോക്താക്കൾക്കിടയിൽ ട്വീറ്റിന്റെ സ്ക്രീൻഷോട്ടും കാര്യമായി പ്രചരിക്കുന്നുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala fm thomas issac tweet on vamanan bjp leader response

Next Story
ടോമിൻ ജെ തച്ചങ്കരിക്ക് ഡിജിപിയായി സ്ഥാനക്കയറ്റംtomin thachankary, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express