Latest News

Kerala Floods: ഇടുക്കിയിൽ​ ആശങ്കയൊഴിയുന്നു, എങ്കിലും ആശ്വാസമാകുന്നില്ല

Kerala Floods: പ്രളയത്തിന്റെ താണ്ഡവം ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ട മൂന്നാര്‍ ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്

Kerala Floods Water levels recede in Idukki Mullaperiyar
Kerala Floods Water levels recede in Idukki Mullaperiyar

Kerala Floods: തൊടുപുഴ: ആശങ്കകള്‍ക്ക് വിരാമമിട്ട് ഒടുവില്‍ ഇടുക്കിയില്‍ ഡാമുകളിലെ ജലനിരപ്പ് താഴേയ്ക്ക്. മഴ മാറി നിന്നതോടെയാണ് ഡാമുകളില്‍ ജലനിരപ്പ് കുറഞ്ഞത്. ജലനിരപ്പില്‍ കുറവുണ്ടായപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ തുറന്ന സ്പില്‍വേ ഷട്ടറുകളില്‍ 13  എണ്ണവും തിങ്കളാഴ്ച  രാത്രിയോടെ അടച്ചു. നിലവില്‍ 140 അടിയാണ് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ്. മുല്ലപ്പെരിയാറില്‍ നിന്നു തുറന്നു വിടുന്ന വെള്ളത്തിന്റെ അളവു കുറഞ്ഞതോടെ ഇടുക്കി ഡാമിലും ജലനിരപ്പു താഴ്ന്നു.

ഞായറാഴ്ച വൈകുന്നേരം 2402.30 അടിയായിരുന്ന ജലനിരപ്പ് തിങ്കളാഴ്ച വൈകുന്നേരമായപ്പോഴേക്കും 2401.38 അടിയായി കുറഞ്ഞു. ഡാമില്‍ നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവില്‍ വീണ്ടും കുറവു വരുത്തി. ഞായറാഴ്ച ഏഴു ലക്ഷം ലിറ്റര്‍ ജലം തുറന്നു വിട്ടിരുന്നത് തിങ്കളാഴ്ച ആറ് ലക്ഷമാക്കി കുറച്ചിട്ടുണ്ട്. രാത്രിയോടെ നാല് ലക്ഷമാക്കി കുറച്ചു.  നേരത്തേ ഇത് 15 ലക്ഷം ലിറ്ററായിരുന്നു. തുറന്നു വിടുന്ന വെള്ളത്തിന്റെ അളവു കുറച്ചതോടെ ഇടുക്കി ഡാമിന്റെ തുറന്ന ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചിരുന്നു. മൂന്നു ഷട്ടറുകള്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിട്ടുള്ളത്.

ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവില്‍ കുറവുണ്ടായതോടെ ചെറുതോണി പുഴയിലും വെള്ളം കുറഞ്ഞിട്ടുണ്ട്. ഇതിനിടെ പ്രളയം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നു കര കയറാനുള്ള ശ്രമങ്ങളിലാണ് ജില്ല. റോഡുകളും പാലങ്ങളും തകര്‍ന്ന ജില്ലയില്‍ ഗതാഗതം പുനഃസ്ഥാപിക്കുക വലിയ വെല്ലുവിളിയാണെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു. താല്‍ക്കാലിക നിര്‍മാണത്തിനു ശേഷം ഇന്ന് കൊട്ടാരക്കര -ഡിണ്ടുക്കല്‍ ദേശീയ പാതയുടെ ഭാഗമായ കോട്ടയം -കുമളി റൂട്ടില്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

ഇതിനിടെ ജില്ലയിലുണ്ടായ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും തകര്‍ന്ന പ്രധാന റോഡുകളുടെ പുനര്‍നിര്‍മാണം വേഗത്തിലാക്കാന്‍ മീന്‍മുട്ടി, ചേരി, കുയിലിമല എആര്‍ ക്യാമ്പിന് സമീപം എന്നിവിടങ്ങളിലെ റോഡിനുണ്ടായ നാശനഷ്ടങ്ങള്‍ ഇടുക്കി ജില്ലാ കലക്ടര്‍ ജീവന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം നേരിട്ട് സന്ദര്‍ശിച്ചു വിലയിരുത്തി. വന്‍തോതിലുള്ള മണ്ണിടിച്ചിലും റോഡ് അടര്‍ന്ന് മാറിയതും മൂലം തകര്‍ന്ന തൊടുപുഴ-കട്ടപ്പന റോഡ് പുനരുദ്ധരിക്കാന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥ സംഘം പ്രദേശത്ത് സന്ദര്‍ശനം നടത്തിയത്.

അതേസമയം, പ്രളയത്തിന്റെ താണ്ഡവം ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ട മൂന്നാര്‍ ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. വാഹനഗതാഗതവും വാര്‍ത്താവിനിമയ ബന്ധങ്ങളും മേഖലയില്‍ ഇതുവരെ പുനഃസ്ഥാപിക്കാനായിട്ടില്ല. ഇതിനിടെ ഇടുക്കി അഞ്ച് താലൂക്കുകളിലായി തുറന്ന ദുരിതാ ശ്വാസ ക്യാമ്പുകളില്‍ 10630 കുടുംബങ്ങളിലെ 33,835 പേരാണ് കഴിയുന്നതെന്നു ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഇതില്‍ 13,366 പേര്‍ പുരുഷന്‍മാരും 14,083 പേര്‍ സ്ത്രീകളുമാണ്. ഏറ്റവും കൂടുതല്‍ പേര്‍ ഇടുക്കി താലൂക്കിലെ ക്യാമ്പുകളിലാണ്. 15396 പേരാണ് ഇവിടെ കഴിയുന്നത്. ദേവികുളം താലൂക്കില്‍ 7362 പേരും പീരുമേട് താലൂക്കില്‍ 3440 പേരും തൊടുപുഴ താലൂക്കില്‍ 3704 പേരും ഉടുമ്പന്‍ചോല താലൂക്കില്‍ 3933 പേരും കഴിയുന്നു. ജില്ലയിലെ എല്ലാ താലൂക്കുകളിലു മായി 203 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala floods water levels recede in idukki mullaperiyar

Next Story
സഹായം അനിവാര്യം, എത്ര വലുതായാലും അധികമാവില്ലെന്ന് മുഖ്യമന്ത്രിRecharging points, Electronic vehicle, വൈദ്യുത വാഹനങ്ങൾ, റീച്ചാർജിങ് പോയിന്റ്സ്,iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express