scorecardresearch

പ്രളയദുരിതം; കേന്ദ്രത്തിന്റെ സമ്പൂർണ്ണ സാമ്പത്തിക സഹായം ലഭിക്കാൻ കേരളം കാത്തിരിക്കണം

സമ്പൂർണ്ണ സാമ്പത്തിക സഹായം നൽകുന്നതിന് ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്

സമ്പൂർണ്ണ സാമ്പത്തിക സഹായം നൽകുന്നതിന് ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്

author-image
WebDesk
New Update
ദുരിതാശ്വാസ ക്യാംപിൽ നിന്ന് മടങ്ങുന്നവർക്ക് ധനസഹായം ഉടൻ വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി

കൊച്ചി: പ്രളയദുരിതത്തിൽ വലഞ്ഞ കേരളത്തിന് കേന്ദ്ര സർക്കാരിൽ നിന്നുളള സമ്പൂർണ്ണ സാമ്പത്തിക സഹായം ലഭിക്കാൻ വൈകും. ഇത് വർഷത്തിൽ രണ്ട് തവണ ഘഡുക്കളായാണ് നൽകാറുളളത്. വരുന്ന ഡിസംബറിൽ മാത്രമേ ആദ്യ ഗഡു ലഭിക്കുകയുളളൂ എന്നാണ് വിവരം.

Advertisment

നിലവിലുള്ള മാനദണ്ഡപ്രകാരം സംസ്ഥാന ദുരന്തപ്രതികരണ നിധിയിലേക്ക് ജനറൽ കാറ്റഗറിയിൽ ഉൾപ്പെടുന്ന സംസ്ഥാനങ്ങൾക്ക് 75 ശതമാനവും ഉയർന്ന നിലയിലുള്ള പ്രത്യേകവിഭാഗത്തിൽ ഉൾപ്പെടുന്ന ഉയർന്ന പ്രദേശത്തുള്ള സംസ്ഥാനങ്ങൾക്ക് 90 ശതമാനവും വിഹിതം നൽകണം. എല്ലാ സാമ്പത്തികവർഷത്തിലും ജൂണിലും ഡിസംബറിലുമായി രണ്ട് ഗഡുകളായാണ് നൽകുക.

പ്രളയത്തിന് ഇരയായ കേരളത്തിനുളള സമ്പൂർണ്ണ സാമ്പത്തിക സഹായം നൽകുന്നതിന് ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. നഷ്ടം കണക്കാക്കുമ്പോൾ ഓരോ മേഖലകളാക്കി തിരിച്ച് അവയുടെ നഷ്ടം പ്രത്യേകമായി കണക്കാക്കണം. ഇത് പിന്നീട് കേന്ദ്രസർക്കാരിന് സമർപ്പിക്കണം. കേന്ദ്രത്തിൽ നിന്നുളള വിദഗ്ദ്ധ സംഘം എത്തി ഇത് വിലയിരുത്തും. അതിന് ശേഷമാണ് തുക അനുവദിക്കുക.

Kerala Floods Flood Central Government Kerala State

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: