കൊച്ചി: കേരളത്തിൽ എന്താണ് നടക്കുന്നത് എന്ന് അറിയാമോ… ലക്ഷക്കണക്കിന് പേർ സർവ്വം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപിലാണ്. അവരുടെ മുഖത്തെ ദുഃഖം മാറ്റാൻ കിണഞ്ഞ് പരിശ്രമിക്കുകയാണ് മലയാളികൾ ഒന്നടങ്കം. ലോകത്തിന് കാട്ടിക്കൊടുക്കുകയാണ് അവരൊരു മാതൃക.

ആ മാതൃകയുടെ കാഴ്ചയാണ് എറണാകുളം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വന്നത്. അവിടെ മൂലമ്പിളളിയിൽ നിന്നുളള ദുരിതബാധിതരെയാണ് അധിവസിപ്പിച്ചിരിക്കുന്നത്. ഇന്നലെയും ഇന്നും അവിടെ പാട്ടും ചിരിയും കളിയുമായിരുന്നു.

കുരുന്നുകൾ ഡാൻസ് കളിച്ചപ്പോൾ തകർപ്പനൊരു നൃത്തത്തിലൂടെ ആൽബി ചേട്ടൻ കൈയ്യടി വാങ്ങി. പാട്ടും ഡാൻസും ചിരിയും കളിയുമായി ദുരിതാശ്വാസ ക്യാംപിലെ ജീവിതം തകർപ്പൻ അനുഭവമാക്കുകയാണ് ഇവിടെ വോളന്റിയർമാർ.

എന്താണ് കേരളത്തിൽ നടക്കുന്നതെന്നതിന് ഇതാണ് അടയാളം. കേരളം അതിജീവിക്കുക തന്നെ ചെയ്യും എന്നല്ലാതെ മറ്റെന്താണ്? അത് സാക്ഷ്യപ്പെടുത്തുന്നു ഈ ക്യാംപനുഭവം.

Read More: Kerala Floods: തോൽക്കാൻ ഞങ്ങൾക്ക് മനസില്ല: പാട്ടും ചിരിയും കളിയുമായി ഒരു ദുരിതാശ്വാസ ക്യാംപ്

Read More: Kerala Floods: മഴയെന്താണ് വിചാരിച്ചത്? പ്രതീക്ഷയുടെ കിരണമായി വയനാട് ദുരിതാശ്വാസ ക്യാംപിലെ കുട്ടികളുടെ പാട്ട്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.