പവർകട്ട്, തകർന്ന റോഡുകൾ നശിപ്പിക്കപ്പെട്ട വീടുകൾ, ഓഗസ്റ്റ് എട്ടിനാരംഭിച്ച് രണ്ടാഴ്ചയോളം നീണ്ടുനിന്ന പേമാരിയും പ്രളയവും ഉരുൾപൊട്ടലും കേരളത്തെ അപ്പാടെ തകർത്തെറിഞ്ഞു. രക്ഷാദൗത്യം പൂർത്തിയാക്കിയ കേരളം ദുരിതാശ്വാസ ക്യാമ്പുകളിലാണിന്ന് ക്യാമ്പുകളിൽ നിന്നും തിരികെ മടങ്ങാനുളള ശ്രമം എല്ലായിടത്തും ഉണ്ട്. വ്യക്തികളുടെ മാത്രമല്ല, സംസ്ഥാനം എന്ന നിലയിൽ കേരളം കെട്ടിപ്പടുത്തവ കൂടെയാണ് പ്രളയം തകർത്തെറിഞ്ഞത്. ഒരുപക്ഷേ, മറ്റൊരു ഇന്ത്യൻ സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്ത സംസ്ഥാനത്തിന്റെ ഓരോ മുക്കിലും മൂലയിലും എത്തിയ അടിസ്ഥാന സൗകര്യങ്ങൾ കേരളത്തിനുണ്ട്. അവയെല്ലാം ഒഴുക്കിയെടുത്ത പ്രളയ ദുരന്തത്തെ അതിജീവിക്കാനുളള​ ശ്രമത്തിനാലണിന്ന് കേരളം. വ്യക്തിപരമായി ഓരോരുത്തർക്കും ഉണ്ടായ നഷ്ടങ്ങൾ വേറെയും അങ്ങനെ ഇന്ന് വരെ കേരളം കാണാത്ത ഒരു ദുരന്തമുഖത്തയാണ് ഇന്ന് നേരിടേണ്ടി വരുന്നത്. കേരളത്തിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് ദ് ഇന്ത്യൻ എക്സ്‌പ്രസ്സിന്റെ ലേഖകരായ വിഷ്ണു വർമ്മ, അരുൺ ജനാർദ്ദനൻ,  ഷാജു ഫിലിപ്പ് എന്നിവർ എഴുതുന്നു

കേരളത്തിലെ മറ്റേതൊരു ജില്ലയിൽ വ്യത്യസ്തമാണ് ഇടുക്കിയുടെ കഥ. ഓഗസ്റ്റിലെ ആദ്യമൂന്ന് ആഴ്ചകളിലെ കനത്ത മഴയാണ് ജില്ലയിൽ ലഭിച്ചത്. മൊത്തം സംസ്ഥാനത്ത് പെയ്ത മഴയുടെ മൂന്നിലൊന്ന് മഴയും പെയ്തത് ഇടുക്കിയിൽ 811 മില്ലിമീറ്റർ മഴയാണ് മൂന്ന് ദിവസം കൊണഅട് ഇടുക്കിയിൽ പെയ്തിറങ്ങിയത്. ഓഗസ്റ്റ് 14 മുതൽ 17 വരെയുളള ഈ ദിവസങ്ങളിൽ​ പെയ്ത ഈ മഴ പ്രതീക്ഷിത മഴ ലഭ്യതയേക്കാൾ 17.87 ശതമാനം അധികമായിരുന്നു. സംസ്ഥാനത്തൊട്ടാകെ റിപ്പോർട്ട് ചെയ്ത് 242 പ്രളയ ബാധിത മരണങ്ങളിൽ 52 ഉം ഇടുക്കി ജില്ലയിലാണ്. ഉരുൾപൊട്ടലുകളാണ് ഈ​ മരണങ്ങൾക്ക് പ്രധാനകാരണമായി മാറിയിട്ടുളളത്.

 നഷ്ടം: 50 സബ് സ്റ്റഷനുകൾ, 16,159 ട്രാൻസ്ഫോമറുകൾ, 25.6 ലക്ഷം വൈദുതി കണക്ഷനുകൾ. ഇങ്ങനെ 4.83 കോടി രൂപയുടെ നഷ്ടമാണ് വൈദ്യുതി മേഖലയിൽ മാത്രം ഇടുക്കിയിൽ സംഭവിച്ചിരിക്കുന്നത്.

അടിമാലിയിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയുളള ഓടയ്ക്കാസിറ്റിയിലേയ്ക്ക് വൈദ്യുതി പുനഃസ്ഥാപിക്കാൻ കെ എസ് ഇ ബി ജീവനക്കാർ ശ്രമം നടത്തുകയാണ്. കെ എസ് ഇ ബിയുടെ ഏഴംഗ ടീമാണ് ഓഗസ്റ്റ് ആദ്യവാരം ഉരുൾപൊട്ടലിനെ തുടർന്ന് ഇരുട്ടിലായിപ്പോയ പ്രദേശത്തെ തിരികെ കൊണ്ട് വരാൻ ശ്രമം നടത്തുന്നത്. “പറഞ്ഞാൽ തീരാത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന്” കെ എസ് ഇ ബിയിലെ ലൈൻമാനായ ഗോപി പറഞ്ഞു

നിരവധിയാളുകൾ​തിരികെ വീടുകളിലേയ്ക്ക് എത്തുന്നുണ്ടെങ്കിലും വീടുകൾ വൃത്തിയാക്കാൻ​ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.​അതിന് പ്രധാനകാരണം വൈദ്യുതിയും ജലവിതരണവും ഇല്ലാതായാതാണ്. രാത്രികാലങ്ങളിൽ മെഴുകുതിരിയും മണ്ണെണ്ണ വിളക്കുമാണ് ആശ്രയമാകുന്നത്. അവർക്ക് മൊബൈൽ ഫോൺ ചാർജ് ചെയ്യാനോ ഇന്റർനെറ്റോ ടിവിയോ കാണാനോ അതുവഴി ചുറ്റുവട്ടത്ത് എന്ത് സംഭവിക്കുന്നുവെന്ന് അറിയാനോ സാധിക്കുന്നില്ല. വൈദ്യുതി തൂണുകളിലൂടെ വലിച്ചിരുന്ന ബ്രോഡ്ബാൻഡ് ഇന്റർനെറ്റഅ കേബിളുകളും മുറിർഞ്ഞു പോയിട്ടുണ്ട്.

ഓടയ്ക്കാസിറ്റിയിൽ മാത്രം കുറഞ്ഞത് 60 വൈദ്യുതി പോസ്റ്റുകൾ പൂർണമായോ ഭാഗികമായോ തകർന്നതായി കെ എസ് ഇബിയിലെ കരാർ ജിവനക്കാരനായ വിനോദ് പറയുന്നു, “ഇത് നാലാമത്തേതാണ്” നന്നാക്കിക്കൊണ്ടിരിക്കുന്ന വൈദ്യുത പോസ്റ്റിൽ പിടിച്ചു കൊണ്ട് വിനോദ് പറഞ്ഞു.

kerala floods idukki cheruthoni dam

ഇടുക്കിയില്‍ നിന്നുള്ള ദൃശ്യം, ചിത്രം. നിര്‍മ്മല്‍ ഹരീന്ദ്രന്‍

കുളമാവ്, അടിമാലി, ചെറുതോണി ഭാഗങ്ങളിലാണ് ഏറ്റവും കനത്ത നാശ നഷ്ടമുണ്ടായതെന്ന് കെ എസ് ഇ ബിയിലെ ഒരു സീനിയർ എഞ്ചിനിയർ പറഞ്ഞു. ” നിരവധി ട്രാൻസ്ഫോമറുകൾ ചെളിക്കടിയിലായി. ഉരുൾപൊട്ടൽ​ബാധിത മേഖലകളിൽ എത്തിച്ചേരുക എന്നതാണ് വലിയൊരു വെല്ലുവിളി. റവന്യൂ, പി ഡബ്ലിയു ഡി കരാറുകൾ റോഡ് ശരിയാക്കാൻ​ അവരാൽ കഴിയുന്നതൊക്കെ ചെയ്യുന്നുണ്ട്. അവർ റോഡ് ശരിയാക്കിയാൽ അടുത്ത ദിവസം തന്നെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിയും” തൊടുപുഴയിലെ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ ശശാങ്കൻ പറയുന്നു.

കേരളമൊട്ടാകെ കെ എസ് ഇ ബിക്ക് അടിസ്ഥാന സൗകര്യമേഖലയിൽ മാത്രം 350 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്ക്. ഇത് 470 കോടി രൂപയുടെ റവന്യൂ നഷ്ടം ഉണ്ടായിട്ടുളളതിന് പുറമെയാണ്. വെളളപ്പൊക്കത്തെ തുടർന്ന് അഞ്ച് ജനറൽ​സെന്ററുകളിലെ പ്രവർത്തനവും 28 സബ് സ്റ്റേഷനുകളുടെ പ്രവർത്തനവും കെ എസ് ഇ ബിക്ക് നിർത്തി വെയ്ക്കേണ്ടി വന്നു.

പ്രളയദുരന്തം അധികം ബാധിക്കാത്ത എട്ട് ജില്ലകളിൽ നിന്നുളള ജീവനക്കാരെ നിയോഗിച്ചാണ് പ്രവൃത്തികൾ പൂർത്തിയാക്കുന്നതെന്ന് കെ എസ് ഇ ബി ചെയർമാൻ എൻ എസ് പിളള പറഞ്ഞു.” തെലുങ്കാന വൈദ്യുതി ബോർഡ് 120സ്കിൽഡ് ജീവനക്കാനെ നൽകി. ഒപ്പം ഞങ്ങൾ കേരളത്തിൽ നിന്നുളള ടെക്നീഷ്യന്മാരെയും അതിനൊപ്പം ചേർത്തു. തമിഴ് സഹായം പ്രഖ്യാപിച്ചു. എന്നാൽ വെളളപൊക്കം മൂലം അവർക്ക് എത്താൻ​സാധിച്ചില്ല. എൻ ടി പിസിയും പവർഗ്രിഡും സഹായം വാഗ്‌ദാനം ചെയ്തു. പക്ഷേ അതൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.” അദ്ദേഹം പറഞ്ഞു.

വെളളത്തിനടിയിലായിരിക്കുന്ന വീടുകളിൽ വൈദ്യുതാഘാതത്തിനുളള ഭീഷണിയുണ്ട്.​അതിനാൽ ഈ വീടുകളുടെ വൈദ്യുതി നെറ്റ് വർക്കിനെ കുറിച്ച് പരിശോധിക്കാൻ​എഞ്ചിനിയറിങ് വിദ്യാർത്ഥികളുടെയും ഇലക്ട്രിക്കൽ ഡിപ്ലമോക്കാരുടെയും ഒരു ടീമിനെ രൂപീകരിക്കാനും കെ എസ് ഇ ബി ആലോചിക്കുന്നു.

പ്രളയത്തിൽ​തകർന്ന 25.60ലക്ഷം കണക്ഷനുകളിൽ 23.36 കണക്ഷനുകൾ ഓഗസ്റ്റ് 24 ഓടുകൂടി കെ എസ് ഇ ബി പുനഃസ്ഥാപിച്ചു. 50 സബ് സ്റ്റേഷനുകളിൽ 41 എണ്ണത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. തകരാറിലയാ 16,158 ട്രാൻസ്ഫോമറിൽ 14,314 എണ്ണം ശരിയാക്കി.

മൂന്ന് ദിവസത്തിനുളളിൽ വെളളക്കെട്ടും റോഡ് ഗതാഗതവും തടസ്സമുണ്ടാക്കാത്ത എല്ലാ പ്രദേശങ്ങളിലും വൈദ്യുതി ബന്ധം പുനഃ,സ്ഥാപിക്കാൻ സാധ്യമാകുമെന്ന് കെ എസ് ഇ ബി ചെയർമാൻ ആത്മവിശ്വാസം പ്രകടിപിച്ചു.

kerala floods idukki cheruthoni dam

അടിമാലിയിലെ ദുരിതാശ്വാസ ക്യാമ്പ്‌, ചിത്രം. നിര്‍മ്മല്‍ ഹരീന്ദ്രന്‍

നഷ്ടം:    11,000 കിലോമീറ്റർ റോഡ്, 237 പാലം( പ്രാഥമിക കണക്ക്) ഇടുക്കി: പി ഡബ്ലിയു ഡിക്ക് കീഴിലുളള 2,886 കിലോമീറ്ററിൽ, 1,145 കിലോമീറ്റർ റോഡ്. നഷ്ടം മൂവായിരം കോടിരൂപ

അടിമാലിയിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയുളള മൂന്നാറിലേയ്ക്കുളള വഴിയിലുളള കത്തിപാറയിൽ മൂന്ന് മണ്ണ് മാന്തി യന്ത്രങ്ങൾ എൻ എച്ച് 185 ൽ കല്ലും ചെളിയും മാറ്റുന്ന പണിയെടുക്കുകയാണ്. ഓഗസ്റ്റ് 14 ന് രാത്രി മഴയത്ത് സമീപത്തുളള മല ഒലിച്ചുപോകുകയും റോഡിന്റെ പ്രധാനഭാഗവും രണ്ടുവീടുകളും ഇതിനൊപ്പം ഒഴുകി പോയി. ഇവിടുത്തെ താമസക്കാർ ഈ ഉരുൾപ്പൊട്ടലിന് മുമ്പ് ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറിയിരന്നുതിനാൽ ജീവാപയം ഉണ്ടായില്ല.

ദേശീയപാത 185 പുറമെ ഇടുക്കിയിലെ മലയോര മേഖലയിലേയ്ക്കുളള നൂറോളം റോഡുകൾ പുനഃസ്ഥാപിക്കാനുളള ശ്രമങ്ങളാണ് നടക്കുന്നത്. മറ്റൊരു ദേശീയപാതയായ 183 എ യും പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. അടിമാലിയിൽ ലഭ്യമായ മണ്ണ് മാന്തി യന്ത്രം കത്തിപ്പാറയിൽ പ്രവർത്തനനിരതമാണെന്ന് അസിസ്റ്റന്റ് ഓപ്പേറേറ്ററായ ജോൺ പറഞ്ഞു.

അടിമാലി മുതൽ തൊടുപുഴ വരെ ചെറുവാഹനങ്ങൾ ഓടിക്കാൻ തക്കവിധമാക്കാൻ സാധിച്ചിട്ടുണ്ട്. ഇടുക്കി എറണാകുളം റോഡിന്റെ പ്രവർത്തനവും ആരംഭിച്ചു. കല്ലുകളും പറാപ്പൊടിയുമൊക്കെ ഉപയോഗിച്ച് ചെറുവാഹനങ്ങൾക്കുളള യാത്ര സൗകര്യം സൃഷ്ടിച്ചതായി റവന്യൂ ഉദ്യോഗസ്ഥൻ അറിയിച്ചു.

ഓഗസ്റ്റ് 14 നാണ് ഉരുൾപൊട്ടൽ ഉണ്ടായതെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം ഓഗസ്റ്റ് 20നാണ് പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിച്ചത്. അഞ്ച് എഞ്ചിനിയർമാരും ഒരു മേജറും ഉൾപ്പടെയുളള ആർമി ടീമാണ് ഇതിനായി രംഗത്ത് വന്നത്. ഉറപ്പില്ലാത്ത മണ്ണാണ്. അതിനാൽ അത് വഴുതി പോവുകയാണ്. ആർമി ഉദ്യോഗസ്ഥനാണ് ഇത് നോക്കി പുനർനിർമ്മാണ പദ്ധതി രൂപകരീച്ചതെന്ന് ജോൺ പറഞ്ഞു.

തകർന്ന റോഡുകളിലൂടെ വാഹനങ്ങൾക്ക് താൽക്കാലിക യാത്ര സൗകര്യം ഉണ്ടാക്കുകെയന്നതാണ് ആദ്യ ദൗത്യമെന്ന് മേജർ ആശിഷ് ഉപാധ്യായ പറഞ്ഞു. “ഇടുക്കിയിലെ റോഡുകൾ പൂർണമായും പുർവ സ്ഥിതിയിലാക്കാൻ വൻ മനുഷ്യശക്തിയും ഒരുമാസത്തെ സമയവും ആവശ്യമായി വരും.” അദ്ദേഹം പറഞ്ഞു.

kerala floods idukki Cheruthoni dam

ചെറുതോണി, ചിത്രം. അരുണ്‍ ജനാര്‍ദ്ദനന്‍

എല്ലാ പ്രധാന റോഡുകളും ഗതാഗതയോഗ്യമാക്കുകയെന്നതാണ് ആദ്യ ലക്ഷ്യമെന്ന് ഇടുക്കി എം പി ജോയ്സ് ജോർജ് പറഞ്ഞു. ചെറിയവാഹനങ്ങളുടെ ഗതാഗത സൗകര്യമെങ്കിലും ഉറപ്പാക്കുയെന്നതാണ് ആദ്യം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചെറുതോണി, മൂന്നാർ- മറയൂർറോഡ്, എന്നീ പാലങ്ങളുടെ പുനർനിർമ്മാണം വളരെ വലിയ വെല്ലുവിളിയാണെന്ന് ജില്ലാ കലക്ടർ ജീവൻ ബാബു കെ. പറഞ്ഞു. നിലവിലെ സൗകര്യങ്ങൾ വച്ച് ഈ പാലങ്ങൾ പുനർനിർമ്മിക്കാൻ സാധ്യമല്ല.​അതിനാൽ ബെയിലി പാലത്തിന്റെ സാധ്യതയാണ് ആർമിയോട് ചോദിച്ചിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു.

രണ്ടായിരം കോടിരൂപയുടെ അനുമതി റോഡ് പണിക്കായി സർക്കാർ നൽകിയതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ അറിയിച്ചു. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുളള 11,000 കിലോമീറ്റർ റോഡും ദേശീയപാതയിലെ മൂവായിരം കിലോമീറ്റർ റോഡും തകർന്നതായി മന്ത്രി പറഞ്ഞു.

നഷ്ടം: പൂർണമായി തകർന്ന വീടുകൾ 7,000, ഭാഗകമായി തകർന്ന വീടുകൾ- 50,000 നഷ്ടം :20,000കോടി രൂപ, ഇടുക്കിമേകളയിൽ രണ്ടായിരം വീടുകൾ

അടിമാലിക്കടുത്തുളള എട്ടുമുറിയിലെ സുധീർ ഓർക്കുന്നു ഭാര്യ ഹാജിറയും രണ്ട് മക്കളുമൊത്താണ് താമസം. ഓഗസ്റ്റ് എട്ടിന് രാത്രി രാത്രി രണ്ടര മൂന്നായിക്കാണും വലിയൊരു ശബ്ദം കേട്ടു ഒരു ഉലച്ചിലും. പിന്നാലെ ഒരു കാർ പാഞ്ഞുപോകുന്നതിന്റെ ശബ്ദവും, എൻ എച്ച് 185 ന് സമീപത്തുളള ചെറിയ വീട്ടിൽ നിന്നും സുധീർ ഓടി പുറത്തേയ്ക്കിറങ്ങി. ഉരുൾ പൊട്ടലിൽ തന്റെ കുടുംബ വീട് തകർന്നുവീഴുന്നതാണ് സുധീർ കണ്ടത്.

പ്രദേശത്തുളളവരുടെ സഹായത്തോടെ മൊബൈൽ ഫോണിന്റെ വെളിച്ചത്തിലാണ് ബന്ധുക്കളെ രക്ഷിക്കാനുളള പ്രവർത്തനം നടത്തിയതെന്ന് സുധീർ പറയുന്നു. ഭാര്യയുടെ അമ്മാവനായ ഹസ്സൻകുട്ടിയെയും മറ്റൊരു ബന്ധുവായ സൈനുദ്ദീനെയും രക്ഷപ്പെടുത്തി. പുലർച്ചയോടെയാണ് രക്ഷാപ്രവർത്തകർ എത്തിയത്.​അവരാണ് അഞ്ച് പേരുടെ ശരീരം കണ്ടെടുത്തതെന്ന് ഹാജിറ പറഞ്ഞു.

ഹസ്സൻ കുട്ടിയും സൈനുദീനും ആശുപത്രിയിൽ ചികിത്സയിലാണ്. തന്റെ കുടുംബം വളർന്ന വീടാണിതെന്നും ഇതുവരെ ഒരു കല്ല് പോലും ഇവിടെ വീണിട്ടില്ലെന്നും ഹസ്സൻ കുട്ടി ഓർമ്മിക്കുന്നു.

Kerala floods idukki cheruthoni dam

ഡാം തുറന്നപ്പോള്‍ പൊട്ടിയ പാലം, ചിത്രം. അരുണ്‍ ജനാര്‍ദ്ദനന്‍

ഓഗസ്റ്റ് 14 ലെ ഉരുൾപൊട്ടൽ 57 വയസ്സുളള കൃഷിക്കാരനായ ജയദേവന്റെ പശുത്തൊഴിത്തിനെ നശിപ്പിച്ചു. പക്ഷേ, 16 ൽ 15 വും രക്ഷപ്പെട്ടു. പറമ്പിലെ കൃഷിയും റോഡുമൊക്കെ നശിച്ചു. പക്ഷേ ഭാര്യും വീടും മകനും അപകടമൊന്നുമുണഅടായില്ല.

മഴക്കെടുതി എന്നും സാധ്യതയുളളതാണ് മലയോരമേഖലയെന്ന് ജയദേവനെ പോലുളള കർഷകർ പറയുന്നു. മൺസൂൺകാലത്തെങ്കിലും മാറി താമസിക്കുന്നതാണ് സുരക്ഷിതമെന്ന് ഭാര്യ സിന്ധു പറയുന്നു.

Read in English: Rebuilding Kerala Power cuts, damaged roads, destroyed houses and people fighting trauma

2011 ലെ സെൻസസ് അനുസരിച്ച് 11 ലക്ഷമാണ് ജില്ലയിലെ ജനസംഖ്യ, കുറഞ്ഞത് നാന്നൂറ് വീടുകൾ പൂർണമായും ആയിരത്തിയറൂന്നൂറ് വീടുകൾ ഭാഗികമായും തകർന്നു.
പഞ്ചായത്ത് തലത്തിൽ​കണക്കെടുക്കയാണെന്ന് ജില്ലാ കലക്ടർ ജീവൻ ബാബു പറഞ്ഞു.,

തൊഴിലുറപ്പ് പദ്ധതിയും തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടും ഉപയോഗിച്ച് വീട് വൃത്തിയാക്കൽ ഉൾപ്പടെയുളള കാര്യങ്ങൾ ചെയ്യാമെന്ന് തദ്ദേശ മന്ത്രി എ സി മൊയ്തീൻ പറഞ്ഞു.

ആറടിയോളം ഉയരത്തിലാണ് ചെളി അടിഞ്ഞിരിക്കുന്നത് , അത് വളന്റിയർമാരില്ലതെ വൃത്തിയാക്കാൻ​സാധിക്കില്ലെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ പിബി നൂഹ് പറഞ്ഞു.

Kerala floods: State considers interest-free loans for traders

വയനാട്‌ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, ചിത്രം. പി ടി ഐ

നഷ്ടം: കൃഷി, ആരോഗ്യം എന്നിവിടങ്ങളിൽ പ്രാഥമികകണക്കുകൾ പോലും പൂർത്തിയായിട്ടില്ല. ഇടുക്കിയിൽ 10,340 ഹെക്ടർ ഭൂമിയുമായിബന്ധപ്പെട്ട് 57.28 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

വൈദ്യുതി ബന്ധത്തിന്റെ പുനഃസ്ഥാപനവും മറ്റ് പുനരധിവാസ പ്രവർത്തനങ്ങളും പൂർത്തിയാകുന്ന മുറയ്ക്കമാത്രമേ കാർഷികമേഖലയിലെ നഷ്ടത്തെ കുറിച്ച് ധാരണ ലഭിക്കുകയുളലൂ. ഏലം കുരുമുളക്, തേയില, ഫലങ്ങൾ എന്നിവയ്ക്ക് പുറമെ പച്ചക്കറി തോട്ടങ്ങളുടെ കാര്യവും പരിഗണനയിൽ വരും.

സ്കുളുകളെയും പ്രളയം ബാധിച്ചിട്ടുണ്ട്. മൂന്നാർ ഗവഃ കോളജിനും പ്രളയം നാശനഷ്ടം വരുത്തിയിട്ടണ്ട്. പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

വെളളക്കെട്ട് മൂലമുളള പകർച്ചവ്യാധികൾക്കുളള സാധ്യത ഇടുക്കിയിൽ കുറവാണെന്നാണ് ജില്ലകലക്ടറുടെ വിലയിരുത്തൽ പക്ഷേ, ആരോഗ്യ പ്രവർത്തകർ ഏതാണ്ട് എല്ലാ മേഖലയിലും എത്തിയിട്ടണ്ട്.

ഡോക്ടർമാരും നഴ്സ്, നഴ്സിങ് അസിസ്റ്റന്റുമാർ, ഫാർമസിസ്റ്റുകൾ എന്നിവരടങ്ങുന്ന 2,067 ടീമുകൾ പ്രവർത്തിക്കുന്നുണ്ട്. ദുരിതാശ്വാസ ക്യാംപുകളിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ നിയമിച്ചിട്ടുണ്ട്. ക്യാംപിലെ ആളുകളുടെ എണ്ണത്തിനനുസരിച്ചാണ് ടീം. വളരെ കുറച്ച് വയറിളക്ക കേസുകളാണ് ക്യാംപുകളിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുളളത്. കാര്യമായ കേസുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Man pours water out of flooded home

വീട്ടിലേക്ക് മടങ്ങിയ കുടുംബം, ചെങ്ങന്നൂരില്‍ നിന്നുള്ള ദൃശ്യം. ചിത്രം. വിഗ്നേഷ് കൃഷ്ണമൂര്‍ത്തി

വീട് നഷ്ടമായവരുടെയ്ലാം കാര്യത്തിൽ ആരോഗ്യവകുപ്പ് കൗൺസിലിങ് നൽകാൻ​പദ്ധതി തയ്യാറക്കിയിട്ടുണ്ട്. 3,200 കൗൺസിലർമാർ കേരളം ഒട്ടാകെ പ്രവർത്തിക്കും. നിംഹാൻസ് സഹായം വാഗ്‌ദാനം ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.
അരി, പഞ്ചസാര, മാവ്, തുണി, എല്ലാം അടങ്ങിയ കിറ്റ് ഓണത്തിനായി ക്യാംപുകളിൽ നൽകി. എട്ട് ലക്ഷം ആളുകളാണ് ദുരിതാശ്വാസ ക്യാംപുകളിൽ ഉളളത്. സദ്യയുണ്ടായക്കിയും പാട്ടുപാടിയും ഓണം ക്യാംപുകളിൽ ​ആഘോഷിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.