കൊച്ചി: കാഴ്ച പോയ കടല്‍ പോലെ വെള്ളം ആര്‍ത്തലച്ചു വന്നപ്പോള്‍ തകര്‍ന്നു പോയ കേരളത്തിന്റെ പല ഭാവങ്ങളില്‍ ഒന്നായിരുന്നു മലപ്പുറം ജില്ലയിലെ വണ്ടൂര്‍-നടുവത്ത്-വടക്കുംപാടം റോഡ് നടുകെ മുറിഞ്ഞു പോയത്. ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു. വെള്ളം റോഡിനെ പിളര്‍ത്തിക്കളഞ്ഞത്.

എന്നാല്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓരോന്നായി കെട്ടിപ്പടുക്കുകയാണ് കേരളം. ഇപ്പോഴിതാ വണ്ടൂരെ റോഡും പുനര്‍നിർമിച്ചിരിക്കുന്നു. നിർമാണ പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.

റോഡ് തകര്‍ന്നു വീണതിന് പിന്നാലെ സൈന്യത്തിന്റെ സഹായത്തോടെ താത്ക്കാലികമായി നടപ്പാലം ഒരുക്കി. ആ റോഡ് ഇന്ന് പൂര്‍ണ്ണമായും ഗതാഗതയോഗ്യമായിരിക്കുന്നു. 25 ലക്ഷം രൂപ ചെലവഴിച്ചാണ് യുദ്ധകാല അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് റോഡ് പുനര്‍നിർമിച്ചത്

അടിയന്തരമായി നടക്കേണ്ടിയിരുന്ന 4,429 കിലോ മീറ്റര്‍ റോഡ് അറ്റകുറ്റപ്പണി പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തീകരിച്ചു. 164 പദ്ധതികളാണ് പൂര്‍ത്തിയാക്കിയത്. 3,148കിലോ മീറ്റര്‍ റോഡ് പുനരുദ്ധാരണത്തിനുള്ള 429 പദ്ധതികൾ അന്തിമഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.