തിരുവനന്തപുരം: പ്രളയ ബാധിത പ്രദേശങ്ങളിൽ നിന്നും സഹായത്തിനായി വിളിക്കേണ്ട  നാവിക സേനയുടെ നമ്പർ എന്ന പേരിൽ  പ്രചരിക്കുന്ന ഫോണിൽ വിളിക്കരുതെന്ന് ഔദ്യോഗിക അറിയിപ്പ്.

0484 287 9999 എന്ന നമ്പറില്‍ വിളിച്ചാല്‍ നേവിയുടെ സഹായമെന്ന മെസ്സേജ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പരക്കുന്നുണ്ട്. ദക്ഷിണ നാവിക കമാൻഡ്‌ ആസ്ഥാനത്തെ  നമ്പര്‍ ആണെന്നാണ് പ്രചരണം. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ഈ നമ്പറിലേയ്ക്ക് നിരന്തരമായി ആളുകള്‍ സഹായം അഭ്യര്‍ഥിച്ചു വിളിക്കുന്നുമുണ്ട്. എന്നാല്‍ നാവികസേന  നേരിട്ട് റെസ്ക്യൂ ഓപ്പറേഷന്‍ നടത്തുന്നില്ല എന്നും കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മന്റ്‌ അതോറിറ്റിയുമായി (കെഎസ്ഡിഎംഎ) ബന്ധപ്പെട്ടു അവരുടെ നിര്‍ദ്ദേശം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്, അത് കൊണ്ട് തന്നെ  നാവിക സേനയുടെ നമ്പറില്‍ നേരിട്ട് വിളിച്ചത് കൊണ്ട് ഫലമുണ്ടാവുകയില്ല എന്ന് ഡിഫെന്‍സ് പിആര്‍ഒ വ്യക്തമാക്കി.

“കെഎസ്ഡിഎംഎയുമായി ബന്ധപ്പെട്ടാണ് നാവിക സേന പ്രവര്‍ത്തിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ദൗത്യം കെഎസ്ഡിഎംഎ ചെയ്യുന്നത് കൊണ്ടാണ് അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഏത് സ്ഥലത്ത് എന്ത് ആവശ്യമുണ്ട് എന്നും, ആ നാടും പരിസരവും ഭാഷയും കൃത്യമായ ലൊക്കേഷനും ഒക്കെ പരിചയമുള്ളതും കെഎസ്ഡിഎംഎയ്കാണ്. ഇത് നാവിക സേനയുടെ പ്രതികരണത്തെ വലിയ തോതില്‍ സഹായിക്കുന്നുണ്ട്, പ്രത്യേകിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എടുക്കുന്ന സമയം കുറയ്ക്കുന്നതില്‍. വളരെ പെട്ടെന്ന് തന്നെ കാര്യക്ഷമമാകാന്‍ കെഎസ്ഡിഎംഎയുമായുള്ള സഹകരണം സഹായിക്കും,” ഡിഫന്‍സ് പിആര്‍ഒ ശ്രീധര്‍ വാര്യര്‍ ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളത്തോട് പറഞ്ഞു.

Live Updates: കേരള പ്രളയം; തൽസമയ വാർത്തകൾ

അതിനാല്‍ തന്നെ നാവികസേനയുടെ  കൺട്രോൾ റൂം നമ്പറിലേയ്ക്ക് നേരിട്ട് വിളിക്കരുത്, പകരം ജില്ലാ തലങ്ങളിലുള്ള കൺട്രോൾ റൂമുകളുമായി ബന്ധപ്പെടുക.

ജില്ലാ കൺട്രോൾ​ റൂം നമ്പറുകൾ

Kerala Floods District wise Control Room Numbers

Kerala Floods District wise Control Room Numbers

കെഎസ്ഡിഎംഎ നിര്‍ദ്ദേശപ്രകാരം ഇന്നലെ  പത്തനംതിട്ട, റാന്നി പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയ ശേഷം നാവിക സേന ഇന്ന് തൃശൂര്‍ ജില്ലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ശ്രീധര്‍ വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

Kerala Rains Deployment of Rescue Teams By SNC Ernakulam

Kerala Rains Deployment of Rescue Teams By Southern Naval Command, Ernakulam

മൊത്തം ഇരുപത്തിയൊന്ന് നാവിക  സേനാ രക്ഷാ ടീമുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.

  • 5 ജെമിനി, ടീമുകള്‍ വയനാട്ടില്‍ (2 എണ്ണം പോരുന്നന്നൂര്‍, അഞ്ചുക്കുന്ന് + 3 എണ്ണം തലപ്പുഴ ഭാഗത്ത്‌)
  • 7 ജെമിനി, ടീമുകള്‍ ( 1എണ്ണം പഴയ ഐലന്‍ഡില്‍; 1 ഇടപ്പള്ളിയില്‍; 3 എണ്ണം പെരുമ്പാവൂര്‍ പരിസരത്ത്; 2 എണ്ണം പരവൂരില്‍)
  • 2 എണ്ണം കോട്ടയത്ത്‌ ( 1 എണ്ണം കോട്ടയം ടൌനില്‍, 1 കോലഞ്ചേരിയില്‍)
  • 3 എണ്ണം പത്തനംതിട്ടയില്‍ ( 2 എണ്ണം തിരുവല്ലയില്‍; 1 എണ്ണം റാന്നിയില്‍)
  • 4 ടീമുകള്‍ കൂടി ആലുവയിലേക്ക് എത്താന്‍ തയ്യാറെടുക്കുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.