Kerala Floods: തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടയുള്ള വിവിധ സാധന സാമഗ്രികള്‍ എത്തിക്കുന്നതിനായി കളക്ഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു.
മ്യുസിയത്തിന് സമീപം പബ്ലിക്‌ ഓഫിസ്‌ ബില്‍ഡിങ്ങിലെ പഞ്ചായത്ത്‌ ഡയറക്ടറേറ്റ് ഓഫീസില്‍ കളക്ഷന്‍ സെന്റര്‍ ആരംഭിച്ചത്. ജില്ലയിലെ വിവിധ പഞ്ചായത്തുകള്‍, സന്നദ്ധ-സാമൂഹിക സംഘടനകള്‍, മറ്റു സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ക്ക് കളക്ഷന്‍ സെന്ററില്‍ സാധന സാമഗ്രികള്‍ എത്തിക്കാം.

Kerala Floods:ഇതിനായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍ -0471-2786322, 2786323,2786321

ഡയറക്ടറേറ്റില്‍ നിന്നും സാധന സാമഗ്രികള്‍ അടങ്ങുന്ന വാഹനം എല്ലാ ദിവസവും വിവിധ ജില്ലകളിലേക്ക് പുറപ്പെടും. സാധന സാമഗ്രികള്‍ അടങ്ങിയ വാഹനങ്ങള്‍ ഇന്ന് മുതല്‍ യാത്ര തുടങ്ങും. ഇന്ന് ആലപ്പുഴ ജില്ലയിലെ തഴക്കര, മാന്നാര്‍ ഗ്രാമപഞ്ചായത്ത്‌ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പുറപ്പെടുമെന്ന് പഞ്ചായത്ത് പബ്ലിസിറ്റി ഓഫീസർ ജി ഹരികൃഷ്ണൻ അറിയിച്ചു

Kerala Floods:തിരുവനന്തപുരത്ത് സർക്കാർ ഓഫിസുകൾ ഞായറാഴ്ചയും പ്രവർത്തിക്കും

Kerala Floods: തിരുവനന്തപുരം: പ്രളയബാധിത ദുരിതാശ്വാസ ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലയിലെ സർക്കാർ ഓഫിസുകൾ ഞായറാഴ്ചയും (ഓഗസ്റ്റ് 19) പ്രവർത്തിക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു.

എല്ലാ ഓഫിസുകളിലെയും ജീവനക്കാർ, ഡ്രൈവർമാർ എന്നിവരുടെ ഹാജർ ഓഫിസ് മേധാവികൾ ഉറപ്പു വരുത്തണം. സർക്കാർ വാഹനങ്ങളും ജീവനക്കാരും ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്കായി സജ്ജരായിരിക്കണം.

എല്ലാ വകുപ്പുകളുടേയും കൈവശമുള്ള വാഹനങ്ങളുടെ വിശദ വിവരവും ഡ്രൈവർമാരുടെ മൊബൈൽ ഫോൺ നമ്പരും നാളെ (ഓഗസ്റ്റ് 19) വൈകിട്ട് അഞ്ചിനകം കലക്ടറേറ്റിൽ നൽകണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ