പ്രളയ ദുരന്തത്തിൽ ട്രെയിൻ ഗതാഗതം താറുമാറായി

അങ്കമാലിക്കും ആലുവയ്ക്കും ഇടയിൽ വെള്ളം കയറുക കൂടി ചെയ്തതോടെ ബ്രിഡ്ജ് നമ്പര്‍ 176 ലൂടെ തീവണ്ടികള്‍ കടത്തിവിടുന്നതു താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Mangala, Netravathi, Janshadabdi, Durato, നേത്രാവതി, മംഗള, ജനശദാബ്ദി,തുരന്തോ, irctc, irctc website, irctc train enquiry, irctc login, irctc availability, irctc share price, irctc news, irctc customer care, irctc pnr, irctc air, irctc app, train running status, train number, train schedule, train live status train pnr, ട്രെയിന്‍, ട്രെയിന്‍ time, ട്രെയിന്‍ ടൈം, ട്രെയിന്‍ ടൈം ടേബിള്‍, ട്രെയിന്‍ സമയം, ട്രെയിന്‍ ട്രെയിന്‍ സമയം കോഴിക്കോട്, ട്രെയിന്‍ ട്രെയിന്‍ സമയം കോഴിക്കോട് കണ്ണൂര്‍, ട്രെയിന്‍ യാത്ര വിവരണം, ട്രെയിന്‍ യാത്ര, ട്രെയിന്‍ ഗതാഗതം

തിരുവനന്തപുരം: തിരുവനന്തപുരം – നാഗർകോവിൽ റൂട്ടിൽ ഇരണിയലിനും കുഴിത്തുറക്കുമിടയിലും ചെങ്കോട്ട- പുനലൂർ പാതയിലും മണ്ണിടിഞ്ഞതിനെ തുടർന്ന് ട്രെയിൻ ഗതാഗതം താറുമാറായി. അങ്കമാലിക്കും ആലുവയ്ക്കും ഇടയിൽ വെള്ളം കയറുക കൂടി ചെയ്തതോടെ ബ്രിഡ്ജ് നമ്പര്‍ 176 ലൂടെ തീവണ്ടികള്‍ കടത്തിവിടുന്നതു താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതായി റെയിൽവേ അറിയിച്ചു.

16-08-18നു റദ്ദാക്കിയ തീവണ്ടികള്‍:

1. 56361 ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍ ഓടില്ല.

16-08-18ന് ഓട്ടം പുനഃക്രമീകരിച്ച തീവണ്ടികള്‍:

1. 15-08-18നു ഹൂബ്ലിയില്‍നിന്നു പുറപ്പെട്ട 12777-ാാം നമ്പര്‍ ഹൂബ്ലി-കൊച്ചുവേളി എക്‌സ്പ്രസ് തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തുകയൂള്ളൂ.
2. 15-08-18നു ചെന്നൈ സെന്‍ട്രലില്‍നിന്നു പുറപ്പെട്ട 12695-ാം നമ്പര്‍ ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാലക്കാട് ജംങ്ഷനില്‍ ഓട്ടം നിര്‍ത്തും.
3. 15-08-18നു കാരയ്ക്കലില്‍നിന്നു പുറപ്പെട്ട 16187-ാം നമ്പര്‍ കാരയ്ക്കല്‍-എറണാകുളം എക്‌സ്പ്രസ് പാലക്കാട് ജംങ്ഷന്‍ വരെ മാത്രമേ ഓടുകയുള്ളൂ.

16-08-18നു ഭാഗികമായി റദ്ദാക്കിയ തീവണ്ടി സര്‍വീസുകള്‍:

1. 16-08-18ന്റെ 12778-ാം നമ്പര്‍ കൊച്ചുവേളി-ഹൂബ്ലി എക്‌സ്പ്രസിന്റെ സര്‍വീസ് കൊച്ചുവേളി മുതല്‍ തൃശ്ശൂര്‍ വരെ റദ്ദാക്കി. തൃശ്ശൂരില്‍നിന്നാണ് ഈ തീവണ്ടിയുടെ സര്‍വീസ് ആരംഭിക്കുക.
2. 16-08-18ന്റെ 12696-ാം നമ്പര്‍ തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന്റെ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ഓട്ടം റദ്ദാക്കി. തീവണ്ടി പാലക്കാട് ജംങ്ഷനില്‍നിന്നു പുറപ്പെടും.
3. 16-08-18ന്റെ 16188-ാം നമ്പര്‍ എറണാകുളം-കാരയ്ക്കല്‍ എക്‌സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയില്‍ ഓടില്ല. പാലക്കാട് ജംങ്ഷനില്‍നിന്നാണ് സര്‍വീസ് ആരംഭിക്കുക.

16-08-18നു വഴിതിരിച്ചുവിട്ട തീവണ്ടികള്‍:

1. 14-08-18നു മുംബൈ സിഎസ്എംടിയില്‍നിന്നു തിരിച്ച 16381-ാം നമ്പര്‍ മുംബൈ-കന്യാകുമാരി ജയന്തി എക്‌സ്പ്രസ് ഈറോഡ്, ഡിണ്ടിഗല്‍, മധുര ജംങ്ഷന്‍ വഴി തിരിച്ചുവിട്ടു.
2. 15-08-18നു കെഎസ്ആര്‍ ബെംഗളൂരുവില്‍നിന്നു പുറപ്പെട്ട 16526-ാം നമ്പര്‍ ബെംഗളൂരു-കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ് സേലം, നാമക്കല്‍, ഡിണ്ടിഗല്‍, തിരുനെല്‍വേലി വഴി തിരിച്ചുവിടും.

വഴിയില്‍ ഓട്ടം നിയന്ത്രിച്ച തീവണ്ടികള്‍:

1. 15-08-18നു മംഗലാപുരം ജംങ്ഷനില്‍നിന്നു പുറപ്പെട്ട 16603-ാം നമ്പര്‍ മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് ഷൊര്‍ണൂര്‍ ജംങ്ഷനില്‍ നിര്‍ത്തിയിടും.
2. 15-08-18നു മംഗലാപുരം ജംങ്ഷനില്‍നിന്നു പുറപ്പെട്ട 16630-ാം നമ്പര്‍ മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് ഷൊര്‍ണൂര്‍ ജംങ്ഷനില്‍ നിര്‍ത്തിയിടും.
3. 16-08-18നു ഗുരുവായൂരില്‍നിന്നു പുറപ്പെടുന്ന 16341-ാം നമ്പര്‍ ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി വഴിതിരിച്ചുവിടും.

അങ്കമാലി-ആലുവ റൂട്ടില്‍ ഒരു ട്രാക്കിലൂടെ മാത്രം സര്‍വീസ് നടക്കുന്നതിനാല്‍ 16-08-18നു വൈകിയ തീവണ്ടികള്‍:

1. 15-08-18നു മധുരയില്‍നിന്നു തിരിച്ച 16344-ാം നമ്പര്‍ മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസ്.
2. 14-08-18നു ഹസ്രത്ത് നിസാമുദ്ദീനില്‍നിന്നു തിരിച്ച 12432-ാം നമ്പര്‍ ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ്.
3. 15-08-18നു കെഎസ്ആര്‍ ബെംഗളൂരുവില്‍നിന്നു തിരിച്ച 16315-ാം നമ്പര്‍ കെഎസ്ആര്‍ ബെംഗളൂരു-കൊച്ചുവേളി എക്‌സ്പ്രസ്.
4. 14-08-18നു ഹസ്രത്ത് നിസാമുദ്ദീനില്‍നിന്നു തിരിച്ച 12646-ാം നമ്പര്‍ ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം മില്ലേനിയം എക്‌സ്പ്രസ്.
5. 154-08-18നു ചെന്നൈ സെന്‍ട്രലില്‍നിന്നു തിരിച്ച 12623-ാം നമ്പര്‍ ചെന്നൈ-തിരുവനന്തപുരം മെയില്‍.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala floods rains 2018 southern railway list of cancelled trains

Next Story
Kerala Flood 2018: വെള്ളപ്പൊക്കത്തിൽ അകപ്പെടുന്ന വാഹനങ്ങളുടെ കാര്യത്തിൽ ഉടനടി ചെയ്യേണ്ടതെന്ത്?car,flooded,kerala
The moderation of comments is automated and not cleared manually by malayalam.indianexpress.com