scorecardresearch

കാത്തു നിന്നവരെ കണ്ട് വണ്ടി ബ്രേക്കിട്ടു; രാഹുല്‍ ഗാന്ധി ഇടിച്ചുകയറിയത് പ്രവര്‍ത്തകരുടെ ഹൃദയത്തിലേക്ക്

രാഹുലിന്റെ പ്രവൃത്തി കണ്ട് അന്ധാളിച്ച് നില്‍ക്കുന്ന പ്രവര്‍ത്തകരെ വീഡിയോയില്‍ കാണാന്‍ കഴിയും

രാഹുലിന്റെ പ്രവൃത്തി കണ്ട് അന്ധാളിച്ച് നില്‍ക്കുന്ന പ്രവര്‍ത്തകരെ വീഡിയോയില്‍ കാണാന്‍ കഴിയും

author-image
WebDesk
New Update
കാത്തു നിന്നവരെ കണ്ട് വണ്ടി ബ്രേക്കിട്ടു; രാഹുല്‍ ഗാന്ധി ഇടിച്ചുകയറിയത് പ്രവര്‍ത്തകരുടെ ഹൃദയത്തിലേക്ക്

എറണാകുളം: പ്രളയക്കെടുതിയില്‍ നിന്നും കരകയറിയ കേരളത്തില്‍ എത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിരവധി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്. ചെങ്ങന്നൂര്‍, പാണ്ടനാട് തുടങ്ങിയ നിരവധി പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ രാഹുല്‍ ഗാന്ധി നേരിട്ടെത്തി ദുരന്തബാധിതരെ ആശ്വസിപ്പിച്ചു.

Advertisment

സാധാരണഗതിയില്‍ വന്‍ സുരക്ഷയിലാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പടേയുള്ള നേതാക്കള്‍ സഞ്ചരിക്കാറുള്ളത്. എന്നാല്‍ ഇന്ന് രാവിലെ കേരളത്തിലെത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് ചുറ്റം അത്ര വലിയ സുരക്ഷാപ്രവര്‍ത്തകരൊന്നും ഉണ്ടായിരുന്നില്ല. വിഎം സുധീരന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. വളരെ സൗമന്യായി, സൗഹൃദപരമായിട്ടായിരുന്നു രാഹുലും കേരളാ നേതാക്കളുമായുള്ള ഇടപെടല്‍. തന്നെ സ്വീകരിക്കാനെത്തിയ നേതാക്കളെ തന്റെ കാറിലേക്ക് വിളിച്ചു കയറ്റിയ രാഹുല്‍ ഉമ്മന്‍ചാണ്ടിയേ കാറിലേക്ക് കൈപിടിച്ചു കയറ്റിയ ശേഷമാണ് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് പുറപ്പെട്ടത്.

യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരെ റോഡിലിറങ്ങി അഭിവാദ്യം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. റോഡരികില്‍ രാഹുലിനെ അഭിവാദ്യം ചെയ്യാന്‍ കാത്തിരുന്ന കോണ്!ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് അദ്ദേഹം അപ്രതീക്ഷിതമായി കടന്നു ചെല്ലുകയായിരുന്നു. അദ്ദേഹത്തിന് സുരക്ഷ നല്‍കാനായി പുറപ്പെട്ട പൊലീസ് വാഹനം മുമ്പില്‍ പോയെങ്കിലും അദ്ദേഹത്തിന്റെ ആവശ്യപ്രകാരം രാഹുല്‍ യാത്ര ചെയ്ത വാഹനം നിര്‍ത്തി. ഉടന്‍ തന്നെ അദ്ദേഹം റോഡിലിറങ്ങി പ്രവര്‍ത്തകരോടെ സംസാരിച്ചു. രാഹുലിന്റെ പ്രവൃത്തി കണ്ട് അന്ധാളിച്ച് നില്‍ക്കുന്ന പ്രവര്‍ത്തകരെ വീഡിയോയില്‍ കാണാന്‍ കഴിയും. എവിടെ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല.

അദ്ദേഹം റോഡില്‍ ഇറങ്ങിയ ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് ചുറ്റും നിന്നും. പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്താണ് അദ്ദേഹം തിരികെ വാഹനത്തില്‍ കയറിയത്. തിരുവനന്തപുരത്തുനിന്ന് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ എത്തിയ രാഹുല്‍ ഗാന്ധി ഇരുപത് മിനുറ്റോളം ക്യാമ്പില്‍ ചെലവഴിച്ചു. ദുരന്തബാധിതരുടെ ആവലാതികള്‍ അവരില്‍ നിന്ന് നേരിട്ടു കേട്ടു. അവരെ ആശ്വസിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം ചെങ്ങന്നൂര്‍ എന്‍ജിനീയറിങ്ങ് കോളേജിലെ ക്യാമ്പിലേക്ക് പോയി.

Advertisment

എയര്‍ ആംബുലന്‍സിനായി തന്റെ യാത്ര അല്‍പം വൈകിപ്പിക്കാനും അദ്ദേഹം തയ്യാറായി. ചെങ്ങന്നൂരിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചശേഷം തിരികെ പോവാനായി അദ്ദേഹം ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ എത്തിയപ്പോള്‍തന്നെ അവിടെ ഒരു എയര്‍ ആംബുലന്‍സും എത്തിയിരുന്നു.

രോഗിയായ സ്ത്രീയെ കോട്ടയത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അവര്‍. വിവരമറിഞ്ഞ രാഹുല്‍ ഗാന്ധി രോഗിയുമായുള്ള എയര്‍ ആംബുലന്‍സ് പോയ ശേഷം മതി തന്റെ യാത്രയെന്ന് നിര്‍ദ്ദേശിച്ച് കാത്തുനില്‍ക്കുകായിരുന്നു. പിന്നീട് എയര്‍ ആംബുലന്‍സ് പുറപ്പെട്ട ശേഷമാണ് അദ്ദേഹം അലപ്പുഴയിലേക്ക് യാത്ര തിരിച്ചത്.

ആലപ്പുഴയിലെത്തിയ അദ്ദേഹം മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിലും രാഹുല്‍ ഗാന്ധി പങ്കെടുത്തു. രാജ്യത്തെ കര്‍ഷകരെപോലെ മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലാണെന്നും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഫിഷറീസ് മന്ത്രാലയം രൂപവത്കരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നാളെ എറണാകുളത്തെ ദുരിതബാധിത പ്രദേശങ്ങളും ദുരന്തബാധിതരേയും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും.

Kerala Floods Rahul Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: