ദുരിതപ്രളയത്തിലാണ്ട കേരളം സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ കേരള ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം എന്നിവര്‍ സ്വീകരിച്ചു. ഇന്ന് രാത്രി തിരുവനന്തപുരം രാജ് ഭവനില്‍ തങ്ങുന്ന പ്രധാന മന്ത്രി നാളെ രാവിലെ കൊച്ചിയിലെത്തി ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഹെലികോപ്റ്ററിലാണ് അദ്ദേഹം ഈ പ്രദേശങ്ങളില്‍ യാത്ര ചെയ്യുക. ഇതേത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരുമായി മഴക്കെടുതിയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഏര്‍പ്പെടും.

കേരളം ഒരാഴ്ചയിലേറെയായി നേരിടുന്ന പ്രളയ ദുരന്തത്തിൽ ഇതുവരെ 164 പേർ മരണമടഞ്ഞതായി സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് സംഭവങ്ങളുടെ ഗുരുതരാവസ്ഥ സൂചിപ്പിക്കുന്നത്.

കേരളത്തിന്റെ ചരിത്രത്തിലൊന്നും ഇതുവരെ കണ്ടിട്ടില്ലാത്ത ഈ​ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഭരണ പ്രതിപക്ഷ​ഭേദമന്യേ ഉയർന്നുകഴിഞ്ഞു. കേരളത്തിന്റെ ദുരന്തം ലോകമാധ്യമങ്ങളുടെയും ലോക രാഷ്ട്രങ്ങളുടെയും ശ്രദ്ധയിൽ വരുകയും ചെയ്തു. ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേരളത്തെ സഹായിക്കണമെന്ന ആവശ്യത്തിൽ കേന്ദ്രം ഇതുവരെ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല. പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും കേരളത്തിന് അനുകൂലമായ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷിയിലാണ് ജനങ്ങളും ഭരണാധികാരികളും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ