കൊച്ചി: കേരളത്തെ ഏതാണ്ട് സമ്പൂര്‍ണമായും ദുരിതക്കയത്തിലാക്കിയ പ്രകൃതി ദുരന്തത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കലിതുള്ളി പെയ്യുന്ന കാലവര്‍ഷത്തിലും പ്രകൃതി ദുരന്തങ്ങളിലും നൂറിലധികം ജീവനുകള്‍ പൊലിഞ്ഞു. സംസ്ഥാനത്തുടനീളം നിരവധി പേര്‍ പലയിടത്തും കുടുങ്ങിക്കിക്കുന്നുണ്ട്. സാധ്യമായ എല്ലാ സഹായങ്ങളുമായി സേനയും പൊലീസും ഫയര്‍ഫോഴ്സും ജനങ്ങളും രംഗത്തുണ്ട്.

പലയിടത്തു നിന്നും സഹായാഭ്യര്‍ത്ഥനകളുമായി പലരും എത്തുന്നുണ്ട്. എന്നാല്‍ ഭാഷയറിയാത്ത ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സന്ദേശം കൈമാറാനുളള മതിയായ സൗകര്യം ഇല്ല. അതുകൊണ്ട് തന്നെ ജനങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരും ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യം വിട്ടുപോകരുത്. ഹിന്ദി സംസാരിക്കാനും എഴുതാനും അറിയാവുന്നവര്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.

എഫ്‌സിഐ അടക്കം പൊതുമേഖലാ ഭക്ഷ്യധാന്യ വിതരണ ശൃംഖലകളില്‍ നിന്ന് അവ തടസം കൂടാതെ ലഭ്യമാക്കാനും വിലക്കയറ്റം സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനും ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് അടക്കം സൗജന്യമായി അവ എത്തിക്കാനും കരുതലുണ്ടാവണം.

ഒന്നരലക്ഷത്തിലധികം ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു. സംസ്ഥാനത്ത് എല്ലായിടത്തുമായി ഒറ്റപ്പെട്ടുപോയ അനേകം പേരെ കണ്ടെത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള അത്യന്തം ശ്രമകരമായ ദൗത്യത്തിലാണ് ദുരന്തനിവാരണ സേനയും സംസ്ഥാനത്തെ സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ പ്രവര്‍ത്തകരും. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാനഭരണകൂടങ്ങളുടെയും പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെയും സന്നദ്ധസംഘനകളുടെയും പൗരജനങ്ങളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ നടക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.