തൊടുപുഴ: ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിലെ തുറന്ന ഷട്ടറുകളെല്ലാം അടച്ചു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയായാണ് താഴ്ന്നത്.
ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ രേഖപ്പെടുത്തിയ നിരക്ക് 139.97 അടിയാണ്. ഡാമിലേയ്ക്ക് സെക്കന്റില്‍ 2207 ഘനയടി വെള്ളം സെക്കന്റില്‍ ഒഴുകിയെത്തുന്നുണ്ട്. അത്രതന്നെ വെള്ളം തമിഴ്നാട് കൊണ്ടുപോകുകയും ചെയ്യുന്നു.
ഇടുക്കി ഡാമില്‍ ജലനിരപ്പ് ഏകദേശം അതേ നിരപ്പില്‍ തുടരുകയാണ്. ബുധനാഴ്ച 4 മണിക്ക് രേഖപ്പെടുത്തിയപ്പോള്‍ 2400.72 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. സെക്കന്റില്‍ മൂന്നു ലക്ഷം ലിറ്റര്‍ വെള്ളം തുറന്നുവിടുകയും 115 ലക്ഷം ലിറ്റര്‍ വെള്ളം വൈദ്യുതോല്പാദനത്തിന് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.