കുട്ടനാട്ടിൽ ജനകീയ ശുചീകരണം; അരലക്ഷത്തിലേറെ പേർ അണിചേരും

സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകൾ സ്‌കൂളുകളിൽ നിന്ന് ഓഡിറ്റോറിയങ്ങളിലേക്ക് മാറ്റും

In this Monday, Aug. 20, 2018, file photo, two men row a boat through a flooded paddy field next to an inundated structure in Alappuzha in the southern state of Kerala, India. Kerala has been battered by torrential downpours since Aug. 8, with floods and landslides. About 800,000 people now living in some 4,000 relief camps. (AP Photo/Aijaz Rahi, File)

ആലപ്പുഴ: പ്രളയക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ച കുട്ടനാട് മേഖലയിൽ അരലക്ഷത്തിലേറെ പേരെ അണിനിരത്തി ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. നാളെ മുതലാണ് ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങുക.

വെളളിയാഴ്ചയ്ക്കുളളിൽ വീടുകൾ പൂർണ്ണമായും ശുചീകരിച്ച് താമസം തുടങ്ങാൻ ഉളള സൗകര്യം ചെയ്തുകൊടുക്കുകയാണ് ലക്ഷ്യം. കുട്ടനാട്ടിൽ അരലക്ഷത്തിലേറെ വീടുകളിൽ വെളളം കയറിയിട്ടുണ്ട്. ഓരോ വീട്ടിലും ഇതര ജില്ലകളിൽ നിന്നുളളവരെ കൂടി പങ്കെടുപ്പിച്ച് ദ്രുതഗതിയിൽ ശുചീകരണം നടത്താനാണ് ശ്രമം.

Kerala Floods:കുട്ടനാട് ഇന്ന് നാടുവിട്ട നാടാണ്

 

ശുചീകരണം ആരംഭിക്കുന്നതിന് മുന്നോടിയായി ദുരിതബാധിത വീടുകളിൽ പാമ്പു പിടിത്തത്തിൽ വിദഗ്ദ്ധരായവർ പാമ്പുകളെ പിടികൂടാൻ ഇറങ്ങുന്നുണ്ട്.  നാളെ രാവിലെ എട്ട് മണി മുതലാണ് ശുചീകരണ യജ്ഞം ആരംഭിക്കുന്നത്.

രാവിലെ ഹൗസ് ബോട്ടുകളിലും കേവ് വളളങ്ങളിലുമായി ശുചീകരണത്തിൽ പങ്കെടുക്കുന്നവർ 16 പഞ്ചായത്തുകളിലും എത്തും. ഇവർക്ക് യാത്ര ചെയ്യാനായി കുട്ടനാട്ടിലെ ആയിരത്തോളം ഹൗസ് ബോട്ടുകളും മുഴുവൻ ജങ്കാറുകളും ഉപയോഗിക്കും.

ശുചീകരണത്തിന് എത്തുന്നവരിൽ ഇലക്ട്രീഷ്യന്മാർ, പ്ലംബർമാർ, ആശാരിമാർ തുടങ്ങിയവരും ഉണ്ടാകും. വീടുകൾ പൂർണ്ണമായും ശുചീകരിക്കാനാണ് ശ്രമം.

ശുചീകരണത്തിന് എത്തുന്നവർ നാളെ രാത്രി ഹൗസ് ബോട്ടുകളിൽ തന്നെ തങ്ങും. ബുധനാഴ്ച തന്നെ ശുചീകരണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വിവരം.  കൈനകരി, ചമ്പക്കുളം, പുളിങ്കുന്ന്, മുട്ടാര്‍ എന്നിവിടങ്ങളിലെ മിക്ക വീടുകളിലും അര അടിയോളം ഉയരത്തിൽ ഇപ്പോഴും വെളളമുണ്ട്.

ഭൂരിഭാഗം വീടുകള്‍ക്കുള്ളിലും ഇപ്പോഴും അരടിയോളം വെള്ളം കെട്ടിനില്‍ക്കുന്നുണ്ട്. ഇത് രണ്ട് ദിവസത്തിനുളളിൽ ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. അങ്ങിനെയെങ്കിൽ അടുത്ത ദിവസം തന്നെ ഇവിടെയും ശുചീകരണം പൂർത്തിയാക്കാനാവും.

സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകൾ ഈ മാസം 30 ന് മുൻപേ അടയ്ക്കാനാണ് ശ്രമം. സംസ്ഥാനത്തെ ഓഡിറ്റോറിയങ്ങൾ കേന്ദ്രീകരിച്ച് വീടുകളിലേക്ക് മടങ്ങാനാവാത്തവരെ താമസിപ്പിക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala floods more than half lakh people to clean kuttanadu houses from tommorrow

Next Story
Uppum Mulakum: കള്ളു കുടിച്ചു വന്ന ബാലുവിന് പാറുക്കുട്ടിയുടെ ഉപദേശം; ഉപ്പും മുളകും വീഡിയോuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com