കോഴിക്കോട്: പ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് എലിപ്പനി ഭീതി. ഓഗസ്റ്റ് എട്ടിന് ശേഷം കോഴിക്കോട് ജില്ലയിൽ മാത്രം മരിച്ചവരുടെ എണ്ണം അഞ്ചായി. 30 പേർക്ക് പനി ബാധിച്ചു. പകർച്ചവ്യാധി പ്രതിരോധിക്കുന്നതിനായി പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് താത്കാലിക ആശുപത്രികൾ തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ മാത്രം എലിപ്പനിയുടെ ലക്ഷണങ്ങളുമായി 76 പേരാണ് ചികിത്സ തേടിയത്. ഇതേ തുടർന്ന് ജാഗ്രത നിർദ്ദേശം നൽകി. എല്ലാ ആശുപത്രികളും കേന്ദ്രീകരിച്ച് ഡോക്സി സൈക്കിളിൻ ഗുളികകൾ വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയില്‍ 16 താത്കാലിക ആശുപത്രികള്‍ പ്രവര്‍ത്തനമാരംഭിക്കും.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുറവുളള പ്രദേശങ്ങളിലാണ് താത്കാലിക ആശുപത്രി സൗകര്യം ആരംഭിക്കുക. പകർച്ചവ്യാധികൾ വെല്ലുവിളിയാകുന്ന സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാനാണ് നിര്‍ദ്ദേശം. 0495 2376100, 0495 2376063 എന്നിവയാണ് കണ്‍ട്രോള്‍ റൂം നമ്പറുകള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.