ബോണസും ഉത്സവബത്തയും ഇല്ല; കെഎസ്ആർടിസിയിൽ വീണ്ടും പ്രതിസന്ധി

പ്രളയത്തിന് ശേഷം കെഎസ്ആർടിസി ബസിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞു

ksrtc

തിരുവനന്തപുരം:  സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് കെഎസ്ആര്‍ടിസി 25 ശതമാനം സര്‍വ്വീസുകള്‍ വെട്ടിക്കുറക്കാൻ തീരുമാനിച്ചു. ജീവനക്കാര്‍ക്ക് ബോണസോ ഉത്സവബത്തയോ  നിലവിലെ സാഹചര്യത്തിൽ കൊടുക്കാനാകില്ലെന്ന് കോർപ്പറേഷൻ എംഡി ടോമിന്‍ തച്ചങ്കരി അറിയിച്ചു.

ടയര്‍ കമ്പനികള്‍ക്ക് 22 കോടി രൂപയും  ഇന്ധന കുടിശ്ശിക ഇനത്തിൽ 185 കോടി രൂപയും പെട്രോളിയം കമ്പനികള്‍ക്ക് കൊടുക്കാനുണ്ട്. സ്പെയര്‍ പാര്‍ട്സുകള്‍ വാങ്ങാനാകാതെ ബസുകളുടെ അറ്റകുറ്റപ്പണികൾ താറുമാറായ സ്ഥിതിയാണ്. ജീവനക്കാരുടെ മെഡിക്കല്‍ റീ ഇംപേഴ്സ്മെന്‍റ് പോലും കൊടുക്കാനാകാത്ത സ്ഥിതിയാണ് ഇപ്പോഴെന്നും തച്ചങ്കരി പറഞ്ഞു.

പ്രളയത്തിന് ശേഷം കെഎസ്ആർടിസി ബസിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞു. ഇതോടെ വരുമാനത്തിലും പാതിയോളം കുറവ് വന്നുവെന്നാണ് തച്ചങ്കരി വിശദീകരിച്ചത്. ഇതോടെയാണ് ചെലവു ചുരുക്കാന്‍ സര്‍വ്വീസുകള്‍ വെട്ടിക്കുറക്കുന്നത്.

ശമ്പളവും ബോണസും നല്‍കാന്‍ 90 കോടി രൂപ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചത് 20 കോടി മാത്രമാണ്. ഈ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസോ ഉത്സവബത്തയോ കൊടുക്കാനാകാത്ത സ്ഥിതിയാണ്. ശമ്പളം മാത്രം  ഓണത്തിന് മുന്‍പ് നല്‍കും. കൂടുതല്‍ സഹായമില്ലാതെ കെഎസ്ആര്‍ടിസിക്ക് പിടിച്ചു നില്‍ക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി എംഡി ടോമിന്‍ തച്ചങ്കേരി സര്‍ക്കാരിന് കത്ത് നല്‍കി.

Web Title: Kerala floods ksrtc to cut 25 services

Next Story
പരസഹായം വേണ്ടേ വേണ്ട: യുഎഇയുടെ 700 കോടി വാങ്ങില്ലെന്ന് ഉറപ്പിച്ച് കേന്ദ്രംkerala floods : road in kattappana
The moderation of comments is automated and not cleared manually by malayalam.indianexpress.com