scorecardresearch
Latest News

Kerala Floods: കെ.ആര്‍.മീരയുടെ നോവലിന്റെ റോയല്‍റ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

Kerala Floods:’സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’യുടെ ഒരു പതിപ്പിന്റെ റോയല്‍റ്റി മുഴുവനായും ദുരിതാശ്വാസ നിധിയിലേക്ക് നൽകും.

KR Meera

Kerala Floods: കോട്ടയം: സമീപകാലത്തെ ഏറ്റവും വലിയ ദുരന്തത്തിലൂടെ കേരളം കടന്നുപോകുമ്പോള്‍ കൈത്താങ്ങാകാന്‍ എഴുത്തുകാരും. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരി കെ.ആര്‍.മീര തന്റെ പുതിയ നോവലിന്റെ റോയല്‍റ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചു.

‘ഏറ്റവും പുതിയ നോവലായ ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’യുടെ ഒരു പതിപ്പിന്റെ റോയല്‍റ്റി മുഴുവനായും മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചു,’ എന്ന് കെ.ആർ.മീര ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോടു പറഞ്ഞു. ഇങ്ങനെ ഒരു ആശയവുമായി മീര തന്നെയാണ് തങ്ങളെ സമീപിച്ചതെന്ന് ഡിസി ബുക്‌സ് അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ പുസ്തകത്തിന്റെ റോയല്‍റ്റിയുടെ ഒരു വിഹിതം നല്‍കാമെന്ന് കൂടുതല്‍ എഴുത്തുകാര്‍ അറിയിച്ചിട്ടുണ്ടെന്നും ഡിസി വ്യക്തമാക്കി.

 

Kerala Floods: അവാർഡ് തുക മുഴുവനും സർക്കാരിന്റെ ദുരിതാശ്വനിധിക്ക് നൽകി ചിത്രകാരൻ

നിരവധി എഴുത്തുകാരും ഡിസി ബുക്‌സും ചേര്‍ന്ന് ഇതിനോടകം അഞ്ചു ലക്ഷം രൂപ സമാഹരിച്ചു കഴിഞ്ഞു. വരും ദിവസങ്ങളില്‍ ഇതിനായി മുന്നോട്ടുവരാന്‍ കൂടുതല്‍ എഴുത്തുകാര്‍ താത്പര്യമറിയിച്ചിട്ടുണ്ടെന്നും കേരളത്തിനായി തങ്ങളാല്‍ കഴിയുന്ന സഹായം നല്‍കുമെന്നും ഡിസി വ്യക്തമാക്കി.

ജെ.സി.ഡാനിയേല്‍ പുരസ്‌കാരത്തില്‍ നിന്നും ഒരു ലക്ഷം രൂപ നല്‍കി ശ്രീകുമാരന്‍ തമ്പി, കേരളത്തെ കൈവിടാതെ തമിഴ് സിനിമാ ലോകവും

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala floods kerala rains kr meera sooryane aninja oru stree malayalam writers

Best of Express