കഴിഞ്ഞ പ്രളയത്തിൽ കേരളത്തിന്റെ ഏറ്റവും വലിയ ദുഃഖങ്ങളിൽ ഒന്നായിരുന്നു ചേന്ദമംഗലം കൈത്തറി മേഖല. കുത്തിയൊലിച്ചു വന്ന പേമാരിയിൽ എല്ലാം നഷ്ടപ്പെട്ടെങ്കിലും പിന്നീടങ്ങോട്ട് ചേന്ദമംഗലത്തിന്റെ കൂടി അതിജീവനത്തിനായി, വ്യക്തമായി പറഞ്ഞാൽ ചേന്ദമംഗലത്തു നിന്നും കുറച്ചു ദൂരെയുള്ള കുര്യാപ്പിള്ളി കൈത്തറി സൊസൈറ്റിയിലെ സ്ത്രീ നെയ്ത്തുകാരുടെ അതിജീവനത്തിനായി കേരളം ഒന്നിച്ചു.

കഴിഞ്ഞ തവണ കേരളം നൽകിയ സ്നേഹവും കരുതലും തിരിച്ചു നൽകുകയാണ് ഇത്തവണ ചേന്ദമംഗലം. കഴിഞ്ഞവർഷം ഇതേസമയം കേരളത്തേയും, ചേന്ദമംഗലത്തേയും ആകെ തകർത്തു കളഞ്ഞ പ്രളയത്തിൽ തങ്ങൾക്ക് കൈത്താങ്ങായി വന്ന ഗോപാൽജി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാനായി സാധന സാമഗ്രികളുമായി പുറപ്പെടുന്ന ട്രക്കിലേക്ക് കൈത്തറി തുണിത്തരങ്ങൾ നൽകി മാതൃകയായി ചേന്ദമംഗലം 3428 കൈത്തറി സംഘം.

Chendamangalam, ചേന്ദമംഗലം, Kerala Rains, കേരളത്തിൽ മഴ, Kerala Floods, കേരളം പ്രളയത്തിൽ, Handloom, കൈത്തറി, Manju Warrier, മഞ്ജു വാര്യർ, Women weavers, സ്ത്രീ നെയ്ത്തുകാർ, Kerala Flood, പ്രളയം, survival, അതിജീവനം, iemalayalam, ഐഇ മലയാളം

കഴിഞ്ഞവർഷം പ്രളയബാധിതരെ സഹായിക്കാൻ നിരന്തരം പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഗോപാൽജി ഫൗണ്ടേഷൻ അംഗങ്ങൾ, പ്രളയത്തിനുശേഷം ആകെ തകർന്നടിഞ്ഞ ചേന്ദമംഗലം കൈത്തറിയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റവും ആദ്യം സഹായഹസ്തവുമായി കൂടെ നിൽക്കാൻ ഓടിയെത്തിയത് ഗോപാൽജി ഫൗണ്ടേഷനും അതിൻറെ സഹകാരികളും ആയിരുന്നു എന്ന് സംഘം പ്രസിഡണ്ട് ബേബി പറഞ്ഞു.

ഇത്തവണ വയനാട്ടിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനായി ഗോപാൽജി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർ സംഘടിക്കുന്നുണ്ട് എന്നറിഞ്ഞ് സംഘം പ്രസിഡൻറ് ബേബി ഗോപാൽജി ഫൗണ്ടേഷൻ അംഗങ്ങളെ അങ്ങോട്ട് സമീപിക്കുകയും തങ്ങളാൽ കഴിയുന്ന സഹായം ഏതുനിമിഷവും നൽകാൻ തയ്യാറാണെന്ന് അറിയിക്കുകയുമായിരുന്നു. ഇതിനെ തുടർന്ന് ഫൗണ്ടേഷൻ അംഗങ്ങളായ സുമേഷ് പത്മൻ, ഗോപാൽജി ഫൗണ്ടേഷൻ അംഗങ്ങളായ പ്രമോദ് ശങ്കർ, എം.എം.നാസർ എന്നിവർ സംഘത്തിൽ എത്തുകയും സംഘം നൽകിയ തുണിത്തരങ്ങളുടെ കിറ്റ് ഏറ്റുവാങ്ങുകയും ചെയ്തു. മാതൃകാപരമായ ഈ പ്രവർത്തനം കൂടുതൽ ദുരിത ബാധിതരെ സഹായിക്കാനായി ഉണർവേകുന്ന ഒന്നാണെന്ന് ഫൗണ്ടേഷൻ അംഗങ്ങൾ പറഞ്ഞു.

Read More: അതിജീവനത്തിന്റെ നിറങ്ങള്‍ ചാലിച്ച ചേന്ദമംഗലം ദുപ്പട്ട

പ്രളയത്തിന് ശേഷം തങ്ങളുടെ തൊഴിലിലേക്കു ആദ്യം തിരിച്ചു വന്ന നെയ്ത്തുകാർ എന്നതിനപ്പുറം ചേന്ദമംഗലം കൈത്തറി ഉത്‌പന്നങ്ങളുടെ കൂട്ടത്തിലേക്കു പുതിയ മൂല്യ വർധിത ഉത്‌പന്നങ്ങൾ, ചേന്ദമംഗലം ദുപ്പട്ട, ട്രെൻഡി സാരികള്‍, എന്നിവ നൽകി കൊണ്ട് അവർ തങ്ങളുടെ അതിജീവനത്തിനു പുതിയൊരു അർത്ഥം നല്കാൻ ശ്രമിക്കുകയാണ്.

സ്വതവേ തുച്ഛമായ വരുമാനത്തിൽ ജോലി ചെയ്യുന്ന ചേന്ദമംഗലത്തെ കൈത്തറി തൊഴിലാളികൾക്ക് പ്രളയം നൽകിയ ആഘാതം അതിഭീകരമായിരുന്നു. സ്ത്രീ നെയ്ത്തുകാരുടെ സൊസൈറ്റി, വരുമാനം തീരെ തുച്ഛം. അറുനൂറിനു മുകളിൽ നെയ്ത്തുകാർ ഉണ്ടായിരുന്നിടത്തു ഇന്ന് അറുപതു പേര് പോലും ഇല്ല, മുഴു സമയ നെയ്ത്തുകാർ അതിലും കുറവ്. അവരോ നാല്പത്തഞ്ചു-അമ്പതു വയസിനു മുകളിൽ പ്രായമുള്ളവർ, പലരും വിധവകളും പ്രായാധിക്യമുള്ളവരും. വേറെ പണിക്കൊന്നും പോകാൻ സാഹചര്യമില്ലാത്തവർ. അതിനാൽ വരുമാനം തുച്ഛമായിട്ടും നെയ്തു തുടരാൻ വിധിക്കപെട്ട കുറേ മനുഷ്യർ.

വൈകിയാണ് സഹായം എത്തിയതെങ്കിലും പ്രളയത്തിന് ശേഷം വീടുകളിൽ ആദ്യം നെയ്ത്ത് തുടങ്ങിയത് കുര്യാപ്പിള്ളി സൊസൈറ്റിയിലെ സ്ത്രീകൾ ആണ്. നെയ്ത്ത് അവർക്കു ഉപജീവനമാണ്. ഇവരുടെ ഏറ്റവും പുതിയ ഉത്പന്നമായ ദുപ്പട്ടയും സാരികളും സിനിമാതാരം മഞ്ജു വാര്യരാണ് ആദ്യ വില്പന നടത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.