പ്രളയത്തിനിടെ ജര്‍മ്മനി സന്ദര്‍ശിച്ച കെ രാജുവിനെ പരസ്യമായി ശാസിച്ച് സിപിഐ

സംഭവത്തില്‍ രാജുവിനോട് വിശദീകരണം ചോദിച്ച ശേഷമാണ് സിപിഐ പരസ്യ ശാസന നടത്തിയത്

Kanam Rajendran,കാനം രാജേന്ദ്രന്‍, AK Balan,എകെ ബാലന്‍, Cartoon Controversy,കാർട്ടൂണ്‍ വിവാദം, Franco Bishop,ബിഷപ്പ് ഫ്രാങ്കോ, ie malayalam,

തിരുവനന്തപുരം: കേരളത്തിൽ വലിയ ദുരന്തമുണ്ടായപ്പോൾ വിദേശയാത്ര നടത്തിയ മന്ത്രി കെ രാജുവിനെ പരസ്യമായി ശാസിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ദുരന്തമുണ്ടായപ്പോൾ യാത്ര നടത്തിയത് അനുചിതമാണെന്ന് കാനം പറഞ്ഞു. മതിയായ അനുമതി വാങ്ങിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ യാത്രയെങ്കിലും സാഹചര്യം മനസിലാക്കി അദ്ദേഹം പ്രവർത്തിക്കണമായിരുന്നുവെന്നും കാനം പറഞ്ഞു. ഇന്ന് ചേർന്ന സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തില്‍ രാജുവിനോട് വിശദീകരണം ചോദിച്ച ശേഷമാണ് സിപിഐ പരസ്യ ശാസന നടത്തിയത്. ‘രാജുവിന്റെ നടപടിയുടെ പേരില്‍ പാര്‍ട്ടിയുടെ ഭരണഘടന അനുസരിച്ച് പരസ്യ ശാസന നടത്താനാണ് തീരുമാനിച്ചത്. അദ്ദേഹത്തിന്റെ വിശദീകരണത്തിന് ശേഷമാണ് ഈ നടപടി. ഇനി ഇത്തരത്തിലുളള അനൗചിത്യായ നടപടികള്‍ ഉണ്ടാവരുതെന്നും താക്കീത് നല്‍കിയിട്ടുണ്ട്’, കാനം വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala floods kanam rajendran censure k raju over visiting germany during flood

Next Story
വിദേശ സഹായം വാങ്ങുന്നത് ഇന്ത്യക്ക് അഭിമാനകരമല്ല: മെട്രോമാൻ ഇ.ശ്രീധരൻMetro man, Metro man of India, E Sreedharan, Jammu Kashmir transit systems " />
The moderation of comments is automated and not cleared manually by malayalam.indianexpress.com