/indian-express-malayalam/media/media_files/uploads/2018/08/raju-cats.jpg)
തിരുവനന്തപുരം: ജര്‍മ്മനിയിലായിരുന്ന വനം വകുപ്പ് മന്ത്രി കെ.രാജു സംസ്ഥാനത്ത് തിരികെയെത്തി. വൈകിട്ട് ആറുമണിയോടെയാണ് അദ്ദേഹം മടങ്ങിയെത്തിയത്. കേരളം പ്രളയ ദുരിതത്തില്‍ വലയുമ്പോള്‍ ജര്‍മ്മനിയിലേക്ക് പറന്ന രാജുവിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തെ സിപിഐ തിരികെ വിളിക്കുകയായിരുന്നു.
എന്നാല്‍ താന്‍ ജര്‍മ്മനിയിലേക്ക് പോകുമ്പോള്‍ കേരളത്തില്‍ വലിയ തോതിലുള്ള മഴയുണ്ടായിരുന്നില്ലെന്നാണ് മന്ത്രി നല്‍കിയ വിശദീകരണം. പാര്‍ട്ടിയുടെ അനുമതിയോടെയാണ് പോയതെന്നും പോകുന്നതിനെ കുറിച്ച് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം താന്‍ രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കോട്ടയത്തിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു കെ.രാജു. ജര്‍മ്മനിയില്‍ ലോക മലയാളി ഫെഡറേഷന്റെ പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു മന്ത്രി പോയത്. അതേസമയം, താന്‍ പോയതില്‍ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു. ഓഗസ്റ്റ് 16നായിരുന്നു മന്ത്രി വിദേശത്തേക്ക് പോയത്. അന്ന് കേരളം പ്രളയത്തെ നേരിടുകയായിരുന്നു.
മന്ത്രിയുടെ വിദേശ യാത്രയെ വിമര്‍ശിച്ച് പ്രതിപക്ഷവും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു. മന്ത്രിക്കെതിരെ നടപടി വേണോ എന്നത് പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും കാനം പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us