Kerala Flood: നേട്ടങ്ങളുടെ പട്ടിക കൊണ്ട് ലോകരാഷ്ട്രങ്ങൾക്കൊപ്പം തല ​ഉയർത്തി ലോക ശ്രദ്ധ പിടിച്ച്ചുപറ്റിയ കേരളത്തിന്റെ ദുരന്തകാലവും റിപ്പോര്‍ട്ട്‌ ചെയ്ത് രാജ്യാന്തര മാധ്യമങ്ങൾ.  കേരളം നേരിടുന്ന പ്രകൃതി ദുരന്തത്തെ കുറിച്ചും അതു വഴി കേരളത്തിനുണ്ടായ പ്രതിസന്ധികളെ കുറിച്ചും അവർ ലോകത്തെ അറിയിക്കുന്നു. അമേരിക്ക,​ഇംഗ്ലണ്ട്, ചൈന, ഗൾഫ് മേഖലകളിലെ വിവിധ അച്ചടി, ദൃശ്യ, ഓൺലൈൻ മാധ്യമങ്ങൾ കേരളം നേരിടുന്ന ദുരന്തത്തിന്റെ ആഴത്തെ കുറിച്ചും അതിനെ കേരളം നേരിടുന്നതിനെ കുറിച്ചും ലോകത്തിന് മുന്നിൽ​ പറയുകയാണ്.

 

നൂറ് കോടി യു എസ് ഡോളറിന്റെ നഷ്ടമാണ് പ്രകൃതി ദുരന്തം ഒരാഴ്ച പിന്നിടുമ്പോൾ കേരളത്തിന് ഉണ്ടായതെന്ന് സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു. ലോക പ്രശസ്തമായ വാഷിങ്ടൺ പോസ്റ്റ്, ദ് ഗാർഡിയൻ, അൽ ജസീറ, സ്കൈ ന്യൂസ്, സൗത്ത് ചൈന മോണിങ് പോസ്റ്റ് എന്നീ മാധ്യമങ്ങളും കേരളത്തിന്റെ ദുരന്തത്തെ കുറിച്ച് ലോകത്തെ അറിയിച്ചിട്ടുണ്ട്.

 

കേരളത്തിലെ ദുരന്തത്തെ കുറിച്ചും മരണ നിരക്കിനെ കുറിച്ചുമെല്ലാം ഈ മാധ്യമങ്ങൾ ലോകത്തെ അറിയിക്കുന്നു. ലോക ടൂറിസം ഭൂപടത്തിലെ കേരളത്തിലെ സ്ഥാനവും ആരോഗ്യം വിദ്യാഭ്യാസം, സാമൂഹിക അവസ്ഥ തുടങ്ങി പല കാര്യങ്ങൾ കൊണ്ടും ലോക ശ്രദ്ധ നേടിയ കേരളത്തെ കുറിച്ച് ലോക മാധ്യമങ്ങൾ നിരവധി തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് കേരളം നേരിടുന്ന ഈ ദുരന്തത്തെ കുറിച്ചും മാധ്യമങ്ങൾ ലോക ശ്രദ്ധയിലേയ്ക്ക് കൊണ്ടു വന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ