scorecardresearch

Kerala Rains Floods Weather: മഴയുടെ ശക്തി കുറയുന്നു, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Rains Floods Weather Live Updates: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഓഗസ്റ്റ് 14 വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയില്ല

Kerala Rains Floods Weather Live Updates: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഓഗസ്റ്റ് 14 വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയില്ല

author-image
WebDesk
New Update
Kerala weather, കാലാവസ്ഥ, Kerala weather report, 2020 july 08, weather today, rain today, കേരളത്തിലെ കാലാവസ്ഥ, weather thiruvananthapuram, കാലാവസ്ഥ തിരുവനന്തപുരം, weather kochi, കാലാവസ്ഥ കൊച്ചി, weather palakkad, കാലാവസ്ഥ പാലക്കാട്, weather kozhikode, കാലാവസ്ഥ കോഴിക്കോട്, weather thrissur, കാലാവസ്ഥ തൃശൂർ, ie malayalam, ഐഇ മലയാളം, tomorrow weather

കേരളത്തിൽ മഴയുടെ ശക്തി കുറയുന്നു

Kerala Rains Floods Weather Live Updates: തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് നാല് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മറ്റ് ജില്ലകളിലൊന്നും മഴയുടെ മുന്നറിയിപ്പില്ല.

Advertisment

എന്നാല്‍, കേരള തീരത്ത് കാറ്റിന്‍റെ വേഗം 40 മുതൽ 50 കിലോ മീറ്റർ വരെയാകാനും തിരമാലകള്‍ നാല് മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. ഇതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഓഗസ്റ്റ് 14 വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയില്ല. എന്നാൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു. കോഴിക്കോട്, പാലക്കാട്, വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം , തൃശൂർ എന്നി ജില്ലകൾ വെള്ളപ്പൊക്ക ബാധിതമാണെന്നും പെരിയാർ അടക്കമുള്ള നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം തുടരുമെന്നും കമ്മീഷൻ അറിയിച്ചു.

Live Blog

Kerala Rains Floods Weather : കേരളത്തിൽ ശക്തമായ മഴ, വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ട്, പ്രളയമുന്നറിയിപ്പ്

Advertisment














Highlights

    18:24 (IST)11 Aug 2020

    കാലവർഷം; കോഴിക്കോട് ജില്ലയിൽ 9.34 കോടി രൂപയുടെ കാർഷിക നഷ്ടം; ദുരിതാശ്വാസ ക്യാമ്പുകൾ കുറഞ്ഞു

    ശക്തമായ മഴയിലും കാറ്റിലും കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക കൃഷിനാശമാണുണ്ടായത്. ആഗസ്ത് ഒന്നു മുതൽ പത്തുവരെയുണ്ടായ മഴയിലും കാറ്റിലും ജില്ലയിൽ 9.34 കോടി രൂപയുടെ കാർഷിക നഷ്ടമുണ്ടായി. വാഴകൃഷിയെയാണ് കാലവർഷം കൂടുതലായി ബാധിച്ചത്. കുലച്ച 66347 വാഴകളും 44688 സാധാരണ വാഴകളും നശിച്ചു. ടാപ്പിങ് നടത്തുന്ന 3394 റബ്ബർ മരങ്ങളും അല്ലാത്ത 1502 എണ്ണവും അടക്കയുള്ള 3974 കവുങ്ങുകളും ഇല്ലാത്ത 1385 എണ്ണവും കാലവർഷത്തിൽ നശിച്ചു.  തെങ്ങ്, ഇഞ്ചി, മഞ്ഞൾ, റബ്ബർ, കുരുമുളക്, കപ്പ എന്നിവയെയും കാലവർഷം ബാധിച്ചു.ജില്ലയിലെ 8965 കർഷകർക്കാണ് നാശനഷ്ടമുണ്ടായത്

    18:15 (IST)11 Aug 2020

    പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 52 ആയി. 3 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു.

    മൂന്നാർ പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 52 ആയി. ഇന്നലെ നടത്തിയ തിരച്ചിലിൽ  3 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു.ചെല്ലദുരൈ (55), രേഖ (27),രാജയ്യ (55)എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി ദുരന്തത്തിൽ അകപ്പെട്ട 18 പേരെ കൂടി കണ്ടെത്താനുണ്ട്.

    17:43 (IST)11 Aug 2020

    കാലവര്‍ഷത്തില്‍ തകര്‍ന്നത് 1209 വീടുകള്‍

    വയനാട് ജില്ലയില്‍ കാലവര്‍ഷത്തില്‍ തകര്‍ന്ന വീടുകളുടെ കണക്കെടുപ്പ് പുരോഗമിക്കുന്നു. ഇതുവരെ ലഭ്യമായ കണക്കുകള്‍ പ്രകാരം 1209 വീടുകളാണ് ശക്തമായ കാറ്റിലും മഴയിലും വെള്ളപ്പൊക്കത്തിലും തകര്‍ന്നത്. 42 വീടുകള്‍ പൂര്‍ണമായും 1167 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വൈത്തിരി താലൂക്കില്‍ മാത്രം 39 വീടുകള്‍ പൂര്‍ണമായും 1009 വീടുകള്‍ ഭാഗികമായും നശിച്ചു. ഏറ്റവും കൂടുതല്‍ വീടുകള്‍ തകര്‍ന്നത് ഇവിടെയാണ്. ബത്തേരി താലൂക്കില്‍ ഒരു വീടും മാനന്തവാടിയില്‍ രണ്ടു വീടുകളുമണ് പൂര്‍ണമായി തകര്‍ന്നത്. ബത്തേരിയില്‍ 35 ഉം മാനന്തവാടിയില്‍ 123 ഉം വീടുകള്‍ ഭാഗിക നാശം സംഭവിച്ചു.

    15:50 (IST)11 Aug 2020

    കാലവർഷം ദുർബലം; സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

    കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം ദുർബലമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്ത് മഴ കഴിഞ്ഞ 24 മണിക്കൂറിൽ കുറവായിരുന്നു. ലക്ഷദ്വീപിന്റെ ചില പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴ ലഭിച്ചു. കണ്ണൂർ ജില്ലയിലെ ഇരിക്കൂരും കാസർഗോഡ് ജില്ലയിലെ കുഡുലുവിലുമാണ് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്, അഞ്ച് സെന്റിമീറ്റർ. ഹരിപ്പാട് നാല് സെന്റിമീറ്ററും വർക്കല, മൂന്നാർ, മൈലാടുംപാറ, തളിപറമ്പ, ഹോസ്ദുർഗ് എന്നിവിടങ്ങളിൽ മൂന്ന് സെന്റിമീറ്റർ മഴയും ലഭിച്ചു.

    15:50 (IST)11 Aug 2020

    കാലവർഷം ദുർബലം; സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

    കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം ദുർബലമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്ത് മഴ കഴിഞ്ഞ 24 മണിക്കൂറിൽ കുറവായിരുന്നു. ലക്ഷദ്വീപിന്റെ ചില പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴ ലഭിച്ചു. കണ്ണൂർ ജില്ലയിലെ ഇരിക്കൂരും കാസർഗോഡ് ജില്ലയിലെ കുഡുലുവിലുമാണ് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്, അഞ്ച് സെന്റിമീറ്റർ. ഹരിപ്പാട് നാല് സെന്റിമീറ്ററും വർക്കല, മൂന്നാർ, മൈലാടുംപാറ, തളിപറമ്പ, ഹോസ്ദുർഗ് എന്നിവിടങ്ങളിൽ മൂന്ന് സെന്റിമീറ്റർ മഴയും ലഭിച്ചു.

    15:16 (IST)11 Aug 2020

    ഉയർന്ന തിരമാല സാധ്യത മുന്നറിയിപ്പ്

    11/08/2020 രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 3 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (INCOIS) അറിയിച്ചു. തീരദേശവാസികൾ ജാഗ്രത പാലിക്കണം.

    മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം etc) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.

    15:16 (IST)11 Aug 2020

    അണക്കെട്ടുകളിൽ

    12:54 (IST)11 Aug 2020

    പെട്ടിമുടിയിൽ മരണം 52 ആയി; ഇനി കണ്ടെത്തേണ്ടത് 18 പേരെ

    രാജമല പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 52 ആയി. ഇനി 18 പേരെ കൂടി കണ്ടെത്താനുണ്ട്. കണ്ടെത്താനുള്ളവരിൽ​ അധികവും കുട്ടികളാണ്. പുഴയിൽ ഇന്ന് മൂന്ന് മൃതദേഹം കൂടി കണ്ടെടുത്തത്. ഇന്നലേയും പുഴകൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും തിരച്ചിൽ നടന്നത്. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തുനിന്ന് പല മൃതദേഹങ്ങളും ഒഴുകിപോയിട്ടുണ്ട്. അതിനാലാണ് പുഴകളും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തുന്നത്. പെട്ടിമുടി പുഴ കേന്ദ്രീകരിച്ചുള്ള തിരച്ചിലിലാണ് ആറ് മൃതദേഹം ലഭിച്ചത്. പുഴയിൽ ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്.

    11:02 (IST)11 Aug 2020

    മലങ്കര ഡാമിലെ ജലനിരപ്പ്

    Malankara Dam
    11.08.2020
    8.00 AM
    MWL- +43.00m
    FRL - +42.00m
    Spillway crest level-+36.90m
    Dead storage-27.00Mm3
    Gross storage at FRL- 37.00 Mm3
    Present Water Level- 39.10m
    Storage - 27.20Mm3
    Live storage-0.20Mm3
    Inflow - 115.153m3/sec
    Total outflow-126.264m3/sec
    Canal release-Nil
    Spillway release- 108.264m3/sec
    Power discharge-MSHEP(KSEB)- 18.00m3/sec.
    Rain fall(Last 24 hours )- mm

    11:02 (IST)11 Aug 2020

    വിവിധ ഡാമുകളിലെ ജല നിരപ്പ്

    11.08.2020- 07:00 am- Level 136.75ft- Inflow  average 2130c/s- Discharge 2130c/s

    Date : 11-08-2020
    Water level : 252.00 M
    Rain fall up to 7AM : 16 mm
    Present Gross Storage : 4.92 MCM
    % of Gross Storage : 91.96 %
    Inflow : 25.9565 MCM
    Spill at 7am: 175.97 m3/sec
    Spilled/day : 17.06 MCM
    P.H Discharge/day: 8.8965 MCM
    Generation per day : 4.096 MU
    Pre.Year Water level : 252.00 M
    pre.year gross storage : 4.92 MCM ( 91.96 %)

    08:57 (IST)11 Aug 2020

    രാജമലയിൽ അഞ്ചാം ദിനവും തിരച്ചിൽ തുടരും; കണ്ടെത്തേണ്ടത് 21 പേരെ

    രാജമല പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹം കണ്ടെത്താൻ ഇന്നും തിരച്ചിൽ തുടരുന്നു. മൂന്ന് കുട്ടികളടക്കം ആറുപേരുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച കണ്ടെടുത്തിരുന്നു. ഇനി 21 പേരെ കൂടിയാണ് കണ്ടെത്താനുള്ളത്. നിലവിൽ മരണ സംഖ്യ 49 ആയി. കണ്ടെത്താനുള്ളവരിൽ​ അധികവും കുട്ടികളാണ്. പുഴകൾ കേന്ദ്രീകരിച്ചാണ് ഇന്നലെ പ്രധാനമായും തിരച്ചിൽ നടന്നത്. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തുനിന്ന് പല മൃതദേഹങ്ങളും ഒഴുകിപോയിട്ടുണ്ട്. അതിനാലാണ് പുഴകളും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തുന്നത്. പെട്ടിമുടി പുഴ കേന്ദ്രീകരിച്ചുള്ള തിരച്ചിലിലാണ് ആറ് മൃതദേഹം ലഭിച്ചത്. പുഴയിൽ നിന്ന് ഇതുവരെ 12 മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. പുഴയിൽ ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്. Read More

    08:36 (IST)11 Aug 2020

    ഇടുക്കി ജില്ലയിലെ‌‌ വിവിധ ഡാമുകളിലെ ജലനിരപ്പ് 11.08.2020 @ 07:00 AM

    നിലവിൽ ജലം പുറത്തേക്ക് വിടുന്നതിന്റെ അളവ് താഴെപ്പറയുന്ന പ്രകാരമാണ്‌.

    മലങ്കര - 108.834 m3/sec
    കല്ലാർകുട്ടി - 120 m3/sec
    ലോവർ പെരിയാർ - 175.97 m3/sec
    പൊൻമുടി - 0.24 MCM
    ഇരട്ടയാർ - 5 cumecs
    കല്ലാർ - 5 cumecs 

    07:07 (IST)11 Aug 2020

    വെള്ളപ്പൊക്ക മുന്നറിയിപ്പ് തുടരും

    വെള്ളപ്പൊക്ക മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു. കോഴിക്കോട്, പാലക്കാട്, വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം , തൃശൂർ എന്നി ജില്ലകൾ വെള്ളപ്പൊക്ക ബാധിതമാണെന്നും പെരിയാർ അടക്കമുള്ള നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം തുടരുമെന്നും കമ്മീഷൻ അറിയിച്ചു.

    07:07 (IST)11 Aug 2020

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

    കേരള തീരത്ത് കാറ്റിന്‍റെ വേഗം 40 മുതൽ 50 കിലോ മീറ്റർ വരെയാകാനും തിരമാലകള്‍ നാല് മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. ഇതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

    07:05 (IST)11 Aug 2020

    മഴയുടെ ശക്തി കുറയുന്നു

    സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് നാല് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മറ്റ് ജില്ലകളിലൊന്നും മഴയുടെ മുന്നറിയിപ്പില്ല. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഓഗസ്റ്റ് 14 വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയില്ല.

    Kerala Rains Floods Weather Live Updates: കേരളത്തിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. മുല്ലപ്പെരിയാറിൽ ഇന്ന് വൈകിട്ടോടെ ജലനിരപ്പ് 136.60 അടിയായി. എന്നാൽ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞത് ആശ്വാസമാണ്. വരും ദിവസങ്ങളിൽ മഴ കുറയുമെന്ന കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുമുണ്ട്. ഈ മാസം ആകെ കിട്ടേണ്ട മഴയിൽ ഇതിനോടകം തന്നെ കൂടുതൽ മഴ സംസ്ഥാനത്ത് രേഖപ്പെടുത്തി. സാധാരണ ഓഗസ്റ്റ് മാസം 427 മിമി മഴയാണ് സംസ്ഥാനത്ത് ലഭിക്കുന്നത്. എന്നാൽ കേരളത്തിൽ ഓഗസ്റ്റ് പത്ത് വരെ 476 മിമി മഴ ലഭിച്ചു.
    Kerala Floods Kerala Weather Heavy Rain

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: