/indian-express-malayalam/media/media_files/uploads/2018/08/Mullaperiyar-Dam-2.jpg)
Kerala Rains Floods Weather Live Updates: തിരുവനന്തപുരം: കേരളത്തിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. മുല്ലപ്പെരിയാറിൽ ഇന്ന് വൈകിട്ടോടെ ജലനിരപ്പ് 136.60 അടിയായി. എന്നാൽ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞത് ആശ്വാസമാണ്. വരും ദിവസങ്ങളിൽ മഴ കുറയുമെന്ന കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുമുണ്ട്.
ഈ മാസം ആകെ കിട്ടേണ്ട മഴയിൽ ഇതിനോടകം തന്നെ കൂടുതൽ മഴ സംസ്ഥാനത്ത് രേഖപ്പെടുത്തി. സാധാരണ ഓഗസ്റ്റ് മാസം 427 മിമി മഴയാണ് സംസ്ഥാനത്ത് ലഭിക്കുന്നത്. എന്നാൽ കേരളത്തിൽ ഓഗസ്റ്റ് പത്ത് വരെ 476 മിമി മഴ ലഭിച്ചു.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് എട്ട് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസർഗോഡ് എന്നീ ഡില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
കേരളത്തിൽ അടുത്ത ദിവസങ്ങളിൽ പൊതുവെ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച മലയോര മേഖലയിൽ ശക്തമായ മഴ ലഭിച്ചാൽ തന്നെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്. ആയതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച മലയോര മേഖലയിൽ ജാഗ്രത തുടരാൻ പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.
Read Also: രാജമല ദുരന്തം: തെരച്ചിലിന് പൊലീസ് നായയും, ലില്ലി കണ്ടെത്തിയത് മൂന്ന് മൃതദേഹങ്ങൾ
Live Blog
Kerala Rains Floods Weather : കേരളത്തിൽ ശക്തമായ മഴ, വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ട്, പ്രളയമുന്നറിയിപ്പ്
/indian-express-malayalam/media/media_files/uploads/2020/08/Kerala-flood-idukki.jpg)
കാലവർഷം ശക്തിപ്രാപിച്ചതോടെ മലയോര ജില്ലയായ ഇടുക്കിയിൽ വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലെ ശാന്തിപാലം ഒലിച്ചുപോയി. വണ്ടൻമേട്ടി ൽ രണ്ടിടത്ത് ഉരുൾപ്പൊട്ടി 20 ഏക്കർ ഭൂമി ഒലിച്ചുപോയി. പത്ത് വീടുകളും നശിച്ചു. കട്ടപ്പനയാറിന്റെ ഉത്ഭവ കേന്ദ്രമായ ചെകുത്താൻമലയിൽ ഉരുൾപ്പൊട്ടി വ്യാപകമായി ഏലംകൃഷി നശിച്ചു. ജില്ലയിൽ 21 ദുരിതാശ്വാസ ക്യാമ്പുകളിലായി 506 ആളുകൾ മാറിതാമസിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights
വീടുകള്‍ പൂര്‍ണമായി തകര്‍ന്നവ-2
ഭാഗികമായി തകര്‍ന്നവ-107
നഷ്ടം-1.15 കോടി രൂപ.കൃഷി- 1500.68 ഹെക്ടര്‍
നഷ്ടം- 35.51 കോടി
വൈദ്യുതി വിതരണം- 12.77 ലക്ഷം
പൊതുമരാമത്ത് റോഡുകള്‍-5.31 കോടി
ചെറുകിട ജലസേചനം - 1.2 കോടി
ഗ്രാമീണ റോഡുകള്‍-2.72 കോടി
കലുങ്കുകള്‍-5.5 ലക്ഷം
ആകെ-46.06 കോടി രൂപ
പമ്പാ ഡാമിന്റെ ആറു ഷട്ടറുകളും വൈകീട്ട് 6.30 ന് അടച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് അറിയിച്ചു. പമ്പ ഡാമിലെ ജലനിരപ്പ് 981.77 മീറ്ററില്‍ എത്തിയതിനാലും ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറവായതിനാലുമാണ് രണ്ട് അടി തുറന്നു വച്ചിരുന്ന ഷട്ടറുകള്‍ അടച്ചത്.
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ പൊതുവെ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. എങ്കിലും ഇന്നും നാളെയും ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ച മലയോര മേഖലയില്‍ കുറച്ച് സമയം ശക്തമായ മഴ ലഭിച്ചാല്‍ തന്നെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്. മലയോര മേഖലയില്‍ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ജില്ലയിൽ നിലവിൽ 13 ക്യാമ്പുകളിൽ 156 കുടുംബങ്ങളിലെ 433 പേർ തുടരുന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. മണ്ണാർക്കാട് താലൂക്കിൽ ഒമ്പതും ചിറ്റൂർ താലൂക്കിൽ രണ്ടും ആലത്തൂരിലും ഒറ്റപ്പാലത്തും ഒന്ന് വീതം ക്യാമ്പുകളുമാണ് തുറന്നത്. ഇതിൽ 153 സ്ത്രീകളും 145 പുരുഷന്മാരും 135 കുട്ടികളും ഉൾപ്പെടുന്നു.
മഴ മാറിയതോടെ നദികളില്‍ ജലനിരപ്പ് കുറയുന്നുണ്ട്. വെള്ളക്കെട്ട് രൂപപ്പെട്ട ഇടങ്ങളില്‍നിന്ന് വേഗത്തില്‍ തന്നെ കടലിലേക്ക് വെള്ളം ഒഴുകി പോകുന്ന സാഹചര്യമാണുള്ളത്. കേന്ദ്ര ജലകമ്മീഷന്‍റെ പ്രളയ മുന്നറിയിപ്പ് ആ സംവിധാനത്തിന്‍റെ കണക്ക് പ്രകാരം അച്ചന്‍കോവിലാര്‍, മണിമലയാര്‍, മീനച്ചില്‍ എന്നീ നദികളിലാണ് വാണിംഗ് നിരപ്പില്‍ ജലനിരപ്പ് നില്‍ക്കുന്നത്. ഇവിടങ്ങളിലും ജലനിരപ്പ് താഴുന്ന പ്രവണതയാണ് ഇന്ന് പകല്‍ കാണിക്കുന്നത്. പൊതുവില്‍ സംസ്ഥാനത്ത് അപകയാവസ്ഥ കുറഞ്ഞു വരുന്ന ആശ്വാസമാണ് ഉള്ളത്. എങ്കിലും കുറച്ച് ദിവസം കൂടി ജാഗ്രത തുടരാന്‍ തന്നെയാണ് നിര്‍ദേശം.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ കണക്ക് പ്രകാരം കേരളത്തിലെ ഓഗസ്റ്റ് മാസത്തില്‍ സാധാരണ കിട്ടുന്ന ആകെ മഴയേക്കാൾ അധികം ആദ്യ പത്ത് ദിവസത്തിൽ തന്നെ ലഭിച്ചതായി കണക്കുകൾ. സാധാരണ ഗതിയിൽ ഓഗസ്റ്റ് മാസം ആകെ 427 മില്ലിമീറ്ററാണ് മഴ രേഖപ്പെടുത്തുന്നത്. എന്നാൽ കഴിഞ്ഞ 10 ദിവസം, അതായത് 2020 ഓഗസ്റ്റ് 1 മുതല്‍ 10 വരെ നമുക്ക് കിട്ടിയത് 476 മില്ലിമീറ്റര്‍ മഴയാണ്. അതായത് ഈ മാസമാകെ കിട്ടേണ്ട മഴയില്‍ കൂടുതല്‍ 10 ദിവസം കൊണ്ട് രേഖപ്പെടുത്തിയതായി മുഖ്യമന്ത്രി. ഇത്തരത്തിലുള്ള അതിതീവ്ര മഴ ഓഗസ്റ്റ് മാസത്തില്‍ കഴിഞ്ഞ 3 വര്‍ഷമായി ആവര്‍ത്തിക്കുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ജില്ലയില്‍ 285 കുടുംബങ്ങളിലെ 902 പേരെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചു. വെള്ളപ്പൊക്കം, കടല്‍ക്ഷോഭം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ നിന്നാണ് ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുള്ളത്. ജില്ലയില്‍ 22 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. നിലമ്പൂര്‍ താലൂക്കില്‍ 13 ക്യാമ്പുകളിലായി 626 പേരും ഏറനാട് താലൂക്കില്‍ നാല് ക്യാമ്പുകളിലായി 152 പേരും കൊണ്ടോട്ടി താലൂക്കില്‍ രണ്ട് ക്യാമ്പുകളിലായി 67 പേരും പെരിന്തല്‍മണ്ണയില്‍ രണ്ട് ക്യാമ്പുകളിലായി 35 പേരും പൊന്നാനിയില്‍ ഒരു ക്യാമ്പില്‍ 22 പേരുമാണ് കഴിയുന്നത്.
കേരളത്തിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. മുല്ലപ്പെരിയാറിൽ ഇന്ന് വൈകിട്ടോടെ ജലനിരപ്പ് 136.60 അടിയായി. എന്നാൽ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞത് ആശ്വാസമാണ്. വരും ദിവസങ്ങളിൽ മഴ കുറയുമെന്ന കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുമുണ്ട്.
അറബിക്കടലിൽ കാലവർഷ കാറ്റിന്റെ ശക്തി ഇന്നലെ മുതൽ പതിയെ കുറയാൻ തുടങ്ങി.അടുത്ത 5 ദിവസങ്ങളിൽ കാലവർഷ കാറ്റ് ദുർബലമായി തുടരാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ മഴയുടെ ശക്തി കുറയും. ഓഗസ്റ്റ് 13 ഓട് കൂടി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യത.
മഞ്ചേശ്വരം താലൂക്കിൽ കാലവർഷത്തിൽ 22 കുടുംബങ്ങളിലായി 99 പേരെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. ഏഴ് വീട് പൂർണമായും 15 വീട് ഭാഗീകമായും തകർന്നു. മഞ്ചേശ്വരത്ത് കടൽ ക്ഷോഭത്തെ തുടർന്നും ബംബ്രാണ വയലിൽ വെള്ളം കയറിയതിനെ തുടർന്നുമാണ് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചത്. പൈവളികെയിൽ മണ്ണിടിച്ചിലിനെ തുടർന്നും കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി.
കാലവർഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങൾ മറികടക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളം. പ്രളയ സാഹചര്യം അവലോകനം ചെയ്യാൻ രൂക്ഷമായ മഴക്കെടുതി നേരിട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ് പിണറായി വിജയൻ ഈ ആവശ്യം ഉന്നയിച്ചത്. Read More
കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ച മലയോര മേഖലയില്‍ ശക്തമായ മഴ ലഭിച്ചാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്. അതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ച മലയോര മേഖലയില്‍ ജാഗ്രത തുടരാന്‍ പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
പമ്പ ഡാം എന്തുകൊണ്ട് നേരത്തേ തുറന്ന് ജലം ഒഴിക്കുക്കളഞ്ഞില്ലെന്നും അപകടസാധ്യത വരെ എത്തിച്ചെന്നും വിമർശനമുയർന്ന സാഹചര്യത്തിൽ വിശദീകരണവുമായി പത്തനംതിട്ട ജില്ല കലക്ടർ പി.ബി നൂഹ്. മഴ പെയ്തു തുടങ്ങിയപ്പോൾ തന്നെ മുൻകരുതൽ എന്ന നിലയിൽ എന്തുകൊണ്ട് പമ്പാ ഡാം തുറന്നില്ല എന്ന് ചോദിക്കുന്നവരുടെ അറിവിലേക്കായി എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ മറുപടി.
അറബിക്കടലിൽ കാലവർഷ കാറ്റിന്റെ ശക്തി ഇന്നലെ മുതൽ പതിയെ കുറയാൻ തുടങ്ങി.അടുത്ത 5 ദിവസങ്ങളിൽ കാലവർഷ കാറ്റ് ദുർബലമായി തുടരാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ മഴയുടെ ശക്തി കുറയും. ഓഗസ്റ്റ് 13 ഓട് കൂടി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യത.
മഴക്കെടുതി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗം പുരോഗമിക്കുന്നു. മഴക്കെടുതി രൂക്ഷമായ കേരളം ഉൾപ്പെടെയുള്ള ആറു സംസ്ഥാനങ്ങളുടെ യോഗമാണ് പ്രധാനമന്ത്രി വിളിച്ചു ചേർത്തത്. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ വീഡിയോ കോൺഫറൻസ് വഴിയാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ഇന്നലെ മഴക്കെടുതി വിഷയങ്ങൾ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു. കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ ഉൾപ്പടെ പങ്കെടുപ്പിച്ചായിരുന്നു അവലോകനം. അതിന് തുടർച്ചയായാണ് ഇന്നത്തെ യോഗം. ഈ യോഗത്തിനുശേഷമായിരിക്കും നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം കൈകൊള്ളുക.
പമ്പ ഡാമിലെ ജലനിരപ്പ് അപ്പര്‍ക്രസ്റ്റ് നിലയിലേക്കു താഴ്ത്തിയ ശേഷമേ ഷട്ടറുകള്‍ അടയ്ക്കുകയുള്ളെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. പമ്പയിലെ ജലനിരപ്പ് ഞായറാഴ്ച 983. 45 ആയിരുന്നു. 983.5 ആണ് ഓറഞ്ച് അലര്‍ട്ട്. ഓറഞ്ച് അലര്‍ട്ടിലാണ് ഡാം തുറന്നു വിടാന്‍ തീരുമാനിച്ചത്. സാധാരണ റെഡ് അലര്‍ട്ടായ 984.5 ഉം അതിനു ശേഷം ഉള്ള 985ല്‍ എത്തിയതിനും ശേഷം മാത്രമാണ് ഓറഞ്ചു ബുക്ക് പ്രകാരം തുറന്നു വിടാന്‍ തീരുമാനം എടുക്കേണ്ടത്.
മഞ്ചേശ്വരം താലൂക്കിൽ കാലവർഷത്തിൽ 22 കുടുംബങ്ങളിലായി 99 പേരെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. ഏഴ് വീട് പൂർണമായും 15 വീട് ഭാഗീകമായും തകർന്നു. മഞ്ചേശ്വരത്ത് കടൽ ക്ഷോഭത്തെ തുടർന്നും ബംബ്രാണ വയലിൽ വെള്ളം കയറിയതിനെ തുടർന്നുമാണ് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചത്. പൈവളികെയിൽ മണ്ണിടിച്ചിലിനെ തുടർന്നും കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി.
പെട്ടിമുടിയിൽ നിന്ന് ആറ് മൃതദേഹം കൂടി കണ്ടെത്തി. ആകെ മരണസംഖ്യ 49 ആയി. തെരച്ചിൽ തുടരുന്നു. ഇനി കണ്ടെത്താനുള്ളത് 22 പേരെ കൂടി. 12 പേർ ആശുപത്രിയിൽ ചികിത്സയിലാണ്,
ജില്ലയിൽ ലഭിച്ചത് 22.09 മില്ലിമീറ്റർ മഴകാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ ഓഗസ്റ്റ് ഒമ്പത് രാവിലെ എട്ടുമുതൽ ഇന്ന് (ഓഗസ്റ്റ് 10) രാവിലെ എട്ടു വരെ ലഭിച്ചത് 22.09 മില്ലിമീറ്റർ മഴ. ജില്ലയിലെ ആറു താലൂക്കുകളിലായി ലഭിച്ച ശരാശരി മഴയാണിത്. ഒറ്റപ്പാലം താലൂക്കിൽ 44.6 മില്ലിമീറ്റർ, പാലക്കാട് 33.9, ആലത്തൂർ 18, പട്ടാമ്പി 14.25, മണ്ണാർക്കാട് 13.8, ചിറ്റൂർ 8 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
Date : 10-08-2020 @ 10.00 am
Water level : 252.00m.
Present Gross Storage : 4.92 MCM
% of Gross Storage : 91.96 %
Spill : 243.32m3/sec
3hr.Spill in MCM : 2.986 Mcm
Rain : Light
Gate Opening Status
UV1 : 90 cm.
UV3 : 90 cm.
Remarks
FRL : 253.00 M
Gross storage at FRL :- 5.35MCM
Red alert level. : 252.00 M
Gross storage at RL : 4.92 MCM ( 91.96 % )
10.08.2020
11.00 AM
MWL- +43.00m
FRL - +42.00m
Spillway crest level-+36.90m
Dead storage-27.00Mm3
Gross storage at FRL- 37.00 Mm3
Present Water Level- 39.50m
Storage - 28.40Mm3
Live storage-1.40m3
Inflow - 140.160m3/sec
Total outflow-140.160m3/sec
Canal release-Nil
Spillway release- 119.160m3/sec
Power discharge-MSHEP(KSEB)- 21.00m3/sec.
Rain fall(Last 24 hours )- 76.90mm
10.08.2020
11:00AM
FRL - +34.95m
Spillway crest level- +25.81m /+24.60m
Gross storage at FRL- 169.79 Mm3
Present Water Level +28.40m
Total outflow 1390.97m3/sec
Canal release-Nil
Spillway release 1390.97m3/sec
Remarks : Spillway Openings
15shutters out of 15 shutters opened above water level
Depth of flow
Shutter no 1,2,3,4,5,6,10,11,12,13,14,15 -2.59m
Shutter no 7,8,9-3.8m
ഏറെ ആശങ്ക സൃഷ്‌ടിച്ച കുട്ടനാട് മേഖലയിൽ ജലനിരപ്പ് താഴുന്നു. കുട്ടനാട്ടിൽ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടായിരുന്നു. എന്നാൽ, വെള്ളം കയറിയ സ്ഥലങ്ങളിലെല്ലാം ഇപ്പോൾ സ്ഥിതി സാധാരണ നിലയിലാകുന്നു.
രാജമല പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹം കണ്ടെത്താൻ തെരച്ചിൽ തുടരുന്നു. ഇനി 27 പേരെ കൂടി കണ്ടെത്താനുണ്ട്. ഇതുവരെ 43 പേരുടെ മൃതദേഹം ലഭിച്ചു. 12 പേർ ചികിത്സയിലാണ്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും കാലാവസ്ഥ അനുകൂലമാണെന്നും ഇടുക്കി ജില്ലാ കലക്‌ടർ അറിയിച്ചു. പത്ത് ഹിറ്റാച്ചികളാണ് ഇപ്പോൾ തെരച്ചിലിനു ഉപയോഗിക്കുന്നത്.
മഴക്കെടുതി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗം ഇന്ന് നടക്കും. മഴക്കെടുതി രൂക്ഷമായ കേരളം ഉൾപ്പെടെയുള്ള ആറു സംസ്ഥാനങ്ങളുടെ യോഗമാണ് പ്രധാനമന്ത്രി വിളിച്ചു ചേർത്തത്. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ വീഡിയോ കോൺഫറൻസ് വഴി യോഗത്തിൽ പങ്കെടുക്കും. ഇന്നലെ മഴക്കെടുതി വിഷയങ്ങൾ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു. കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ ഉൾപ്പടെ പങ്കെടുപ്പിച്ചായിരുന്നു അവലോകനം. അതിന് തുടർച്ചയായാണ് ഇന്നത്തെ യോഗം. ഈ യോഗത്തിനുശേഷമായിരിക്കും നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം കൈകൊള്ളുക.
കോട്ടയത്ത് വെള്ളക്കെട്ടിൽ വീണു രണ്ട് മരണം. പെരുമ്പായിക്കാട് സുധീഷ്, ആനിക്കൽ കുര്യൻ എബ്രഹാം എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.
കോട്ടയം ജില്ലയിൽ വെള്ളംകയറിയ മിക്ക ഇടങ്ങളിലും സ്ഥിതി സാധാരണ നിലയിലേക്ക്. ഇന്നലെ രാത്രി മുതൽ മഴ ശമിച്ചതോടെ റോഡുകളിലെ വെള്ളക്കെട്ട് കുറഞ്ഞു. പാലാ-ഈരാറ്റുപേട്ട റൂട്ടിലെ ഗതാഗതം പുനരാരംഭിച്ചു. വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു.
മഴ മാറിനിന്നതോടെ രാജമല പെട്ടിമുടിയിൽ തെരച്ചിൽ തുടരുന്നു. കാലാവസ്ഥ അനുകൂലമായതിനാൽ ഇന്ന് കൂടുതൽ ഫലവത്തായ രീതിയിൽ രക്ഷാപ്രവർത്തനം തുടരാമെന്നാണ് വിലയിരുത്തൽ.
മഴയുടെ തോത് കുറഞ്ഞതോടെ കോട്ടയത്ത് ആശങ്ക കുറഞ്ഞു. പാലാ നഗരത്തിലടക്കം വെള്ളം കുറഞ്ഞു തുടങ്ങി.
രാവിലെ അഞ്ചിനു മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136.25 അടിയാണ്. വൃഷ്‌ടിപ്രദേശങ്ങളിൽ മഴയുടെ അളവ് കുറഞ്ഞു. ഡാമിലേക്കുള്ള ഇപ്പോഴത്തെ നീരൊഴുക്ക് 5090 ഘനയടിയാണ്.
പത്തനംതിട്ടയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്‌ടർ പി.ബി.നൂഹ്. വെള്ളപ്പൊക്ക സാധ്യതയുണ്ടായാൽ നേരിടാൻ ജില്ലാ ഭരണകൂടം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.