scorecardresearch
Latest News

Kerala Rains Floods Weather: അതിതീവ്ര മഴ തുടരും; അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു

Kerala Rains Floods Weather: സംസ്ഥാനത്ത് ഡാമുകള്‍ പലതും നിറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഇനിയും മഴ തുടര്‍ന്നാല്‍ ആശങ്കാകുലമായ സാഹചര്യമാകും ഉണ്ടാകുക

Kerala News, Munnar, Kerala Rain, Idukki Dam, Idukki Dam Current Water Level, Rain in Kerala, Rajamala, Idukki, Kerala Weather, Rajamala Munnar, Kerala Flood, Kerala Rain News, Kerala Rains, Munnar News, Kochi Weather, Kerala News Today, Wayanad Weather, Munnar Landslide, Kerala Rain Today, Munnar Weather, Pettimudi, Munnar Rajamala, Kerala News Live, landslide in Kerala, Layam Meaning, kerala floods, kerala, idukki landslide, rajamala landslide, munnar lanslide, kerala rains, kerala rains latest news, idukki landslide, idukki landslide news, weather, weather in kerala, kerala weather, kerala weather today, today weather in kerala, kerala news

Kerala Rains Floods Weather Live Updates: തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് നാളെയും കേരളത്തിൽ അതിതീവ്ര മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. വടക്കൻ കേരളത്തിലും മഴ ശക്തമാവുകയാണ്. അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നതോടെ വെള്ളം പുറത്തേക്ക് ഒഴുക്കി തുടങ്ങി. കല്ലാർക്കുട്ടി, കക്കയം, മലങ്കര ഉൾപ്പടെയുള്ള അണക്കെട്ടുകളിൽ നിന്ന് ഇതിനോടകം തന്നെ വെള്ളം പുറത്തേക്ക് ഒഴുക്കി തുടങ്ങി. മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുകയാണ്. ഉച്ചയോടെ ഡാമിൽ ജലനിരപ്പ് 135.65 അടിയിലെത്തി. പരമാവധി സംഭരണ ശേഷിയിലെത്തിയതോടെ പമ്പ അണക്കെട്ടും തുറന്നു.

അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ആറ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, വയനാട്,കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 204.5 mm ൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും. ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏറ്റവും ഉയർന്ന അലേർട്ട് ആയ ‘റെഡ്’ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതീവ ജാഗ്രത പുലർത്തേണ്ടതാണ്.

അതേസമയം വയനാട്, ഇടുക്കി, പത്തനംതിട്ട,പാലക്കാട്, കോഴിക്കോട് ജില്ലകൾ വെള്ളപ്പൊക്ക സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിപ്പ്. മഴയുടെ തുടരുന്ന പശ്ചാത്തലത്തിൽ പെരിയാർ, ഭാരതപ്പുഴ, പമ്പ, കബനി, വളപട്ടണം, കുറ്റ്യാട്ടി നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. മധ്യകേരളത്തില്‍ ആലപ്പുഴ ,കോട്ടയം ജില്ലകളില്‍ സ്ഥിതി ഗതികള്‍ രൂക്ഷമായി തുടരുന്നു. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നതോടെ കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.

പമ്പ ഡാം തുറന്നതോടെ പമ്പാ നദിയുടെയും കക്കാട്ട് ആറിന്റെയും തീരത്തു താമസിക്കുന്നവരും പ്രത്യേകിച്ച് റാന്നി, കോഴഞ്ചേരി, ആറന്മുള പ്രദേശവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ജലനിരപ്പ് ഉയര്‍ന്നിട്ടുള്ളതിനാല്‍ നദികളിലും ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നത് ഒഴിവാക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.

Live Blog

Kerala Rains Floods Weather : കേരളത്തിൽ ശക്തമായ മഴ, വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ട്, പ്രളയമുന്നറിയിപ്പ്


23:36 (IST)09 Aug 2020

ജലനിരപ്പ് 2364.46 അടി

ഇടുക്കി അണകക്കെട്ടിൽ ജലനിരപ്പ് 2364.46 അടിയിലാണ് നിലവിൽ. നിലവിലെ സംഭരണ ശേഷിയുടെ 58.61ശതമാനം ജലമാണ് ഇപ്പോൾ റിസർവോയറിലുള്ളത്.

23:13 (IST)09 Aug 2020

മഴയ്ക്കും 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

അടുത്ത 3 മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ഉള്ള കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

21:50 (IST)09 Aug 2020

നെല്ലിയാമ്പതി ചെറുനെല്ലി കോളനിയിലുള്ളവരെ സുരക്ഷിതരാക്കി

ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ നെല്ലിയാമ്പതി ചെറുനെല്ലി കോളനിയിലെ ഒമ്പത് കുടുംബങ്ങളിലെ 27 പേരെ അയിലൂർ പ്രീ-മെടിക് ഹോസ്റ്റലിലേക്ക് കെ.ബാബു എം.എൽ.എയുടെ നേതൃത്വത്തിൽ മാറ്റിപ്പാർപ്പിച്ചു. 10 സ്ത്രീകളും എട്ട് കുട്ടികളും ഒമ്പത് പുരുഷൻമാരുമാണ് സംഘത്തിലുള്ളത്. മലയോര മേഖലയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാലാണ് ഫോറസ്റ്റ്, ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇവരെ നിർബന്ധപൂർവ്വം മാറ്റിയത്.കോവിഡ് മാനദണ്ഡങ്ങളോടെയാകും ക്യാമ്പ് പ്രവർത്തിക്കുകയെന്നും
താമസക്കാർക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായും എം.എൽ.എ അറിയിച്ചു. ട്രൈബൽ ഓഫീസർ രാജീവിനാണ് ജനറൽ ക്യാമ്പിൻ്റെ ചുമതല.

21:49 (IST)09 Aug 2020

പാലക്കാട് ജില്ലയിൽ നിലവിൽ 12 ക്യാമ്പുകളിലായി 337 പേർ

മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ നിലവിൽ 12 ക്യാമ്പുകളിൽ 116 കുടുംബങ്ങളിലെ 337 പേർ തുടരുന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. മണ്ണാർക്കാട് താലൂക്കിൽ പത്തും ആലത്തൂർ താലൂക്കിലും ഒറ്റപ്പാലത്തും ഒന്ന് വീതം ക്യാമ്പുകളുമാണ് തുറന്നത്. ഇതിൽ 144 സ്ത്രീകളും 110 പുരുഷന്മാരും 105 കുട്ടികളും ഉൾപ്പെടുന്നു.

21:22 (IST)09 Aug 2020

തിരുവല്ലയില്‍ അഞ്ച് വള്ളങ്ങള്‍ നിലയുറപ്പിച്ചു

തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ പ്രളയ സാധ്യത മുന്‍നിര്‍ത്തി കൊല്ലത്തു നിന്നും എത്തിച്ച മത്സ്യ തൊഴിലാളികളുടെ അഞ്ചു വള്ളങ്ങള്‍ വിവിധ പ്രദേശങ്ങളില്‍ വിന്യസിപ്പിച്ചു. നിരണം പനച്ചമൂട് ജംഗ്ഷന്‍, കടപ്ര മൂന്നാംകുരിശ്, നെടുമ്പ്രം എഎന്‍സി ജംഗ്ഷന്‍, കുറ്റൂര്‍ തോണ്ടറ പാലം, പെരിങ്ങര കൃഷി ഓഫീസ് പരിസരം എന്നിവിടങ്ങളിലാണ് വള്ളങ്ങള്‍ വിന്യസിച്ചിട്ടുള്ളത്.
അവശ്യഘട്ടത്തില്‍ ആളുകളെ മാറ്റി പാര്‍പ്പിക്കാനും, ആവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനുമായി പത്ത് ടോറസ്, മൂന്ന് ടിപ്പറുകള്‍, രണ്ടു ബസുകള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. പ്രളയ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനും കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും തിരുവല്ലയില്‍ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം യോഗം ചേര്‍ന്നു. അഡ്വ. മാത്യു ടി തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തിരുവല്ല സബ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍ അധ്യക്ഷത വഹിച്ചു.

20:55 (IST)09 Aug 2020

രാജമല ദുരന്തം: ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി, മരണസംഖ്യ 43 ആയി

രാജമലയ്ക്കുസമീപം പെട്ടിമുടിയിൽ തോട്ടംതൊഴിലാളി ലയങ്ങൾക്കുമേൽ ഉരുൾപൊട്ടിയുണ്ടായ അപകടത്തിൽ മണ്ണിനടിയിൽ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി. ആറ് മാസം പ്രായമായ കുഞ്ഞിന്റേതാണ് മൃതദേഹം. 17 മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ഇതോടെ മരണ സംഖ്യ 43 ആയി. ഇനി 27 പേരെ കൂടിയാണ് കണ്ടെത്താനുള്ളത്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

20:13 (IST)09 Aug 2020

കാട്ടിലെ കരുതൽ…

നിലമ്പൂര്‍-വയനാട് അതിര്‍ത്തി വനമേഖലയിലുള്ള  മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ പരപ്പന്‍പാറ കോളനിവാസികളെ മാറ്റിപ്പാര്‍പ്പിച്ചു

20:02 (IST)09 Aug 2020

40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യത

അടുത്ത 3 മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ഉള്ള കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

20:01 (IST)09 Aug 2020

കണ്ണൂർ ജില്ലയില്‍ കനത്ത മഴ തുടരുന്നു: 8191 പേരെ മാറ്റിപ്പാര്‍പ്പിച്ചു

 
ശക്തമായി തുടരുന്ന മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ ബന്ധു വീടുകളിലേക്കും ക്യാമ്പുകളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു. 1817 കുടുംബങ്ങളില്‍ നിന്നായി 8105 പേരാണ് ഇതുവരെ ബന്ധുവീടുകളിലേക്ക് മാറിയത്. 30 കുടുംബങ്ങളില്‍ നിന്നായി 86 പേര്‍ ക്യാമ്പുകളിളിലും കഴിയുന്നുണ്ട്. 20 വീടുകള്‍ പൂര്‍ണമായും 978 വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് കണക്ക്. ജില്ലയില്‍ പുതുതായി ഒമ്പത് ക്യാമ്പുകള്‍ ആരംഭിച്ചു.                                                                       
 
 

19:39 (IST)09 Aug 2020

അവസാനത്തെ ആളെയും കണ്ടെത്തും വരെ തെരച്ചിൽ തുടരും

കാണാതായ അവസാനത്തെ ആളെയും കണ്ടെത്തുംവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് വനംവകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. രാജമലയിലെ ദുരന്തംനടന്ന പെട്ടിമുടിയില്‍ നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് താത്കാലിക ധനസഹായം, പരിക്കേറ്റവര്‍ക്കുള്ള സൗജന്യ ചികത്സ തുടങ്ങിയവ ഇതിനോടകം മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തിന് ഇരയായവര്‍ക്കും കുടുംബത്തിനും അര്‍ഹമായ മറ്റ് കാര്യങ്ങളെ സംബന്ധിച്ച് കാബിനറ്റില്‍ ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

19:23 (IST)09 Aug 2020

കണ്ണീരിൽ കാത്തിരിപ്പ്; ദുരന്തഭൂമിയായ രാജമലയിൽ നിന്നുള്ള ചിത്രങ്ങൾ

18:46 (IST)09 Aug 2020

ഇന്നും നാളെയും അതിതീവ്ര മഴ തുടരും; അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് നാളെയും കേരളത്തിൽ അതിതീവ്ര മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. വടക്കൻ കേരളത്തിലും മഴ ശക്തമാവുകയാണ്. അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നതോടെ വെള്ളം പുറത്തേക്ക് ഒഴുക്കി തുടങ്ങി. കല്ലാർക്കുട്ടി, കക്കയം, മലങ്കര ഉൾപ്പടെയുള്ള അണക്കെട്ടുകളിൽ നിന്ന് ഇതിനോടകം തന്നെ വെള്ളം പുറത്തേക്ക് ഒഴുക്കി തുടങ്ങി. മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുകയാണ്. ഉച്ചയോടെ ഡാമിൽ ജലനിരപ്പ് 135.65 അടിയിലെത്തി. പരമാവധി സംഭരണ ശേഷിയിലെത്തിയതോടെ പമ്പ അണക്കെട്ടും തുറന്നു.

18:16 (IST)09 Aug 2020

വയനാട്ടിൽ 81 ദുരിതാശ്വാസ ക്യാമ്പുകളിലായി 1247 കുടുംബങ്ങളിലെ 4288 പേര്‍

കാലവര്‍ഷത്തെ തുടര്‍ന്ന് വയനാട് ജില്ലയിലെ മൂന്ന് താലൂക്കുകളിലായി തുറന്ന 81 ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇപ്പോള്‍ കഴിയുന്നത് 1247 കുടുംബങ്ങളിലെ 4288 പേര്‍. ഇവരില്‍ 2098 പുരുഷന്മാരും 2190 സ്ത്രീകളുമാണ് (ആകെ 1039 കുട്ടികള്‍). ക്യാമ്പുകളില്‍ കഴിയുന്നവരില്‍ ഒമ്പത് പേര്‍ ഭിന്നശേഷിക്കാരും ഒമ്പത് ഗര്‍ഭിണികളും 324 പേര്‍ മുതിര്‍ന്ന പൗരന്മാരുമാണ്. 2330 പേര്‍ പട്ടിക വര്‍ഗക്കാരാണ്.

മാനന്തവാടി താലൂക്കില്‍ 25 ക്യാമ്പുകളിലായി 441 കുടുംബങ്ങളിലെ 1517 പേരാണുള്ളത്. സുല്‍ത്താന്‍ ബത്തേരിയില്‍ 17 ക്യാമ്പുകളിലായി 206 കുടുംബങ്ങളിലെ 689 പേരും വൈത്തിരി താലൂക്കില്‍ 39 ക്യാമ്പുകളിലായി 600 കുടുംബങ്ങളിലെ 2082 പേരുമുണ്ട്. അതത് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ക്യാമ്പുകളിലേക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്.

17:52 (IST)09 Aug 2020

ജാഗ്രത…

കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

പശ്ചിമഘട്ട മലനിരകളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യം കേരളത്തിലെ മറ്റ് ജില്ലകളെയും ബാധിക്കും എന്നതിനാൽ വടക്കൻ കേരളത്തിലും മധ്യ-കേരളത്തിലുമാകെ ജാഗ്രത പുലർത്തേണ്ടതുണ്ട്.

17:36 (IST)09 Aug 2020

വണ്ടിപെരിയാറിൽ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിച്ചു

17:31 (IST)09 Aug 2020

കൊല്ലം – തേനി ദേശീയ പാതയിൽ വണ്ടിപെരിയാറിൽ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിച്ചപ്പോൾ

17:20 (IST)09 Aug 2020

ഓറഞ്ച്, യെല്ലോ അലർട്ട്

റെഡ് അലർട്ടിനൊപ്പം സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. റ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത മൂന്ന് ദിവസവും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

*2020 ഓഗസ്റ്റ് 9 : കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്.*

*2020 ഓഗസ്റ്റ് 10 : ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ.*

17:19 (IST)09 Aug 2020

റെഡ് അലർട്ട്

സംസ്ഥാനത്ത് പല ഭാഗങ്ങളിലും വരും മണിക്കൂറുകളിൽ അതിതീവ്ര മഴയാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ജില്ലകളിൽ റെഡ് അലേർട്ടും, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.

2020 ഓഗസ്റ്റ് 9 : കാസറഗോഡ്, കണ്ണൂർ, വയനാട്,കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, ഇടുക്കി.*

ഈ ജില്ലകളിൽ 24 മണിക്കൂറിൽ 204.5 mm ൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും. ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏറ്റവും ഉയർന്ന അലേർട്ട് ആയ ‘റെഡ്’ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതീവ ജാഗ്രത പുലർത്തേണ്ടതാണ്.

17:18 (IST)09 Aug 2020

കോട്ടയത്ത് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി; ഡ്രൈവർ മരിച്ച നിലയിൽ

കോട്ടയം മണർകാട് ഒഴുക്കിൽപ്പെട്ട കാറും ഡ്രൈവറായ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. കൊച്ചി എയര്‍പോര്‍ട്ട് ടാക്സി ഡ്രൈവര്‍ അങ്കമാലി അമലപുരം മഞ്ഞപ്ര സ്വദേശിയുമായ ജസ്റ്റിന്‍ ജോയി (26) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ജസ്റ്റിൻ ഓടിച്ചിരുന്ന ടാക്സി കാർ ഒഴുക്കിൽപ്പെട്ടത്. 12 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കാറും ഡ്രൈവറെയും കണ്ടെത്താൻ സാധിച്ചത്. Read More

16:35 (IST)09 Aug 2020

രാജമല ദുരന്തം: മരണസംഖ്യ 42 ആയി; ഇന്ന് ഇതുവരെ കണ്ടെത്തിയത് 16 മൃതദേഹങ്ങൾ

രാജമലയ്ക്കുസമീപം പെട്ടിമുടിയിൽ തോട്ടംതൊഴിലാളി ലയങ്ങൾക്കുമേൽ ഉരുൾപൊട്ടിയുണ്ടായ അപകടത്തിൽ മണ്ണിനടിയിൽ നിന്നും 16 മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ മരണ സംഖ്യ 42 ആയി. ഇനി 31 പേരെ കൂടിയാണ് കണ്ടെത്താനുള്ളത്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

16:31 (IST)09 Aug 2020

‘പള്ള നിറച്ച് പമ്പാ’ ശബരിഗിരി പദ്ധതിയിൽ മഴ ശക്തമായതോടെ പമ്പാ അണക്കെട്ട് തുറന്നപ്പോൾ …

ചിത്രം: പിആർഡി

16:14 (IST)09 Aug 2020

ഒഴുക്കില്‍പ്പെട്ട കാറും യുവാവിന്റെ മൃതദേഹവും കണ്ടെത്തി

മണര്‍കാട് നാലുമണിക്കാറ്റില്‍ ഒഴുക്കില്‍പ്പെട്ട കാറും ഡ്രൈവറായ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. കൊച്ചി എയര്‍പോര്‍ട്ട് ടാക്സി ഡ്രൈവര്‍ അങ്കമാലി അമലപുരം മഞ്ഞപ്ര സ്വദേശിയുമായ ജസ്റ്റിന്‍ ജോയി (26) യുടെ മൃതേദഹമാണ് കണ്ടെത്തിയത്. പുലര്‍ച്ചെ ഒരുമണിയോടെ മണര്‍കാട് നാലുമണിക്കാറ്റിന് സമീപം പാലമുറിയിലാണ് അപകടമുണ്ടായത്. സംഭവം നടന്ന് 12 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കാറും ഡ്രൈവറുടെ മൃതദേഹവും കണ്ടെത്താനായത്.

16:03 (IST)09 Aug 2020

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ
കൂടിയ താപനില- 28 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്സിയാൽ കൊച്ചി
കൂടിയത്- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത് – 23 ഡിഗ്രി സെൽഷ്യസ്
കണ്ണൂർ
കൂടിയത്- 26 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്
കരിപ്പൂർ (എപി)
കൂടിയത്- 27 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്
കൊച്ചി എപി
കൂടിയത്-28 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്
കോട്ടയം (ആർബി)
കൂടിയത്- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്
കോഴിക്കോട്
കൂടിയത്- 27 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്
പാലക്കാട്
കൂടിയത്- 28 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്
പുനലൂർ
കൂടിയത്- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 21 ഡിഗ്രി സെൽഷ്യസ്
തിരുവനന്തപുരം എപി
കൂടിയത്- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്
തിരുവനന്തപുരം സിറ്റി
കൂടിയത്- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്
വെളളാനിക്കര
കൂടിയത്- 26 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്

16:01 (IST)09 Aug 2020

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടിയിലേക്ക്; പമ്പ അണക്കെട്ട് തുറക്കും

സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചതോടെ അണക്കെട്ടുകളിൽ ജലനിരപ്പ് അതിവേഗം ഉയരുകയാണ്. കല്ലാർക്കുട്ടി, കക്കയം, മലങ്കര ഉൾപ്പടെയുള്ള അണക്കെട്ടുകളിൽ നിന്ന് ഇതിനോടകം തന്നെ വെള്ളം പുറത്തേക്ക് ഒഴുക്കി തുടങ്ങി. മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുകയാണ്. ഉച്ചയോടെ ഡാമിൽ ജലനിരപ്പ് 135.65 അടിയിലെത്തി. പരമാവധി സംഭരണ ശേഷിയിലെത്തിയതോടെ പമ്പ അണക്കെട്ടും തുറന്ന് വിടും.

15:48 (IST)09 Aug 2020

കോട്ടയത്ത് മഴക്കെടുതി രൂക്ഷം

കോട്ടയത്ത് പലയിടത്തും മടവീഴ്ചച. തിരുവാർപ്പ് വില്ലേജിലെ ഇല്ലിക്കൽ ആമ്പക്കുഴി പ്രദേശങ്ങളിൽ ജല നിരപ്പ് ഉയർന്നു. വെമ്പള്ളി വയലാ റോഡിൽ കല്ലാലി പാലം തകർന്നു. ഇതു വഴി ഗതാഗതം നിരോധിച്ചു. എംസി റോഡിൽ ചെമ്പരത്തി മൂട് ഭാഗത്ത് റോഡിൽ വെള്ളം കയറി. വൈക്കത്തെ താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുന്നു. വേളൂർ കല്ലുപുരയ്ക്കൽ, കോട്ടയം പഴയ സെമിനാരി എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നു. കൊടുരാറിൽ മാങ്ങാനം ഭാഗത്ത് ജലനിരപ്പ് രണ്ടടി ഉയർന്നു. മാങ്ങാനം എൽ.പി.സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

14:50 (IST)09 Aug 2020

കാലവർഷം വെള്ളത്തിൽ വീണ് കാണാതായ യുവതിയുടെ മൃതദേഹം കിട്ടി

കള്ളാർ വില്ലേജിൽ കാഞ്ഞിരത്തടിയിൽ ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ കാണാതായ ഭാഗത്ത് യുവതിയുടെ മൃതദേഹം രാവിലെ 11.30 ഓടെ നാട്ടുകാരുടെയും ഫയർ ഫോഴ്സിന്റെയും സംയുക്ത തിരച്ചിലിൽ കണ്ടെത്തി.  കാഞ്ഞിരത്തടിയിലെ നാരായണൻ നായർ മകൾ ശ്രീലക്ഷ്മി (26) മരിച്ചത്. വീടിനടുത്തുള്ള നിന്നും അര കിലോമീറ്റർ മാറി തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനായി ആശുപത്രിയിലേക് മാറ്റി.

14:45 (IST)09 Aug 2020

പെട്ടിമുടിയിൽ ഇന്ന് 9 മൃതദേഹങ്ങൾ കണ്ടെത്തി

പെട്ടിമുടിയിൽ ഇന്നു രാവിലെ മുതൽ ആരംഭിച്ച തിരച്ചിലിൽ ഉച്ച വരെ 9 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തിട്ടുണ്ട്. ഇതോടെ മരണം 35 ആയി.

12:46 (IST)09 Aug 2020

പമ്പയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം; നദിയിലെ ജലനിരപ്പ് ഉയരുന്നു

പമ്പാ നദിയുടെയും കക്കാട്ട് ആറിന്റെയും തീരത്തു താമസിക്കുന്നവരും പ്രത്യേകിച്ച് റാന്നി, കോഴഞ്ചേരി, ആറന്മുള പ്രദേശവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ജലനിരപ്പ് ഉയര്‍ന്നിട്ടുള്ളതിനാല്‍ നദികളിലും ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നത് ഒഴിവാക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു. 

11:55 (IST)09 Aug 2020

വെള്ളരിക്കുണ്ട് താലൂക്കിൽ 34 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

വെള്ളരിക്കുണ്ട് താലൂക്കിൽ 34 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കാര്യങ്കോട് തേജസ്വിനി പുഴയിൽ വെള്ളം ഉയർന്നതിനാൽ കിനാനൂർ വില്ലേജിൽ 10 പുരുഷന്മാരും ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പടെ 18 കുടുംബങ്ങളേയും സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉൾപ്പടെ കരിന്തളം വില്ലേജിലെ നാലു കുടുംബങ്ങളേയും ചൈത്ര വാഹിനിയിൽ വെള്ളം ഉയർന്നതിനാൽ മാലോത്ത് വില്ലേജിലെ 21 പുരുഷന്മാരും 39 സ്ത്രീകളും ഉൾപ്പെടെ 25 കുടുംബങ്ങളെയുമാണ് മാറ്റി പാർപ്പിച്ചത്. മാലോത്ത് മാറ്റി പാർപ്പിച്ചവരിൽ 7 കുട്ടികൾ ഉൾപ്പെടുന്നു.85 മിമി മഴയാണ് വെള്ളരിക്കുണ്ട് താലൂക്കിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്.

11:13 (IST)09 Aug 2020

കൂടുതൽ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

മഴ ശക്തമാകുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഏറ്റവും ഒടുവിലായി റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

10:58 (IST)09 Aug 2020

കോട്ടയത്ത് മഴക്കെടുതി രൂക്ഷം

കോട്ടയത്ത് പലയിടത്തും മടവീഴ്ചച. തിരുവാർപ്പ് വില്ലേജിലെ ഇല്ലിക്കൽ ആമ്പക്കുഴി പ്രദേശങ്ങളിൽ ജല നിരപ്പ് ഉയർന്നു. വെമ്പള്ളി വയലാ റോഡിൽ കല്ലാലി പാലം തകർന്നു. ഇതു വഴി ഗതാഗതം നിരോധിച്ചു. എംസി റോഡിൽ ചെമ്പരത്തി മൂട് ഭാഗത്ത് റോഡിൽ വെള്ളം കയറി. വൈക്കത്തെ താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുന്നു. വേളൂർ കല്ലുപുരയ്ക്കൽ, കോട്ടയം പഴയ സെമിനാരി എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നു. കൊടുരാറിൽ മാങ്ങാനം ഭാഗത്ത് ജലനിരപ്പ് രണ്ടടി ഉയർന്നു. മാങ്ങാനം എൽ.പി.സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

10:53 (IST)09 Aug 2020

രാജമലയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി

രാജമലയിലെ മണ്ണിടിച്ചിലിൽ കാണാതായവരിൽ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. ഇതോടെ, മരണസംഖ്യ 27 ആയി ഉയർന്നു. ഇനിയും ഇവിടെ നിന്ന് 43 പേരെ കണ്ടെത്താനുണ്ട്. സ്നിഫർ ഡോഗുകളെ ഉപയോഗിച്ചാണ് നിലവിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. കനത്ത മഴയായതിനാൽ സ്ഥലത്ത് രക്ഷാപ്രവർത്തനം ഇപ്പോഴും ദുഷ്കരം തന്നെയാണ്. ഇപ്പോൾ കണ്ടെടുത്തവരെ തിരിച്ചറിഞ്ഞിട്ടില്ല.

10:31 (IST)09 Aug 2020

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം, മഴ ശക്തമാകും

ആന്ധ്ര-ഒഡീഷ തീരത്തിനു സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു. കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഡാമുകള്‍ പലതും നിറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഇനിയും മഴ തുടര്‍ന്നാല്‍ ആശങ്കാകുലമായ സാഹചര്യമാകും ഉണ്ടാകുക. എല്ലാ ജില്ലകളിലും ദുരന്തനിവാരണ സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയും നദികളില്‍ ജലനിരപ്പും കൂടാന്‍ സാധ്യതയുള്ളതിനാല്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

10:30 (IST)09 Aug 2020

പത്തനംതിട്ടയിലെ ഡാമുകളിലെ നിലവിലെ ജലനിരപ്പ്

Image may contain: text that says "DISTRICT DISASTER MANAGEMENT AUTHORITY PATHANAMTHITTA Date:09.08.2020| Time: 10.00 KAKKI ANATHODU FRL PAMPA 981 46m WL MOOZHIYAR 986.33m 967 20m MANIYAR 192.63m STORAGE 983.45m 34.62m 91.70m 56.23% GATECLOSED 40m 85.78% GATECLOSED 91.61% GATE OPEN 91.15% OPEN FRL:Full FRL: Reservoir Level water when WL Current Water Level dam. damis filled capacity)"

09:43 (IST)09 Aug 2020

നെയ്യാർ ഡാമിൻ്റെ നാലു ഷട്ടറുകളും ഉയർത്തി

നെയ്യാർ ഡാമിൻ്റെ നാലു ഷട്ടറുകളും നിലവിൽ 25 cm വീതം ഉയർത്തിയിട്ടുണ്ട്. രാവിലെ 11 മണിക്ക് നാലു ഷട്ടറുകളും 10 cm കൂടി ഉയർത്തുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു .നെയ്യാറിൻ്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നദിയിൽ ഇറങ്ങി കുളിക്കാനോ വസ്ത്രങ്ങൾ അലക്കാനോ വളർത്തുമൃഗങ്ങളെ കുളിപ്പിക്കാനോ പാടില്ലന്നും കളക്ടർ അറിയിച്ചു. 

09:23 (IST)09 Aug 2020

മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും കനത്ത മഴ

മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും കനത്ത മഴ. പമ്പ, അച്ചന്‍കോവില്‍, മീനച്ചില്‍, മണിമല എന്നിങ്ങനെ മധ്യകേരളത്തിലെ പ്രധാന നദികളെല്ലാം കരതൊട്ട് ഒഴുകുകയാണ്. പത്തനംതിട്ടയിലും കോട്ടയത്തും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വെള്ളം ഉയര്‍ന്നതോടെ കുട്ടനാട്ടില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

08:42 (IST)09 Aug 2020

അരുവിക്കര ഡാമിന്റെ ഷട്ടർ ഇനിയും ഉയർത്തും

അരുവിക്കര ഡാമിൻ്റെ നാലാമത്തെ ഷട്ടർ ഉടൻ 50 cm കൂടി ഉയർത്തുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു 

08:41 (IST)09 Aug 2020

ഇടുക്കി ജില്ലയിലെ‌‌ വിവിധ ഡാമുകളിലെ ജലനിരപ്പ്

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇടുക്കി ജലസംഭരണിയിൽ 3.44 അടിയും മുല്ലപ്പെരിയാറിൽ 1.45 അടിയും ജലം ഉയർന്നു.

നിലവിൽ സ്പിൽവേ വഴി ജലം പുറത്തേക്ക് വിടുന്നതിന്റെ അളവ് താഴെപ്പറയുന്ന പ്രകാരമാണ്‌.

മലങ്കര – 177.402 m3/sec
കല്ലാർകുട്ടി – 240 m3/sec
ലോവർ പെരിയാർ – 356.096 m3/sec
പൊൻമുടി – 88 cumecs
ഇരട്ടയാർ – 5 cumecs
കല്ലാർ – 5 cumecs

Image may contain: text that says "ഭരണകൂടം ഇടുക്കി ഡാം 2362.38 ft ഇടുക്കി ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് 09.08.2020 07:00 AM മുല്ലപ്പെരിയാർ 135.30 ft FRL 152.00 ft FRL 2403.00 ft മലങ്കര 36.90 ആനയിറങ്കൽ 1198.25 m FRL- FRL- 42.00 m ഇരട്ടയാർ FRL 1207.02 m 751.20 m FRL 754.38 m ലോവർ പെരിയാർ കല്ലാർകുട്ടി 455.00 m FRL- 456.60 m 252.00 m കല്ലാർ 821.20 m FRL 253.00 m പൊൻമുടി 706.85 FRL 824.48 m കുണ്ടള FRL മാട്ടുപ്പെട്ടി 1751.35 m 1582.00 m ചെങ്കുളം m FRL- Collector Idukki 846.60 m FRL- FRL 65 Full Reservoir Level"

08:02 (IST)09 Aug 2020

ജാഗ്രത നിർദേശം

മഴയുടെ തുടരുന്ന പശ്ചാത്തലത്തിൽ പെരിയാർ, ഭാരതപ്പുഴ, പമ്പ, കബനി, വളപട്ടണം, കുറ്റിയാടി നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ഇതിനിടെ ബംഗാൾ ഉൾക്കടലിൽ പുതിയതായി രൂപം കൊണ്ട ന്യൂനമർദ്ദം ശക്തമാകുന്നതോടെ ഇന്ന് മുതൽ ബുധനാഴ്ച വരെ മധ്യ ഇന്ത്യയിലും വടക്കേ ഇന്ത്യയിലും ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതായും മുന്നിറിയിപ്പുണ്ട്.

08:01 (IST)09 Aug 2020

ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135 അടിയായി. 136 അടിയിലെത്തിയാൽ രണ്ടാം ജാഗ്രതാ നിർദേശം പുറപ്പെടുവിക്കും. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2361 അടിയായി. സംഭരണ ശേഷിയുടെ 67 ശതമാനമാണിത്. നെയ്യാർ ഡാമിന്‍റെ 4 ഷട്ടറുകൾ തുറന്നു. പമ്പ അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. നിലവിൽ 983.05 മീറ്ററാണ് ജലനിരപ്പ്. അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അണക്കെട്ട് തുറന്ന് വിടുന്നതിന് മുമ്പായുള്ള രണ്ടാമത്തെ അലർട്ടാണ് ഇത്. പേപ്പാറ ഡാമും തുറന്നു. മൂഴിയാർ അണക്കെട്ടിന്‍റെയും മണിയാർ സംഭരണിയുടെയും സ്പിൽവേ തുറന്നു. പാലക്കാട് മംഗലം, കാഞ്ഞിരപ്പുഴ ഡാമുകൾ തുറന്നു. വാളയാർ ഡാം തുറക്കുമെന്ന് മുന്നറിയിപ്പുണ്ട്. മഴ തുടർന്നാൽ ബാണാസുര സാഗർ അണക്കെട്ട് തുറക്കുമെന്ന് മുന്നറിയിപ്പുണ്ട്. കാരാപ്പുഴ അണക്കെട്ടിന്‍റെ ഷട്ടറുകളും കൂടുതൽ ഉയർത്തും.

07:14 (IST)09 Aug 2020

മത്സ്യത്തൊഴിലാളികൾ കടലിൽ​പോകരുത്

കേരള തീരത്ത് ഇന്ന് മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒഡീഷയ്ക്കും പശ്ചിമ ബംഗാളിനും സമീപത്തായി ബംഗാൾ ഉൾക്കടലിൽ ഇന്ന് മറ്റൊരു ന്യൂനമർദം കൂടി രൂപംകൊള്ളും. എന്നാൽ ഇത് കേരളത്തെ ബാധിക്കാൻ സാധ്യതയില്ല.

07:14 (IST)09 Aug 2020

മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നിയിപ്പ്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. 

കാലവർഷം ശക്തിപ്രാപിച്ചതോടെ മലയോര ജില്ലയായ ഇടുക്കിയിൽ വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലെ ശാന്തിപാലം ഒലിച്ചുപോയി. വണ്ടൻമേട്ടി ൽ രണ്ടിടത്ത് ഉരുൾപ്പൊട്ടി 20 ഏക്കർ ഭൂമി ഒലിച്ചുപോയി. പത്ത് വീടുകളും നശിച്ചു. കട്ടപ്പനയാറിന്റെ ഉത്ഭവ കേന്ദ്രമായ ചെകുത്താൻമലയിൽ ഉരുൾപ്പൊട്ടി വ്യാപകമായി ഏലംകൃഷി നശിച്ചു. ജില്ലയിൽ 21 ദുരിതാശ്വാസ ക്യാമ്പുകളിലായി 506 ആളുകൾ മാറിതാമസിച്ചു

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala floods heavy rain red orange alert weather news live updates