Kerala Floods: വരും ദിവസങ്ങളിൽ അതി തീവ്ര മഴയ്ക്ക് സാധ്യത

Kerala Rains Floods Weather Live Updates: കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Kerala Rains Floods Weather Live Updates: സംസ്ഥാനത്ത് മഴ തുടരുന്നു. കൂടുതൽ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. നേരത്തെ റെഡ് അലർട്ട് പട്ടികയിലുണ്ടായിരുന്ന തൃശൂരിനെ ഒഴിവാക്കി.

കാലവർഷം ശക്തിപ്രാപിച്ചതോടെ മലയോര ജില്ലയായ ഇടുക്കിയിൽ വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലെ ശാന്തിപാലം ഒലിച്ചുപോയി. വണ്ടൻമേട്ടി ൽ രണ്ടിടത്ത് ഉരുൾപ്പൊട്ടി 20 ഏക്കർ ഭൂമി ഒലിച്ചുപോയി. പത്ത് വീടുകളും നശിച്ചു. കട്ടപ്പനയാറിന്റെ ഉത്ഭവ കേന്ദ്രമായ ചെകുത്താൻമലയിൽ ഉരുൾപ്പൊട്ടി വ്യാപകമായി ഏലംകൃഷി നശിച്ചു. ജില്ലയിൽ 21 ദുരിതാശ്വാസ ക്യാമ്പുകളിലായി 506 ആളുകൾ മാറിതാമസിച്ചു

കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.

Read Also: ദുരിതജീവതത്തിനൊടുവില്‍ ദാരുണമരണം; ജാനകിയമ്മ എന്ന കണ്ണീരോര്‍മ്മ

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം. ശക്തമായ കാറ്റ് വീശുന്നതിനാൽ, കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. കഴിഞ്ഞ ദിവസത്തേക്കാൾ താരതമ്യേന ഇന്ന് മഴ കുറഞ്ഞിട്ടുണ്ട്. വയനാട്ടിൽ മഴയുടെ തോത് കുറഞ്ഞത് ഏറെ ആശ്വാസം നൽകുന്നു.

വരും ദിവസങ്ങളിൽ അതി തീവ്ര മഴയ്ക്ക് സാധ്യത

കേരളത്തിൽ വരും ദിവസങ്ങളിൽ അതി തീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി സംസ്ഥാന സർക്കാർ അറിയിച്ചു. സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ താമസിക്കുന്നവർ ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതാണെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.

രാജമലയിൽ കണ്ടെത്തിയത് 26 പേരുടെ മൃതദേഹങ്ങൾ, 12 പേരെ രക്ഷപ്പെടുത്തി

ഇടുക്കി രാജമലയിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് നിന്ന് ഇതുവരെ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. 12 പേരെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാറിൽ അതിവേഗം ജലനിരപ്പ് ഉയരുന്നു

മുല്ലപ്പെരിയാറിലെ ജലം പുറത്തേക്ക് ഒഴുക്കിവിടണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി തമിഴ്‌നാടിന് കത്തയച്ചു. ജലനിരപ്പ് 136 അടി എത്തുന്ന ഘട്ടത്തിൽ മുല്ലപ്പെരിയാറിലെ ജലം ടണൽ വഴി വൈഗ ഡാമിലേയ്ക്ക് കൊണ്ടുവരാനും പതുക്കെ പുറത്തേക്ക് ഒഴുക്കിവിടാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്ന് കാണിച്ചാണ് കേരള ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത തമിഴ്‌നാട് ചീഫ് സെക്രട്ടറി കെ. ഷൺമുഖന് കത്തയച്ചത്. ഷട്ടറുകൾ തുറക്കുന്നതിനുചുരുങ്ങിയത് 24 മണിക്കൂർ മുമ്പ് കേരള സർക്കാരിനെ വിവരം അറിയിക്കണമെന്നും അഭ്യർത്ഥിച്ചു.

Read Also: ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി രൂപപ്പെടും, രണ്ടാം ന്യൂനമർദത്തിനു സാധ്യത

Live Blog

 

Kerala Rains Floods Weather Live Updates

കേരളത്തിൽ ശക്തമായ മഴ, വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ട്, പ്രളയമുന്നറിയിപ്പ്


00:19 (IST)09 Aug 2020

വരും ദിവസങ്ങളിൽ അതി തീവ്ര മഴയ്ക്ക് സാധ്യ

കേരളത്തിൽ വരും ദിവസങ്ങളിൽ അതി തീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി സംസ്ഥാന സർക്കാർ അറിയിച്ചു. സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ താമസിക്കുന്നവർ ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതാണെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.

21:49 (IST)08 Aug 2020

തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിൽ കടലാക്രമണം

തിരുവനന്തപുരത്ത് പേട്ട വില്ലേജിൽ ഡൊമസ്റ്റിക് എയർപോർട്ടിന് സമീപത്തുള്ള ഫാത്തിമ മാതാ റോഡ്, ജ്യൂസാ റോഡ് എന്നിവിടങ്ങളിൽ രൂക്ഷമായ കടലാക്രമണം ഉള്ളതായി ജില്ലാ കളക്ടർ ഡോ: നവജ്യോത് ഖോസ അറിയിച്ചു. ഇവിടെ രണ്ടു ക്യാമ്പുകളിലായി 24 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കൂടാതെ മേനംകുളം വില്ലേജ് പരിധിയിലുള്ള തുമ്പയിലും കടൽക്ഷോഭം രൂക്ഷമാണ്.നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. എട്ടുപേരെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചതായും കളക്ടർ അറിയിച്ചു.

20:19 (IST)08 Aug 2020

എൻ.ഡി.ആർ.എഫ് സംഘം ചാലക്കുടിയിൽ

അടിയന്തിര റെസ്‌ക്യൂ ഓപ്പറേഷന് സജ്ജരായി എൻ ഡി ആർ എഫ് സംഘം ചാലക്കുടിയിൽ എത്തി. കനത്ത മഴയിൽ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയർന്നതിന്റെയും റെഡ് അലർട്ട് ജില്ലയിൽ പ്രഖ്യാപിച്ചതിന്റെയും പശ്ചാത്തലത്തിൽ അടിയന്തിര സേവന സന്നദ്ധരായിട്ടാണ് അഞ്ചു പേരടങ്ങുന്ന എൻ ഡി ആർ എഫ് സംഘം ചാലക്കുടിയിൽ എത്തിയത്. ചാലക്കുടി താലൂക്ക് ഓഫീസിൽ എത്തിയ സംഘം തഹസിൽദാർ ഇ.എൻ രാജുവുമായി ചർച്ച നടത്തി. തുടർന്ന് സംഘം ചാലക്കുടി മുനിസിപ്പാലിറ്റിയും സന്ദർശിച്ചു. ചെയർപേഴ്‌സൺ ജയന്തി പ്രവീൺ കുമാർ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, കൗൺസിലർമാർ, എന്നിവരുമായും ആശയ വിനിമയംനടത്തി. 2018ൽ പ്രളയം ദുരന്തം വിതച്ച പടിഞ്ഞാറെ ചാലക്കുടി, പറയംതോട്, വെട്ടുകടവ് പാലം തുടങ്ങിയ സ്ഥലങ്ങൾ സംഘം സന്ദർശിച്ചു.

20:01 (IST)08 Aug 2020

കണ്ണൂർ ജില്ലയില്‍ മഴക്കെടുതി തുടരുന്നു; 1700ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന്  1700 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. നിരവധി വീടുകളില്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. നാല് പേര്‍ക്ക് പരിക്കേറ്റു. കൂടുതല്‍ മഴക്കെടുതി ബാധിത മേഖലകളായ തളിപ്പറമ്പ് താലൂക്കിലെ ചെങ്ങളായി, ഇരിക്കൂര്‍ എന്നിവിടങ്ങളില്‍ രണ്ട് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. പയ്യന്നൂര്‍ താലൂക്കിലും മൂന്ന് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നും  കയറാനുള്ള സാധ്യത മുന്‍നിര്‍ത്തിയും തലശ്ശേരി താലൂക്കിലെ 14 വില്ലേജുകളിലായി 179 കുടുംബങ്ങളിലെ 346 പേരെ മാറ്റി പാര്‍പ്പിച്ചു. 

19:30 (IST)08 Aug 2020

ഇടുക്കി ജില്ലയിൽ വ്യാപക നാശനഷ്ടം

കാലവർഷം ശക്തിപ്രാപിച്ചതോടെ മലയോര ജില്ലയായ ഇടുക്കിയിൽ വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലെ ശാന്തിപാലം ഒലിച്ചുപോയി. വണ്ടൻമേട്ടി ൽ രണ്ടിടത്ത് ഉരുൾപ്പൊട്ടി 20 ഏക്കർ ഭൂമി ഒലിച്ചുപോയി. പത്ത് വീടുകളും നശിച്ചു. കട്ടപ്പനയാറിന്റെ ഉത്ഭവ കേന്ദ്രമായ ചെകുത്താൻമലയിൽ ഉരുൾപ്പൊട്ടി വ്യാപകമായി ഏലംകൃഷി നശിച്ചു. ജില്ലയിൽ 21 ദുരിതാശ്വാസ ക്യാമ്പുകളിലായി 506 ആളുകൾ മാറിതാമസിച്ചു

19:09 (IST)08 Aug 2020

ആളുകള്‍ എത്തുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നു

മൂന്നാര്‍ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയ പ്രദേശം സന്ദര്‍ശിക്കുന്നതിനായി ധാരളം ആളുകള്‍ എത്തുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ പ്രദേശത്തിന്റെ റോഡിന്റെ അപകടാവസ്ഥയും വീണ്ടും ഉരുള്‍പൊട്ടുന്നതിനുള്ള സാധ്യതയും കണക്കിലെടുത്ത് ദുരിത ബാധിത പ്രദേശത്തിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസ്വാമി അറിയിച്ചു.

18:53 (IST)08 Aug 2020

വയനാട് ജില്ലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി തുടരുന്നു

വയനാട് ജില്ലയില്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി ഇപ്പോഴുമുണ്ടെന്ന് തൊഴില്‍- എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ജില്ലയുടെ പല ഭാഗങ്ങളും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളാണ്. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലും മണ്ണിടിച്ചിലുണ്ടാകാം. ഇതാണ് ഇന്നലെ ഇടുക്കിയിലുണ്ടായതെന്നും ജാഗ്രതയുടെ കാര്യത്തില്‍ ഇത് നമുക്ക് പാഠമാകണമെന്നും മന്ത്രി പറഞ്ഞു.

18:52 (IST)08 Aug 2020

കോഴിക്കോട്ട് 450 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

മഴ കനത്തതോടെ കോഴിക്കോട് ജില്ലയിലെ നാലു താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം തുടങ്ങി. 135 കുടുംബങ്ങളിലെ 450 പേരാണ് വിവിധ ക്യാമ്പുകളിലേക്ക് മാറിയത്. കൊവിഡ് ജാഗ്രത നിലനില്‍ക്കുന്നതിനാല്‍ നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്കും മാറിയിട്ടുണ്ട്.

കോഴിക്കോട് താലൂക്കില്‍ 13 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 134 പേരാണ് ക്യാമ്പുകളിലുള്ളത്. മാവൂര്‍, കച്ചേരിക്കുന്ന്, ചെറുകുളത്തുര്‍, ചെറുവണ്ണൂര്‍, കടലുണ്ടി,മൂട്ടോളി, കക്കാട്, കുറ്റിക്കാട്ടൂര്‍, പൈങ്ങോട്ടുപുറം, ഒളവണ്ണ എന്നിവിടങ്ങളിലായാണ് ക്യാമ്പുകൾ. താഴക്കോട്, നീലേശ്വരം, കൊടിയത്തൂര്‍, ചാത്തമംഗലം, പൂളക്കോട്, പെരുമണ്ണ, പന്തീരാങ്കാവ്, വേങ്ങേരി വില്ലേജുകളിലും വെള്ളപ്പൊക്കം ബാധിച്ചു.

18:44 (IST)08 Aug 2020

തൃശൂർ ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 73 കുടുംബങ്ങൾ

ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കൊടുങ്ങല്ലൂർ, തൃശൂർ, ചാലക്കുടി, മുകുന്ദപുരം എന്നീ നാല് താലൂക്കുകളിലായാണ് 13 ക്യാമ്പുകൾ തുറന്നത്. 243 പേരാണ് ക്യാമ്പിൽ കഴിയുന്നത്.

ഇതിന് പുറമെ കോവിഡ്-19 പ്രോട്ടാക്കോൾ പ്രകാരം ക്വാറന്റൈനിലുള്ളവർക്കായി പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മുകുന്ദപുരം താലൂക്കിലെ കല്ലൂരിലെ സെൻറ് റാഫേൽ പള്ളിക്കുന്ന് സ്‌കൂളിൽ ക്വാറൻറൈനിൽ ഉള്ളവരെ പാർപ്പിക്കാൻ സൗകര്യം ഒരുക്കി. ഇവിടെ 15 പേരുണ്ട്. ചാലക്കുടി താലൂക്കിലെ കുഴൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ക്വാറന്റൈനിൽ ഉള്ളവരെ പാർപ്പിക്കാൻ സജ്ജമാക്കിയ കേന്ദ്രത്തിൽ നിലവിൽ രണ്ടു പേരെ താമസിപ്പിച്ചിട്ടുണ്ട്.

18:38 (IST)08 Aug 2020

ഇപ്പോൾ നൽകിയത് പ്രാഥമിക സഹായം

രാജമലയിലെ ദുരന്തത്തിൽപ്പെട്ടവർക്കുള്ള പ്രാഥമിക ഘട്ട ധനസഹായമാണ് ഇപ്പോൾ പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി. “അവിടെ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. അതിനുശേഷമേ ദുരന്തത്തിൻ്റെ വ്യാപ്തി വ്യക്തമാകൂ. എല്ലാം നഷ്ടപ്പെട്ടവരാണ് അവിടെയുള്ളത്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട എല്ലാവരെയും ചേർത്തുപിടിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. അത് സർക്കാർ ചെയ്യും. ജീവനോപാധിയും വാസസ്ഥലവും നഷ്ടപ്പെട്ടവരാണ്. രക്ഷാപ്രവർത്തനത്തിനു ശേഷം ആവശ്യമായ കാര്യങ്ങൾ ചെയ്യും. രാജമലയിലുള്ളവരെ സംരക്ഷിക്കുകയും കൂടെ നിൽക്കുകയും ചെയ്യും. ” മുഖ്യമന്ത്രി

18:35 (IST)08 Aug 2020

ഇടുക്കി ജില്ലയിൽ വ്യാപക നാശനഷ്ടം

കാലവർഷം ശക്തിപ്രാപിച്ചതോടെ മലയോര ജില്ലയായ ഇടുക്കിയിൽ വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലെ ശാന്തിപാലം ഒലിച്ചുപോയി. വണ്ടൻമേട്ടി ൽ രണ്ടിടത്ത് ഉരുൾപ്പൊട്ടി 20 ഏക്കർ ഭൂമി ഒലിച്ചുപോയി. പത്ത് വീടുകളും നശിച്ചു. കട്ടപ്പനയാറിന്റെ ഉത്ഭവ കേന്ദ്രമായ ചെകുത്താൻമലയിൽ ഉരുൾപ്പൊട്ടി വ്യാപകമായി ഏലംകൃഷി നശിച്ചു. ജില്ലയിൽ 21 ദുരിതാശ്വാസ ക്യാമ്പുകളിലായി 506 ആളുകൾ മാറിതാമസിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

18:34 (IST)08 Aug 2020

രാജമലയിൽ തെരച്ചിൽ തുടരുന്നു

രാജമലയിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾ അതിവേഗം പൂർത്തിയാക്കി മൃതദേഹങ്ങൾ സംസ്കരിക്കും. പരുക്കേറ്റവർക്ക് ആവശ്യമായ എല്ലാ ചികിത്സയും സർക്കാർ ചെലവിൽ നടത്തും. റവന്യൂ മന്ത്രി, വൈദ്യുതി മന്ത്രി എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

18:11 (IST)08 Aug 2020

രാജമലയിൽ കണ്ടെത്തിയത് 26 പേരുടെ മൃതദേഹങ്ങൾ, 12 പേരെ രക്ഷപ്പെടുത്തി

ഇടുക്കി രാജമലയിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് നിന്ന് ഇതുവരെ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. 12 പേരെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

17:59 (IST)08 Aug 2020

ജലനിരപ്പുയര്‍ന്നാല്‍ കാരാപ്പുഴ ഡാമിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തും

ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയരുകയാണെങ്കില്‍ കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ 15 സെ.മീറ്ററില്‍ നിന്ന് 25 സെ.മീ ആയി ഉയത്താന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതോടെ കാരാപ്പുഴയിലെ ജലനിരപ്പ് 1.5 മീറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍ വരെ ഉയരാനിടയുള്ളതിനാല്‍ പരിസരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. അപകടകരമായ മേഖലകളില്‍ താമസിക്കുന്നവരെ മാറ്റിതാമസിപ്പിക്കും.

17:57 (IST)08 Aug 2020

കുറ്റ്യാടി പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത

കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാം ഷട്ടറുകള്‍ തുറന്നു വെള്ളം ഒഴുക്കി വിടുന്നതിന്റെ അളവ് വര്‍ധിപ്പിച്ചു. സെക്കന്‍ഡില്‍ 200 ക്യൂബിക് മീറ്റര്‍ വരെ വെളളം തുറന്നുവിടും. ഇതുമൂലം പുഴയിലെ ജലനിരപ്പ് 80 സെന്റി.മീറ്റര്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കുറ്റ്യാടി പുഴയുടെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്.

17:51 (IST)08 Aug 2020

ഓറഞ്ച്, യെല്ലോ അലർട്ട്

റെഡ് അലർട്ടിനൊപ്പം സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. റ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത മൂന്ന് ദിവസവും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

*2020 ഓഗസ്റ്റ് 8 : പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കാസറഗോഡ്.*

*2020 ഓഗസ്റ്റ് 9 : കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്.*

*2020 ഓഗസ്റ്റ് 10 : മലപ്പുറം, കണ്ണൂർ.*

16:47 (IST)08 Aug 2020

റെഡ് അലർട്ട്

സംസ്ഥാനത്ത് നാല് ജില്ലകളിൽ വരും മണിക്കൂറുകളിൽ അതിതീവ്ര മഴയാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ജില്ലകളിൽ റെഡ് അലേർട്ടും, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.

2020 ഓഗസ്റ്റ് 8 : കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി*

2020 ഓഗസ്റ്റ് 9 : ഇടുക്കി, മലപ്പുറം, വയനാട്*

ഈ ജില്ലകളിൽ 24 മണിക്കൂറിൽ 204.5 mm ൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും. ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏറ്റവും ഉയർന്ന അലേർട്ട് ആയ ‘റെഡ്’ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതീവ ജാഗ്രത പുലർത്തേണ്ടതാണ്.

16:05 (IST)08 Aug 2020

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരും; കൂടുതൽ ജില്ലകളിൽ റെഡ് അലർട്ട്

തെക്ക് പടിഞ്ഞാറൻ കാലവർഷത്തിനൊപ്പം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദവും സംസ്ഥാനത്ത് ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ ലഭിച്ചത്. കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. വിശദമായി വായിക്കാം

15:36 (IST)08 Aug 2020

കാര്യങ്കോട് പുഴയില്‍ ഇനിയും വെള്ളമുയരാം; സമീപവാസകള്‍ മാറിത്താമസിക്കണം: ജില്ലാ കളക്ടര്‍

കാര്യങ്കോട് പുഴയുടെ കരയില്‍ താമസിക്കുന്ന ചില വീട്ടുകാര്‍ റവന്യു അധികൃതരുടെ നിര്‍ദേശം അവഗണിച്ച് കൊണ്ട് ആ പ്രദേശങ്ങളില്‍ തുടരുന്നതായും ഇവര്‍ എത്രയും പെട്ടെന്ന് മാറിത്താമസിക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു. ഇന്നും നാളെയും (8,9) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലയില്‍ രാത്രി കാലങ്ങളില്‍ മഴ ശക്തി പ്രാപിച്ചേക്കാം. ഈ സാഹചര്യത്തില്‍ കാര്യങ്കോട് പുഴയില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. ഈ മേഖലകളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശമനുസരിച്ച് ആ ഭാഗങ്ങളില്‍ നിന്ന് മാറിത്താമസിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. കോവിഡ് ജാഗ്രത പാലിച്ച് ക്രമീകരണങ്ങള്‍ നടത്താന്‍ റവന്യു വകുപ്പിന് എല്ലാ ഉത്തരവുകളും നല്‍കിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ബന്ധുവീടുകളിലേക്കും മാറിത്താമസിക്കാം.

15:19 (IST)08 Aug 2020

കാറ്റിനും മഴയ്‌ക്കും സാധ്യത

അടുത്ത 3 മണിക്കൂറിനിടെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ഉള്ള കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

15:18 (IST)08 Aug 2020

മത്സ്യതൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

15:18 (IST)08 Aug 2020

ഉയർന്ന തിരമാലയ്‌ക്ക് സാധ്യത

09/08/2020 രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 3.5 മുതൽ 4.7 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (INCOIS) അറിയിച്ചു. തീരദേശവാസികൾ ജാഗ്രത പാലിക്കണം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം etc) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.

15:18 (IST)08 Aug 2020

മുന്നറിയിപ്പ്

15:17 (IST)08 Aug 2020

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നതിൽ ആശങ്കയുണ്ടെന്ന് മന്ത്രി എം.എം.മണി

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നതിൽ ആശങ്കയുണ്ടെന്ന് മന്ത്രി എം.എം.മണി. ഡാം തുറക്കേണ്ടത് തമിഴ്‌നാടാണ്. സംസ്ഥാനത്ത് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രണ്ട് ദിവസത്തിനിടെ പത്ത് അടിയോളം വെള്ളമാണ് മുല്ലപ്പെരിയാറിൽ ഉയർന്നത്. 

15:11 (IST)08 Aug 2020

മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കത്തയച്ചു

മുല്ലപ്പെരിയാറിലെ ജലം പുറത്തേക്ക് ഒഴുക്കിവിടണമെന്ന് കാണിച്ച് ചീഫ് സെക്രട്ടറി തമിഴ്‌നാടിന് കത്തയച്ചു. ജലനിരപ്പ് 136 അടി എത്തുന്ന ഘട്ടത്തിൽ മുല്ലപ്പെരിയാറിലെ ജലം ടണൽ വഴി വൈഗ ഡാമിലേയ്ക്ക് കൊണ്ടുവരാനും പതുക്കെ പുറത്തേക്ക് ഒഴുക്കിവിടാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്ന് കാണിച്ചാണ് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത തമിഴ്‌നാട് ചീഫ് സെക്രട്ടറി കെ. ഷൺമുഖന് കത്തയച്ചത്. ഷട്ടറുകൾ തുറക്കുന്നതിനുചുരുങ്ങിയത് 24 മണിക്കൂർ മുമ്പ് കേരള സർക്കാരിനെ വിവരം അറിയിക്കണമെന്നും അഭ്യർത്ഥിച്ചു.

15:09 (IST)08 Aug 2020

പമ്പ ഡാം തുറക്കാൻ സാധ്യത

വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്പാ ഡാം തുറക്കാന്‍ സാധ്യത. പമ്പ ജല സംഭരണിയുടെ പരമാവധി ജലനിരപ്പ് 986.33 മീറ്ററും നീല അലര്‍ട്ട് ലവല്‍ 982.00 മീറ്ററും ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഇന്നു (ഓഗസ്റ്റ് 8) പുലര്‍ച്ചെ 1.30ന് ജലനിരപ്പ് 982.00 മീറ്റര്‍ എത്തിയതിനാല്‍ നീല അലര്‍ട്ട് പ്രഖ്യാപിച്ചു. പമ്പാ നദിയുടെ തീരത്തള്ളവര്‍ ജാഗ്രത പുലര്‍ത്തണം.

15:07 (IST)08 Aug 2020

മുല്ലപ്പെരിയാറിലെ ജലനിരപ്പ്

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 134.40 അടിയായി ഉയർന്നു. ഡാമിൽ ആദ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട് 

15:06 (IST)08 Aug 2020

റെഡ് അലർട്ട് കൂടുതൽ ജില്ലകളിൽ

സംസ്ഥാനത്ത് മഴ തുടരുന്നു. കൂടുതൽ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. നേരത്തെ റെഡ് അലർട്ട് പട്ടികയിലുണ്ടായിരുന്ന തൃശൂരിനെ ഒഴിവാക്കി. കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.

14:53 (IST)08 Aug 2020

രാജമല ദുരന്തം: കൂടുതൽ പേർ ഒലിച്ചുപോയിരിക്കാൻ സാധ്യത

ഉരുൾപൊട്ടലിൽ വൻദുരന്തം സംഭവിച്ച രാജമലയിലെ പെട്ടിമുടിയിൽ കൂടുതൽ പേർ ഒലിച്ച് പോയിരിക്കാൻ സാധ്യത സാധ്യതയുണ്ടെന്ന് വിവരം. രണ്ട് മൃതദേഹങ്ങൾ കിട്ടിയത് ആറ്റിൽ നിന്നാണ്. മാങ്കുളം മുതൽ തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. പോസ്റ്റ് മോർട്ടം നടത്തിയ ശേഷം രാജമല ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പെട്ടിമുടിയിൽ തന്നെ സംസ്കരിക്കുമെന്ന് മന്ത്രി എം എം മണി അറിയിച്ചു. അതേസമയം, മരിച്ചവരുടെ എണ്ണം 24 ആയി. രാവിലെ ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചിൽ ആരംഭിച്ചത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വെള്ളിയാഴ്ച അര്‍ധരാത്രിയോടു കൂടി തിരച്ചില്‍ നിര്‍ത്തിവെച്ചത്. ഹൈറേഞ്ചിലുള്ള പെട്ടിമുടിയിൽ കനത്ത മഴയും ഉപകരണങ്ങളുടെ അപര്യാപ്തതയും രക്ഷാദൗത്യത്തിന് കനത്ത വെല്ലുവിളിയാണ്.

14:07 (IST)08 Aug 2020

മുല്ലപ്പെരിയാറിലെ ജലം പുറത്തേക്ക് ഒഴുക്കിവിടണം; ചീഫ് സെക്രട്ടറി തമിഴ്നാടിന് കത്തയച്ചു

ജലനിരപ്പ് 136 അടി എത്തുന്ന ഘട്ടത്തിൽ മുല്ലപ്പെരിയാറിലെ ജലം ടണൽ വഴി വൈഗൈ ഡാമിലേയ്ക്ക് കൊണ്ടുവരാനും പതുക്കെ പുറത്തേക്ക് ഒഴുക്കിവിടാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത തമിഴ്നാട് ചീഫ് സെക്രട്ടറി കെ. ഷൺമുഖന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഷട്ടറുകൾ തുറക്കുന്നതിനു ചുരുങ്ങിയത് 24 മണിക്കൂർ മുമ്പ് കേരള സർക്കാരിനെ വിവരം അറിയിക്കണമെന്നും അഭ്യർത്ഥിച്ചു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഇടുക്കി ജില്ലയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെത്തുടർന്ന് മുല്ലപ്പെരിയാർ റിസർവോയറിൻ്റെ ക്യാച്മെൻ്റ് ഏരിയയിൽ ജല നിരപ്പ് വളരെ വേഗത്തിൽ ഉയർന്നുകൊണ്ടിരിക്കുകയാണ്. ആഗസ്റ്റ് മൂന്നിന് 116.20 അടി ഉണ്ടായിരുന്ന ജലനിരപ്പ് ഏഴാം തീയ്യതി ഉച്ചക്ക് 2 മണി ആയപ്പോഴേക്കും 131.25 അടി ആയി ഉയർന്നു.

13:59 (IST)08 Aug 2020

പെട്ടിമുടിയിൽ കൂടുതൽ പേർ ഒലിച്ച് പോയിരിക്കാൻ സാധ്യത

ഉരുൾപൊട്ടലിൽ വൻദുരന്തം സംഭവിച്ച രാജമലയിലെ പെട്ടിമുടിയിൽ കൂടുതൽ പേർ ഒലിച്ച് പോയിരിക്കാൻ സാധ്യത സാധ്യതയുണ്ടെന്ന് വിവരം. രണ്ട് മൃതദേഹങ്ങൾ കിട്ടിയത് ആറ്റിൽ നിന്നാണ്. മാങ്കുളം മുതൽ തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. പോസ്റ്റ് മോർട്ടം നടത്തിയ ശേഷം രാജമല ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പെട്ടിമുടിയിൽ തന്നെ സംസ്കരിക്കുമെന്ന് മന്ത്രി എം എം മണി അറിയിച്ചു.

13:45 (IST)08 Aug 2020

തൃശ്ശൂർ ഇറിഗേഷൻ ഡാമുകളുടെ നിലവിലെ ജലനിരപ്പ്

പീച്ചി 73.08 മീറ്റർ (ഫുൾ റിസർവോയർ ലെവൽ 79.25 മീറ്റർ)

ചിമ്മിനി 68.51 മീറ്റർ (ഫുൾ റിസർവോയർ ലെവൽ 76.40 മീറ്റർ)

വാഴാനി 53.85 മീറ്റർ (ഫുൾ റിസർവോയർ ലെവൽ 62.48 മീറ്റർ)

പൂമല ഡാം 27.8 അടി (ഫുൾ റിസർവോയർ ലെവൽ 29 അടി)

13:03 (IST)08 Aug 2020

ജാഗ്രത പാലിക്കാൻ പത്തനംതിട്ട കലക്ടറുടെ നിർദേശം

പമ്പ-മണിമല നദികളിൽ നിന്നും തിരുവല്ല ഭാഗത്തേക്ക് ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കുകയും അധികാരികളുടെ നിർദേശങ്ങൾ പിന്തുടരുകയും ചെയ്യുക

Image may contain: text that says "DISTRICT COLLECTOR PATHANAMTHITTA 08/08/2020 12.40pm പമ്പ-മണിമല നദികളിൽ നിന്നും തിരുവല്ല ഭാഗത്തേക ജലനിരപ്പ് ഉയരാൻ സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കുകയും അധികാരികളുടെ നിർദേശങ്ങൾ പാലിക്കേണ്ടതുമാണ്!"

13:01 (IST)08 Aug 2020

വിവിധ ഗേജിംഗ് സ്റ്റേഷനുകളിലെ ജലനിരപ്പ് 

മൂവാറ്റുപുഴ – 11.37 മീറ്റര്‍ (തൊടുപുഴയാര്‍)
കാലാമ്പൂര്‍ – 12.29 മീറ്റര്‍ (കാളിയാര്‍ പുഴ)
കക്കടാശ്ശേരി – 11.415 മീറ്റര്‍ (കോതമംഗലം പുഴ)
കൊച്ചങ്ങാടി – 11.515 മീറ്റര്‍ (മൂവാറ്റുപുഴയാര്‍)

പെരിയാറില്‍ വിവിധ ഗേജിംഗ് സ്റ്റേഷനുകളില്‍ മുന്നറിയിപ്പ് നിരപ്പിനടുത്ത് വെള്ളമൊഴുകുന്നു. മുന്നറിയിപ്പ് ബ്രാക്കറ്റില്‍

ആലുവ മാര്‍ത്താണ്ഡവര്‍മ്മ  – 2.355 മീറ്റര്‍ (2.50 മീറ്റര്‍)
ആലുവ മംഗലപ്പുഴ – 2.55 മീറ്റര്‍ (3.30 മീറ്റര്‍)
കാലടി – 4.855 മീറ്റര്‍ (5.50 മീറ്റര്‍)

മൂവാറ്റുപുഴയാറിന്‍റെ പോഷകനദികളിലേക്ക് വെള്ളമെത്തുന്ന മലങ്കര അണക്കെട്ടിന്‍റെ 6 ഷട്ടറുകളും 90 സെ.മീ വീതം തുറന്നിരിക്കുന്നു

പെരിയാറിലേക്ക് വെള്ളമൊഴുകുന്ന ഭൂതത്താന്‍കെട്ട് ബാരേജിന്‍റെ 13 ഷട്ടറുകള്‍ 2.89 മീറ്റര്‍ വീതവും മൂന്ന് ഷട്ടറുകള്‍ 4.1 മീറ്റര്‍ വീതവും തുറന്നിരിക്കുന്നു.

12:14 (IST)08 Aug 2020

പമ്പ ഡാം തുറന്നേക്കും

വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്പാ ഡാം തുറക്കാന്‍ സാധ്യത. പമ്പ ജല സംഭരണിയുടെ പരമാവധി ജലനിരപ്പ് 986.33 മീറ്ററും നീല അലര്‍ട്ട് ലവല്‍ 982.00 മീറ്ററും ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഇന്നു ( ഓഗസ്റ്റ് 8 ) പുലര്‍ച്ചെ 1.30ന് ജലനിരപ്പ് 982.00 മീറ്റര്‍ എത്തിയതിനാല്‍ നീല അലര്‍ട്ട് പ്രഖ്യാപിച്ചു. പമ്പാ നദിയുടെ തീരത്തള്ളവര്‍ ജാഗ്രത പുലര്‍ത്തണം. 

12:04 (IST)08 Aug 2020

പെട്ടിമുടിയിൽ മഴ രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നു

ഉരുൾപൊട്ടലുണ്ടായ രാജമല പെട്ടിമുടിയിൽ രക്ഷാപ്രവർത്തനവും തിരച്ചിലും രാവിലെ പുനരാരംഭിച്ചു. എൻ ഡി ആർ എഫിന്റെ നേതൃത്വത്തിലാണ് രണ്ടാം ദിവസം തിരച്ചിൽ ജോലികൾ നടക്കുക. കൂടുതൽ മണ്ണ്‌മാന്തി യന്ത്രങ്ങൾ ഉൾപ്പെടെ എത്തിച്ച സാഹചര്യത്തിൽ തിരച്ചിൽ പ്രവർത്തനങ്ങൾക്ക് ഇന്ന് കൂടുതൽ വേഗത കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. പെട്ടിമുടിയിൽ ഇപ്പോഴും ചാറ്റൽ മഴ തുടരുകയാണ്. ഇത് രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. 

12:02 (IST)08 Aug 2020

കാസർഗോഡ് പെരുമ്പട്ടയി വെള്ളം കയറി

കാസർഗോഡ് ജില്ലയിൽ നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് പെരുമ്പട്ടയിൽ വെള്ളം കയറി. വടക്കൻ ജില്ലകളിൽ ഇപ്പോഴും മഴ തുടരുകയാണ്. വിവിധയിടങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. 

കാസർഗോഡ് പെരുമ്പട്ട

11:57 (IST)08 Aug 2020

പെട്ടിമുടിയിൽ നാല് മൃതദേഹം കൂടി കണ്ടെടുത്തു

ഉരുൾപൊട്ടലിൽ വൻദുരന്തം സംഭവിച്ച രാജമലയിലെ പെട്ടിമുടിയിൽ നാല് മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 22 ആയി. രാവിലെ ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചിൽ ആരംഭിച്ചത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വെള്ളിയാഴ്ച അര്‍ധരാത്രിയോടു കൂടി തിരച്ചില്‍ നിര്‍ത്തിവെച്ചത്. ഹൈറേഞ്ചിലുള്ള പെട്ടിമുടിയിൽ കനത്ത മഴയും ഉപകരണങ്ങളുടെ അപര്യാപ്തതയും രക്ഷാദൗത്യത്തിന് കനത്ത വെല്ലുവിളിയാണ്

11:13 (IST)08 Aug 2020

പെട്ടിമുടിയിലേക്ക് കൂടുതൽ രക്ഷാപ്രവർത്തകർ

ഇടുക്കി-രാജാമല പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ തിരച്ചിൽ നടത്തുന്നതിനായി വിദഗ്ദധ പരിശീലനം ലഭിച്ച 27 അംഗങ്ങളടങ്ങിയ ഫയർ & റസ്ക്യൂ സ്പെഷ്യൽ ടീമിനെ കൂടി തിരുവനന്തപുരത്തു നിന്നും അയച്ചു. 

10:58 (IST)08 Aug 2020

വെള്ളത്തിൽ മുങ്ങി പാലാ

10:21 (IST)08 Aug 2020

രാജമല ദുരന്തം: രക്ഷാപ്രവർത്തനങ്ങൾ പുനഃരാരംഭിച്ചു

ഇടുക്കി ജില്ലയിലെ രാജമല പെട്ടിമുടിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവർക്കായുള്ള തിരച്ചിൽ പുനഃരാരംഭിച്ചു. 49 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. രാവിലെ ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വെള്ളിയാഴ്ച അര്‍ധരാത്രിയോടു കൂടി തിരച്ചില്‍ നിര്‍ത്തിവെച്ചത്. ഹൈറേഞ്ചിലുള്ള പെട്ടിമുടിയിൽ കനത്ത മഴയും ഉപകരണങ്ങളുടെ അപര്യാപ്തതയും രക്ഷാദൗത്യത്തിന് കനത്ത വെല്ലുവിളിയാണ്. Read More

10:07 (IST)08 Aug 2020

ശക്തമായ മഴ 24 മണിക്കൂർ കൂടി

കേരളത്തിൽ ശക്തമായ മഴ അടുത്ത 24 മണിക്കൂർ കൂടി. അറബിക്കടലിൽ ശക്തമായ കാലവർഷ കാറ്റ് അടുത്ത 24 മണിക്കൂർ വരെ തുടരാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത 24 മണിക്കൂർ കൂടി ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യത. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ ഒറ്റപെട്ട ശക്തമായ മഴക്കും സാധ്യത.

10:06 (IST)08 Aug 2020

വടക്കൻ കേരളത്തിൽ മഴ തുടരുന്നു, എന്നാൽ ശക്തി കുറഞ്ഞു (റഡാർ ചിത്രം)

10:04 (IST)08 Aug 2020

കാസർഗോഡ് ഉരുൾപൊട്ടൽ

കാസർഗോഡ് കൊന്നക്കാട്ട് ഉരുൾപൊട്ടി. ആളപായമില്ല .മൂത്താടി കോളനിയിലെ ആറ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ചൈത്രവാഹിനിപ്പുഴ കരകവിഞ്ഞു. പുലർച്ചെ മൂന്ന് മണിയോടുകൂടിയാണ് പുഴയിൽ വെള്ളം ഉയർന്നത്.

കൊന്നക്കാട് മലനിരകളിൽ ഉരുൾപൊട്ടിയതാണെന്നാണ് സംശയം. കാലിക്കടവ് -കുന്നുംകൈ റോഡിൽ വെള്ളം കയറി. ചിറ്റാരിയ്ക്കാൽ പോലിസും വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സുകുമാരന്റെയും നേതൃത്വത്തിൽ ആളുകളെ മാറ്റിപ്പാർപ്പിച്ചു. മാങ്ങോട് – നർക്കിലക്കാട് റോഡിലും വെള്ളം കയറി. റവന്യൂ അധികൃതരും രാത്രിയിൽ തന്നെ സ്ഥലത്തെത്തിയിരുന്നു.

Kerala Rains Floods Weather Live Updates

Kerala Weather Live Updates: ബംഗാൾ ഉൾക്കടലിൽ ഇന്ന് ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യത. ഇത് പുതിയ ന്യൂനമർദത്തിനു കാരണമാകും. തിങ്കളാഴ്‌ചയോടെ ഒഡിഷയുടെ കിഴക്കായി ഇത് പുതിയ ന്യൂനമര്‍ദമായി രൂപപ്പെടാനാണ് സാധ്യത. നേരത്തെ ഓഗസ്റ്റ് നാലോടെ ബംഗാൾ ഉൾക്കടലിൽ രൂപംപ്രാപിച്ച ന്യൂനമർദത്തിന്റെ സ്വാധീനത്താൽ ആണ് ഇപ്പോൾ കേരളത്തിലടക്കം അതിതീവ്ര മഴ ലഭിക്കുന്നത്. ഈ ന്യൂനമർദം ദുർബലമാകാൻ തുടങ്ങിയിട്ടുണ്ട്. ഇതിനു പിന്നാലെ രണ്ടാം ന്യൂനമർദത്തിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. തിങ്കളാഴ്‌ചയോടെ രൂപംകൊള്ളുന്ന ന്യൂനമർദം ആന്ധ്രതീരത്തേക്ക് നീങ്ങി ഇത് ദുര്‍ബലമാകാനാണ് സാധ്യത.

അന്തരീക്ഷ ഘടകങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ ഉണ്ടായതുപോലെ പ്രളയസാധ്യത കേരളത്തില്‍ നിലനില്‍ക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്‌ചയോടെ കേരളത്തില്‍ മഴ കുറയാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

അതേസമയം, ഇനിയുള്ള മൂന്ന് ദിവസങ്ങളിലെ മഴ സംസ്ഥാനത്ത് കൂടുതൽ നാശം വിതച്ചേക്കാം. നിലവിൽ കേരളത്തിൽ അപകടം വിതച്ചു കൊണ്ടിരിക്കുന്ന അതിതീവ്ര മഴ ഓഗസ്റ്റ് ഒൻപത് വരെ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അതീവ ജാഗ്രത തുടരേണ്ടതാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala floods heavy rain red orange alert weather news live updates

Next Story
ദുരിതജീവതത്തിനൊടുവില്‍ ദാരുണമരണം; ജാനകിയമ്മ എന്ന കണ്ണീരോര്‍മ്മair india plane crash, kerala news, air india news, air india plane crash today, air india plane accident, air india aircraft crash, air india aircraft crash news, air india plane crash in kerala, air india plane crash in kerala today, air india plane crash news, kerala plane crash latest news, kerala plane crash news, kerala plane crash today news, kerala news, kerala news update
The moderation of comments is automated and not cleared manually by malayalam.indianexpress.com