scorecardresearch
Latest News

തൃശൂരില്‍ ഇത്തവണ പുലികള്‍ ഇറങ്ങില്ല; പുലിക്കളിക്ക് അനുമതി നിഷേധിച്ചു

നാട് ദുരിതത്തിലകപ്പെട്ടിരിക്കുമ്പോള്‍ ഇത്രയും വലിയ തുക സമാഹരിച്ച് ആഘോഷം നടത്തുന്നത് അനൗചിത്യമായതിനാലാണ് ഇക്കുറി പുലിക്കളി വേണ്ടെന്ന് വെച്ചത്

തൃശൂരില്‍ ഇത്തവണ പുലികള്‍ ഇറങ്ങില്ല; പുലിക്കളിക്ക് അനുമതി നിഷേധിച്ചു

തൃശൂർ: ജില്ലയിൽ ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പുലിക്കളി ആഘോഷം പ്രതീകാത്മകമായി സംഘടിപ്പിക്കാൻ കലക്ടര്‍ അനുമതി നൽകിയില്ല. നാട് ദുരിതത്തിലകപ്പെട്ടിരിക്കുമ്പോള്‍ ഇത്രയും വലിയ തുക സമാഹരിച്ച് ആഘോഷം നടത്തുന്നത് അനൗചിത്യമായതിനാലാണ് ഇക്കുറി പുലിക്കളി വേണ്ടെന്ന് വെച്ചത്.

പ്രളയ സാഹചര്യത്തിൽ ഓണാഘോഷം സർക്കാർ ഒഴിവാക്കിയെങ്കിലും ആഘോഷങ്ങളില്ലാതെ ചടങ്ങായി പുലിക്കളി നടത്തണമെന്ന പുലിക്കളി പ്രേമികളുടെ ആവശ്യത്തിൽ ആദ്യം പൊലീസ് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഇതനുസരിച്ച് 11 പുലികളും 11മേളക്കാരുമായി വൈകീട്ട് അഞ്ചിന് നടുവിലാലിൽ നിന്ന് ആരംഭിച്ച് നടുവിലാലിൽ തന്നെ സമാപിക്കുന്ന വിധം പുലിക്കളി സംഘടിപ്പിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ കോർപറേഷനും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ജില്ലാ ഭരണകൂടത്തെ സമീപിക്കുകയായിരുന്നു.

വിവരം മുഖ്യമന്ത്രിയുടെ ഓഫീസിലും അറിഞ്ഞതോടെ ജില്ലാ ഭരണകൂടത്തിൽ നിന്നും വിശദീകരണം തേടി. ജില്ലാ ഭരണകൂടം അറിയിച്ചതനുസരിച്ച് ആദ്യം അനുമതി നൽകിയ പൊലീസ് അപേക്ഷ നിരാകരിക്കുകയായിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala floods govt denies permission for pulikkali in thrissur